‘ബലാല്‍സംഗത്തിന് ഇരയായ അഞ്ചുവയസ്സുകാരിയുമായി പിതാവിന്‍റെ പ്രതിഷേധം’ എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്

കുട്ടികളുടെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്ന വാർത്തകൾ ഇക്കാലത്ത് അസാധാരണമല്ല. ആലുവയിൽ നിന്നും തുടർച്ചയായി ഇത്തരത്തിൽ രണ്ട് കഥകൾ ഏതാനും നാളുകൾക്ക് മുൻപ് കേട്ട് മരവിച്ചു നിന്നവരാണ് മലയാളികൾ. ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുള്ള മകളെയും കയ്യിലെടുത്ത് കുട്ടിയുടെ പിതാവ് ഡെല്‍ഹിയില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നുവെന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം സ്ത്രീകൾക്ക് ഇന്ത്യയിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതായി തീർന്നതിന് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില പോസ്റ്ററുകൾ കയ്യിൽ പിടിച്ച് പിതാവ് സങ്കടങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് […]

Continue Reading

തമിഴ്നാട്ടില്‍ ബീഹാറി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം:   പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ വീഡിയോ… സത്യമറിയൂ…

പ്രദേശവാസികളുടെ നിരന്തരമായ ആക്രമണത്തെത്തുടർന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന് പലായനം ചെയ്യുന്നതിനെക്കുറിച്ച് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ജാഗരന്‍റെ റിപ്പോർട്ട് അനുസരിച്ച് കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിലെ പ്രദേശവാസികളിൽ നിന്ന് ആക്രമണം നേരിടുന്നുവെന്നും ചിലർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നും പറയുന്നു. പ്രചരണം  തമിഴ്‌നാട്ടിൽ ബിഹാറി കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്‍റെ ചില വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ്  ഞങ്ങൾ പരിശോധിക്കുന്നത്. തമിഴ്‌നാട്ടിലെ തെരുവുകളിൽ ബിഹാറി തൊഴിലാളികളെ നാട്ടുകാർ മാരകായുധങ്ങളാൽ ആക്രമിക്കുന്നുവെന്ന് ആവകാശപ്പെട്ടുകൊണ്ടുള്ള  […]

Continue Reading

പ്രയാഗ്‌രാജിലെ മസ്ജിദ് പൊളിച്ച് നീക്കിയത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല… സത്യമിങ്ങനെ…

ഉത്തർപ്രദേശില്‍ നിന്നും മുസ്ലിം ആരാധനാലയം പൊളിച്ച് നീക്കുന്ന വീഡിയോ വൈറല്‍ ആകുന്നുണ്ട്.   പ്രചരണം  മസ്ജിദിന് മുകളിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയതിന്‍റെ പേരില്‍ പള്ളി പൊളിച്ച് നീക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടുവെന്ന അവകാശവാദവുമായി ഒരു മസ്ജിദ് പൊളിക്കുന്ന വീഡിയോ കാണിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് പള്ളി പൊളിക്കുന്നതും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി ആളുകള്‍ രംഗം വീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചു കളഞ്ഞ […]

Continue Reading