വഖഫ് ബില്‍ പാസ്സായതില്‍ നിരാശനായ ഒവൈസി..? പ്രചരിക്കുന്നത് പഴയ വീഡിയോ…

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാര്‍ട്ടിയുടെ എംപിയായ അസദുദ്ദിന്‍ ഒവൈസി വഖഫ് ബില്‍ പാസാകുമെന്ന്  ഉറപ്പായപ്പോള്‍ പാര്‍ലമെന്‍റില്‍ നിരാശനായി ഇരിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സഭാ നടപടികള്‍ക്കിടെ ഒവൈസി കണ്ണട ഊരിമാറ്റി കണ്ണുകള്‍ തിരുമ്മുന്നതും കൈത്തലമുയര്‍ത്തി നെറ്റി അമര്‍ത്തി തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വഖഫ് ബില്‍ പാസാക്കുന്നതിനിടയില്‍ ഒവൈസി നിരാശനാകുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “വഖഫ് ബിൽ പാസാകും എന്ന് ഉറപ്പിച്ച ശേഷം,പാർലമെന്റിൽ പരവശനായി അസദുദ്ദീൻ ഒവൈസി…. […]

Continue Reading

പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

ഗുജറാത്തില്‍ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള പോലിസുകാരനെ കൈയ്യേറ്റം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  യുണിഫോം ധരിച്ച പോലീസുകാരനെ ഏതാനും പേര്‍ തടഞ്ഞുവച്ച് പേരും ഐഡി കാര്‍ഡും ചോദിക്കുന്നതും ബലം പ്രയോഗിച്ച് കൈയ്യില്‍ പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദളിത്‌ വിഭാഗത്തില്‍ പെട്ടതായതിനാല്‍ പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്നു എന്ന് സൂചിപ്പിച്ച് വീഡിയോയുടെ മുകളിലൂടെയുള്ള എഴുത്ത് ഇങ്ങനെ:   “ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഗുജറാത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് താഴ്ന്ന ജാതി ആയിപ്പോയി പാവം” FB post archived link […]

Continue Reading

ബംഗ്ലാദേശില്‍ നിന്നുള്ള ഈ ബഹുജന റാലിക്ക് നാഗ്പൂരുമായി യാതൊരു ബന്ധവുമില്ല…

പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്‍റെ  ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ ഔറംഗാബാദില്‍ കഴിഞ്ഞ ആഴ്ച  നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. നാഗ്പൂരിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് ഛത്രപതി സംഭാജിനഗർ എന്നറിയപ്പെടുന്ന ഔറംഗാബാദ് സ്ഥിതി ചെയ്യുന്നത്.  നാഗ്പൂരിൽ മുസ്ലീങ്ങൾ സംഘടിപ്പിച്ച വലിയ റാലി എന്ന പേരിൽ ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു ഫ്ലൈ ഓവറിന് താഴെയുള്ള റോഡിലൂടെ ആയിരങ്ങള്‍ പങ്കെടുത്ത  വലിയൊരു റാലി കടന്നു പോകുന്നതായി […]

Continue Reading

ദൃശ്യങ്ങളില്‍ മര്‍ദ്ദിക്കുന്ന ആസ്സാം  എംഎല്‍എ ബിജെപി പാര്‍ട്ടിയല്ല, സത്യമിങ്ങനെ…

അസ്സമില്‍ ബിജെപി എംഎല്‍എ ഷംസുൽ ഹൂഡ ഒരാളെ പൊതുസ്ഥലത്ത് മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു ഉല്‍ഘാടന വേദിയില്‍ നാട മുറിക്കാന്‍ തുടങ്ങുന്നതിനിടെ ഒരാള്‍ സമീപത്ത് നില്‍ക്കുന്ന ഒരാളോട് രോഷാകുലനാകുകയും  അപ്രതീക്ഷിതമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മര്‍ദ്ദിക്കുന്നയാള്‍ ആസ്സാമിലെ ബിജെപി എംഎല്‍എ ഷംസുൽ ഹൂഡ ആണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ആസാമിലെ BJP MLA ഷംസുൽ ഹൂഡ, ഒരു ഉദ്ഘാടനത്തിന് എത്തിയതാണ്…. ഉദ്ഘാടനത്തിന് നാട മുറിക്കാനായി കെട്ടിയ റിബണ്ണിന്റെ നിറം മൂപ്പര്‍ക്ക് ഇഷ്ടമായില്ലത്ര…!!” […]

Continue Reading

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ.വി.തോമസ് പുതുതായി നടത്തിയ പ്രസ്താവനയാണോ? വസ്‌തുത അറിയാം..

