‘യുദ്ധത്തിന് ഇരകളായ ജൂത കുട്ടികൾ’ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

ഇസ്രയേൽ പാലസ്തീൻ പ്രശ്നം രണ്ട് രാജ്യങ്ങൾ തമ്മിലുള്ളത് എന്നതിനേക്കാളുപരി രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധമാണ്. യുദ്ധത്തിൽ ഏത് രാജ്യം വിജയം കൈവരിച്ചാലും തോറ്റു പോകുന്ന നിരപരാധികളുണ്ട്. നാടും വീടും പിറന്ന മണ്ണും ബന്ധുക്കളും സ്വന്തം ജീവനും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍… ഇവരുടെ എണ്ണം ഇരു രാജ്യങ്ങളിലും ഏതാണ്ട്  തുല്യമായിരിക്കും.  ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകളില്‍ കൂടുതലും നിറയുന്നത്. ഇരു വിഭാഗത്തിലും ഏറെ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിന് ഇരകളായ […]

Continue Reading

ഇസ്രായേൽ സൈനികര്‍ക്ക് നേരെ നിര്‍ഭയത്തോടെ വാഗ്വാദം നടത്തുന്ന പാലസ്തീന്‍ കുട്ടികള്‍… പ്രചരിക്കുന്ന വീഡിയോ 2012 ലേതാണ്…

ഇസ്രായേൽ-ഹമാസ് പോര്‍വിളിയും അക്രമവും തുടരുകയാണ്. യുദ്ധവുമായി ബന്ധപ്പെട്ട് വരുന്നവയില്‍  പിഞ്ചു കുഞ്ഞുങ്ങളെ നിര്‍ദ്ദയം കൊലപ്പെടുത്തുന്നുവെന്ന മനസ്സാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളും ഉള്‍പ്പെടും. ഇതിനിടെ സൈനികര്‍ക്ക് നേരെ ഏതാനും കുട്ടികള്‍ നിര്‍ഭയത്തോടെ സധൈര്യം വാഗ്വാദം നടത്തുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. സൈനികര്‍ കുട്ടികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ നടന്നുവരുന്ന യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ കുഞ്ഞുങ്ങൾക്ക് ഉറപ്പുണ്ട് ഈ സൈന്യം തങ്ങളെ ഒന്നും ചെയ്യില്ല എന്ന് 🥰🥰🥰. ഹമാസിന്റെ മുമ്പിൽ ഇത് […]

Continue Reading

ഇസ്രായേൽ കുട്ടികളെ കൂട്ടിൽ അടച്ചിരിക്കുന്ന ഹമാസ്… പ്രചരിക്കുന്നത് പഴയ വീഡിയോ…

ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇരുകൂട്ടര്‍ക്കും നാശ നഷ്ടങ്ങള്‍ മാത്രം നല്‍കി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടെ നിന്നുമുള്ള വാര്‍ത്തകളും ചിത്രങ്ങളും മനസ്സാക്ഷി മരവിപ്പിക്കുന്നവയാണ്.  ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് നമ്മളിവിടെ പരിശോധിക്കുന്നത്.  പ്രചരണം  കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നിരവധി പിഞ്ചു കുട്ടികളുടെ വീഡിയോകളും ഫോട്ടോകളുമാണ് പ്രചരിക്കുന്നത്. ഏഴെട്ട് പിഞ്ചു കുഞ്ഞുങ്ങളെ പട്ടിക്കൂട് പോലുള്ള കൂട്ടില്‍ അടച്ചിരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ ക്രൂരമായി ചിരിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയ കുട്ടികളാണിത് എന്നു സൂചിപ്പിച്ച് ഓണമുള്ള […]

Continue Reading

Russia-Ukraine Conflict: നിലവിലെ സംഘര്‍ഷത്തില്‍ നിന്നുള്ളത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്…

യുക്രൈൻ-റഷ്യ സംഘർഷം തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ റഷ്യയെ അനുകൂലിച്ചു കൊണ്ടും  യുക്രൈനെ അനുകൂലിച്ച് കൊണ്ടും പലരും നിലപാടുകൾ സ്വീകരിക്കുന്നുണ്ട്.  എന്നാൽ എല്ലാവരും യുദ്ധത്തെ അതിശക്തമായി അപലപിക്കുക തന്നെയാണ്. ഇതിനായി പലരും യുദ്ധ മുഖത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  യുദ്ധമുഖത്ത് നിന്നുള്ള അതി ദൈന്യതയാര്‍ന്ന ഒരു ചിത്രം പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.  തോക്കുമായിരുന്നു നിൽക്കുന്ന സൈനികനും അയാളെ ഭയന്ന് ഒരു മൂലയിൽ ഒളിച്ചു നിൽക്കുന്ന ഒരു പിഞ്ചു ബാലനുമാണ് ചിത്രത്തിലുള്ളത്.  ഈ ചിത്രം യുക്രൈൻ-റഷ്യ […]

Continue Reading