ബഹാദുര്‍പുരയില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് ബംഗാളില്‍ നിന്നുള്ള പഴയ വീഡിയോ…

ഉത്തര്‍പ്രദേശിലെ ലക്‌നൗ, അയോധ്യ, റായ്ബറേലി, കെ സര്‍ഗഞ്ച്, അമേഠി, ജമ്മു കശ്മീരില്‍ ബാരാമുള്ള തുടങ്ങിയ മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ്  പൂര്‍ത്തിയായി.  ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പിനിടെ ഒരു പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആരോ സ്വകാര്യ ക്യാമറയിൽ പകര്‍ത്തിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ഇത് തെലിംഗാനയിലെ ബഹാദുര്‍പുരയിലെതാണ് എന്നാണ് അവകാശപ്പെടുന്നത്. പ്രചരണം  വീഡിയോയിൽ പ്രിസൈഡിംഗ് ഓഫീസർ എന്ന് തോന്നിക്കുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം.  […]

Continue Reading

റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി ആനി രാജ പോയെന്ന് വ്യാജ പ്രചരണം…

വയനാട് ലോക്സഭാ മണ്ഡലത്തിലെ എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥി ആനി രാജയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും ഇന്ത്യാ മുന്നണിയിലെ നേതാക്കളാണ്. വയനാട് മണ്ഡലം കൂടാതെ രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മല്‍സരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ ആനി രാജ റായ്ബറേലിയില്‍ എത്തി എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  ആനി രാജയും ഭര്‍ത്താവും സി‌പി‌ഐ നേതാവുമായ ഡി രാജയും ഒപ്പമുള്ള ചിത്രവും ഒപ്പം “വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിച്ച ആനി രാജ ഇന്നുമുതൽ റായിബേരേലിയിൽ രാഹുൽ […]

Continue Reading

ഇന്ത്യൻ രാഷ്ട്രീയത്തിലെ നായകനെന്ന് രാഹുൽ ഗാന്ധിയെ എൽകെ അദ്വാനി  പുകഴ്ത്തിയെന്ന് വ്യാജ പ്രചരണം… 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൽകെ അദ്വാനി പ്രകീർത്തിച്ചുവെന്ന് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  പ്രചരണം  “ഇന്ത്യൻ രാഷ്ട്രീയത്തിലെ നായകൻ” എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മുതിർന്ന നേതാവ് എൽ കെ അദ്വാനി പുകഴ്ത്തി പറഞ്ഞു എന്നാണ് പോസ്റ്റിലെ ഇംഗ്ലീഷ് വാചകങ്ങൾ പറയുന്നത്. FB post archived link എന്നാൽ എൽ കെ അദ്വാനിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തിൽ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.  കണ്ടെത്തി.  വസ്തുത ഇതാണ്  ഞങ്ങൾ മാധ്യമങ്ങളുടെ ഓൺലൈൻ […]

Continue Reading

രാഷ്ട്രപതി ദ്രൌപദി മൂര്‍മുവിന് നരേന്ദ്ര മോദിയുടെയും എല്‍‌കെ അദ്വാനിയുടെയും സമീപത്ത് ഇരിപ്പിടം നിഷേധിച്ചോ…? പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യമിങ്ങനെ…

തെരെഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിക്കൊണ്ടും മറ്റുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടിയെയും വിമര്‍ശിച്ചുകൊണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി‌ജെ‌പി നേതാവ് എല്‍‌കെ അദ്വാനിയും പ്രസിഡന്‍റ് ദ്രൌപദി മുര്‍വിനെ ഇരിപ്പിടം നല്‍കാതെ അപമാനിച്ചു എന്ന തരത്തില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റിലെ ചിത്രത്തില്‍ പ്രസിഡന്‍റ് ദ്രൌപദി മുര്‍മു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയും മുതിര്‍ന്ന ബി‌ജെ‌പി നേതാവ് എല്‍‌കെ അദ്വാനിയും കസേരകളില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. […]

Continue Reading

രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നല്‍കിയോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

ആദ്യത്തെ ജോഡോ യാത്രക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുകയാണ്. യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. യാത്രക്കിടെ രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് സഹപ്രവര്‍ത്തകന് നല്‍കി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  യാത്രക്കിടെ കണ്ടുമുട്ടിയ പട്ടിക്കുട്ടിയെ രാഹുല്‍ ഗാന്ധി വണ്ടിയില്‍ കയറ്റിയിരുത്തി ലാളിക്കുന്നത് കാണാം. പട്ടിക്ക് ബിസ്ക്കറ്റ് പോലുള്ള എന്തോ ഭക്ഷണം നല്കിയപ്പോള്‍ അത് താല്പര്യമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്. ചിരിയോടെ സമീപത്ത് നില്‍ക്കുന്ന […]

Continue Reading

തെലിംഗാനയില്‍ പാര്‍ട്ടി രൂപീകരണ സമയത്ത് പാരിതോഷികങ്ങള്‍ വിതരണം ചെയ്ത പഴയ വീഡിയോ കര്‍ണ്ണാടകയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

കർണാടകയിൽ മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.  കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെട്ട് ഇപ്പോൾ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ കോഴിയും മദ്യവും വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവും അനുയായികളും കോഴിയും മദ്യക്കുപ്പിയും വിതരണം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.  കർണാടകയിൽ നിന്നുള്ള വീഡിയോ ആണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കർണാടകത്തിലെങ്ങാനും ജനിച്ചാൽ മതിയായിരുന്നു… 😆😆😆” FB post […]

Continue Reading