വിവരണം ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലായെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുന്‍ കേന്ദ്രമന്ത്രിയും, ദീര്‍ഘകാലം കോണ്‍ഗ്രസ് എംപിയുമായിരുന്ന കെ.വി.തോമസ് നിലവില്‍ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലാ എന്ന് കെ.വി.തോമസ് പറഞ്ഞു എന്ന ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജേന്ദ്രന്‍ കുന്നത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

അരിയൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ് യോഗത്തില്‍ നേതാവ് കത്തി വീശിയെന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഒൻപത് വർഷമായി ഭരണത്തിലില്ല… പക്ഷേ വർഷാവർഷം നാലഞ്ച് അഴിമതിക്കേസിലെങ്കിലും പെടും… പ്രതിഭയല്ല പ്രതിഭാസമാണ് ലീഗ് എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അരിയൂര്‍ ബാങ്ക് തട്ടിപ്പ് കൊട്ടോപ്പാടം ലീഗില്‍ തമ്മിലടി.. തര്‍ക്കം ബാങ്കില്‍ നിന്നും കൊള്ളയടിച്ച പണത്തെ ചൊല്ലി.. ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശി.. എന്നതാണ് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത്. പ്രൊഗ്രെസ്സീവ് മൈന്‍ഡ്‌സ് […]

Continue Reading

മുഖ്യമന്ത്രി യുഡിഎഫിനെ പ്രശംസിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്.. ശക്തമായി എതിര്‍ക്കുന്നുണ്ട്.. പക്ഷെ അവര്‍ കള്ളങ്ങളൊന്നും പടച്ചുവിടുന്നുണ്ടെന്ന് തോന്നുന്നില്ലാ.. ഉള്ളകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.. എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിക്കുന്ന 14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പി.സി.പുലാമന്തോള്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിച്ച് നടത്തിയ പ്രസ്താവനയാണോ […]

Continue Reading

ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം വലിയ ഭീതിയില്‍.. ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണം.. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന തരത്തില്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസ് കാര്‍ഡ് എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കനുഗോലു സമരങ്ങളിൽ പോലീസിനെ കയേറ്റം ചെയ്യുന്നവരുടെ Blood പരിശോധനക്ക് അയച്ച് MDMA ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രെസ്സീവ് മൈന്‍‍ഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

അംഗനവാടി വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടില്ലാ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളത്തിലെ യുവാക്കള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗവും ലഹരി ഉപയോഗിച്ച ശേഷംമുള്ള അതിക്രമങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. ഇതിനിടയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ഒരു വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുകയാണെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗിച്ച് വര്‍ദ്ധിച്ചിട്ടില്ലാ.. എന്‍ഫോഴ്‌സ്മെന്‍റ് പ്രവവര്‍ത്തനം വളരെ ശക്തം എന്ന് എം.ബി.രാജേഷ് പറഞ്ഞു എന്നതാണ് പ്രചരണം. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മധു കരോട് എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് […]

Continue Reading

പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഈ വീഡിയോ കേരളത്തിലേതല്ലാ.. വസ്‌തുത അറിയാം..

വിവരണം പുരോഗമനം ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ലാ.. മദ്യനിര്‍മാണ ശാലകളാണ്.. നമ്പര്‍ വണ്‍ കേരള ഗവ.. എന്ന തലക്കെട്ടോടെ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഉര്‍വശി ഉര്‍വശി എന്ന സിനിമ ഗാനം ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ സംസാരിക്കുന്നതോ മറ്റോ വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയില്ലാ. കാര്‍ത്തിക് ദേവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയിക്ക് നിരവധി റിയാക്ഷനുകളും ഷെയറുകലും ലഭിച്ചിട്ടുണ്ട് – Facebook […]

Continue Reading

രഹസ്യമായി കുംഭമേളയ്ക്ക് എത്തിയ രമേശ് ചന്നിത്തലയുടെ ചിത്രമാണോ ഇത്? വസ്തുത അറിയാം..

വിവരണം ആരുമറിയാതെ പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് എത്തി ത്രിവേണി പുണ്യസ്നാനം നടത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രമേശ് ചെന്നിത്തല കാവി വസ്‌ത്രവും തലപ്പാവും അണി‍ഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുക്കപ്പുഴ നന്ദകുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ത്രവേണി പുണ്യസ്നാനത്തിന് പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് […]

Continue Reading

ചാരം പ്ലാസ്‌ടിക് ബോക്‌സിലാക്കി ഡോ. വാഷ് വിപണയില്‍ ഇറക്കി എന്ന ഈ പ്രചരണം തെറ്റ്.. വസ്‌തുത അറിയാം..

വിവരണം ചാരം പ്ലാസ്ടിക് കണ്ടൈനറിലാക്കി വില്‍ക്കുന്നു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചാരം വരെ വിറ്റ് കാശുണ്ടാക്കിയാണ് കോർപ്പറേറ്റുകൾ…. അതും ഈ ചെറിയൊരു ഡപ്പ 60 രൂപ… പുതിയ ബിസിനസ് ഐഡിയസ് കണ്ടുപിടിക്കാൻ നമ്മൾ മെനക്കെടുന്നില്ല പക്ഷേ കോർപ്പറേറ്റുകൾ നന്നായി മെനക്കെടുന്നുണ്ട്… അതുകൊണ്ടുതന്നെ നമ്മൾ വെറുതെ കളയുന്നത് അവർ കോടികൾ ഉണ്ടാക്കുന്ന മുതലായി മാറ്റും… എന്ന തലക്കെട്ട് നല്‍കി കൊല്ലം വാര്‍ത്തകള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി […]

Continue Reading

കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ചിത്രം എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ എന്ന സ്ത്രീയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കടുവ കൊന്ന രാധയുടെ വീട്ടില്‍ പ്രിയങ്ക എന്ന തലക്കെട്ട് നല്‍കി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. Dan E എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived […]

Continue Reading

മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നടന്‍ മോഹന്‍ലാലിന്‍റെ ഒരു പഴയകാല ക്യാമ്പസ് ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നടന്‍ കോളജ് രാഷ്ട്രീയത്തില്‍ എബിവിപി പ്രതിനിധിയായിരുന്നു എന്നതാണ് പ്രചരണം. മോഹന്‍ലാലിന്‍റെ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്നതാണ് ചിത്രത്തിലെ തലക്കെട്ട്. ഐസ്ക്രീം ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവിധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നോ? ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം. വസ‌്‌തുത ഇതാണ് ആദ്യം […]

Continue Reading

ബിജെപി പിന്തുണയില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം ലീഗിന് ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് കൊപ്പം പഞ്ചായത്ത് ബിജെപി പിന്തുണയോടെ ലീഗ് ഭരിക്കും.. എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്നതാണിതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഞങ്ങള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ പ്രകാശന്‍ പ്രകാശന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം നിലനില്‍ ബിജെപിയുടെ പിന്തുണയോടെ ലീഗിന് […]

Continue Reading

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം നിയമസഭ, ലോക്‌സഭ ഉപതെര‍ഞ്ഞെടുപ്പുകളുടെ ഫാലം ഇന്നലെ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫും യുഎഡിഎഫും അവരവരുടെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്ന തരത്തിലെ ഫലമായിരുന്നു പുറത്ത് വന്നത്. പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപും വിജയിച്ചു. വയനാട് ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും. അതെസമയം ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് പരാജയപ്പെട്ടാല്‍ താന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെയ്ക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു എന്നും സതീശന്‍ ഈ വാക്ക് പാലിക്കാന്‍ […]

Continue Reading

പി.കെ.ഫിറോസ് സന്ദീപ് വാര്യര്‍ക്കെതിരെ നടത്തിയ പ്രസംഗമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം ബിജെപി-ആര്‍എസ്എസ് നേതാവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതില്‍ യൂത്ത് ലീഗിന് സന്ദീപ് വാര്യരെ യുഡിഎഫില്‍ എടുത്തതില്‍ അതൃപ്തിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസംഗിക്കുന്നു എന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സന്ദീപ് വാര്യര്‍ പാണക്കാട് എത്തിയ വാര്‍ത്തയോടൊപ്പം പി.കെ.ഫിറോസ് ഇതിനെതിരെ പ്രസംഗിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതാണ് പി.കെ.ഫിറോസിന്‍റെ വാക്കുകള്‍-  “ഈ നാട്ടിലെ പിന്നോക്കെക്കാരെ മുഴുവന്‍ അധിക്ഷേപിച്ചിട്ട് കുറച്ച് കഴിയുമ്പോള്‍ […]

Continue Reading

എ.കെ.ബാലന്‍റെ പ്രസ്താവന എന്ന പേരില്‍ കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സന്ദീപ് വാര്യര്‍ സിപിഎമ്മില്‍ ചേരാന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. പണത്തോടുള്ള ആര്‍ത്തിയായിരിക്കാം സന്ദീപിനെ കോണ്‍ഗ്രസില്‍ എത്തിച്ചതെന്ന് എ.കെ.ബാലന്‍ പറഞ്ഞു.. എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ക്രിക്കറ്റ് താരലേലം തോല്ക്കുന്ന വിലപേശൽ ആണ് എകെ ബാലന്റെ വാക്കുകൾ ശരിയാണെങ്കിൽ. സിപിഎം ൽ പോകുന്നതായി തന്നെയാണ് വാർത്തകൾ കേട്ടത്.. എന്ന തലക്കെട്ട് നല്‍കി സുബ്രഹ്മണ്യന്‍.ടി.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് […]

Continue Reading

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളുമാണ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതാ പാലക്കാട് വോട്ടര്‍ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരും എന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ബിഗ് ബ്രേക്കിങ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും.. വീട്ടുനമ്പറും വീട്ടുപേരും ഇല്ലാ.. ഐഡികളും വ്യത്യസ്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്യുവാൻ അമേരിക്കയിൽ […]

Continue Reading

പി.പി.ദിവ്യയുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയെന്ന വിവാദത്തില്‍ മീഡിയ വണ്ണിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജി വെച്ച പി.പി.ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയ ദിവ്യ റിമാന്‍ഡിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടയില്‍ വിഷയവുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പി.പി.ദിവ്യയുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇടതുപക്ഷ ഗ്രൂപ്പുകളില്‍ മീഡിയ വണ്ണിലെ മുതര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ഫോൺ നമ്പറും പകരമായി […]

Continue Reading

മുനമ്പം വിഷയത്തില്‍ എസ്‌ഡി‌പി‌ഐ അധ്യക്ഷന്‍ അഷ്റഫ് മൌലവി പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…

മുനമ്പം ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ നടത്തുന്ന സമരം 25 ദിവസം പിന്നിട്ട് കഴിഞ്ഞു. എസ്‌ഡി‌പി‌ഐ സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൌലവി മുനമ്പം ഭൂമി വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “മുനമ്പം വഖഫിന്‍റെ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല വഖഫ് ഭൂമി കയ്യെറിയവരേ കായികമായി ഒഴിപ്പിക്കേണ്ടിവന്നാൽ എസ്‌ഡിപിഐ ഒഴിപ്പിക്കും SDPI സംസ്ഥാന പ്രസിഡന്‍റ്” എന്ന വാചകങ്ങളും അഷറഫ് മൌലവിയുടെ ചിത്രവും പോസ്റ്ററിലുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “കായികമായി നേരിടും എന്ന് […]

Continue Reading

ഖുറാന്‍ ഗ്രന്ഥത്തെ വിമർശിച്ചും യഹൂദരെ പ്രശംസിച്ചും കെ.എൻ.എ. ഖാദര്‍ പ്രസംഗിച്ചു എന്ന പഴയ വ്യാജപ്രചരണം വീണ്ടും വൈറലാകുന്നു…

മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവും മുന്‍ എം‌എല്‍‌എയുമായ   കെ.എന്‍.എ.ഖാദര്‍ ഖുറാന്‍ ഗ്രന്ഥത്തെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന വീഡിയോയില്‍ കെ‌എന്‍‌എ ഖാദര്‍ നിയമസഭയില്‍ പങ്കെടുക്കുന്ന ചിത്രവും അദ്ദേഹത്തിന്‍റെത് എന്ന പേരിലുള്ള ശബ്ദ സന്ദേശവുമാണ് ഉള്ളത്. സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ  കൊടുക്കുന്നു.  “സത്യം സത്യം ഞാൻ എവിടെയും പറയും. മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമാണ് പേര് അങ്ങനെ ആയത്. ഞാൻ […]

Continue Reading

കൃപാസാനം ആരാധനാലയത്തിന് വേണ്ടി കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ് നടത്തിയോ.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ മാരാരിക്കുളം അടുത്ത് കൃപാസനം എന്ന പെന്തിക്കോസ്തുകാരുടെ പരിപാടി പങ്കെടുത്തു ശേഷം ആലപ്പുഴയ്ക്ക് പോകേണ്ട ബസ്സുകളിൽ ഒന്നാണ് ഈ കാണുന്നത്… കെഎസ്ആർടിസി പത്ത് കിലോമീറ്റർ ഫ്രീയായി യാത്ര ഇതുപോലെ ശബരിമല ,പമ്പ നിലക്കൽ സൗജന്യമായി കൊടുത്താൽ എത്ര നന്നായിരുന്നു പ്രതികരണശേഷി ഇല്ലാത്ത അയ്യപ്പന്മാരുടെ മറുപടി പ്രതീക്ഷിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കൃപാസനം ജപമാല റാലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗജന്യയാത്ര എന്‍എച്ച് വരെ.. എന്ന ബോര്‍ഡ് വെച്ച കെഎസ്ആര്‍ടിസി ബസിന്‍റെ […]

Continue Reading

സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സിപിഎമ്മുമായി ഇടഞ്ഞ് രൂക്ഷമായ ഭാഷയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച മുന്‍ മന്ത്രി ജി.സുധാകരന്‍റെ പല പ്രസംഗങ്ങളും വിവാദങ്ങളായിരുന്നു. എന്നാല്‍ സിപിഎം അംഗത്വത്തില്‍ നിന്നും ഇപ്പോഴും സിപിഎം നേതൃത്വം സുധാകരനെ നീക്കം ചെയ്യുകയോ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമോ ഉണ്ടായിട്ടില്ലാ. എന്നാല്‍ ഇപ്പോള്‍ സുധാകരന്‍ കടുത്ത ഭാഷയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കുറെയേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ അരുംകൊല ചെയ്തതും കണ്ണൂരിലെ കുറെ നേതാക്കള്‍ കോടീശ്വരന്‍മാരായതും അല്ലാതെ കേരള […]

Continue Reading

തൃശൂര്‍ സഭാവിശ്വാസികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ പഴയ വീഡിയോ  സി‌പി‌എം പ്രവര്‍ത്തകരുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

എറണാകുളത്ത് സി‌പി‌എം അണികള്‍ പരസ്പരം വഴക്കു കൂടുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് ഒരാളെ വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. എറണാകുളം മഞ്ഞപ്രയില്‍ സി‌പി‌എം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സ്ത്രീകള്‍ പണം വെട്ടിപ്പ് നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എറണാകുളം മഞ്ഞപ്റയിൽ സിപിഎം* ബ്റാഞ്ച് കമ്മിറ്റി അംഗങ്ങളായ തൊഴിലുറപ്പു സ്ത്റീകളെ പണികൂലി […]

Continue Reading

നെഹ്രു കുടുംബത്തിലെ നേതാക്കളുടെ യഥാര്‍ത്ഥ പേരുകള്‍ വേറെയാണോ… വസ്തുത അറിയാം…

നെഹ്രു കുടുംബം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നുള്ള ആരോപണം കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  പോസ്റ്റിലെ ചിത്രത്തില്‍ നെഹ്രു കുടുംബത്തിലെ അംഗങ്ങളെ കാണാം. ഇതാണ് ഇവരുടെ യഥാർത്ഥ പേരുകൾ എന്ന തലക്കെട്ടില്‍ നെഹ്റുവിന്‍റെ പേര് നല്‍കിയിരിക്കുന്നത് ഘിയാസുദ്ദീൻ ഘാസിയെ എന്നാണ്. ഫിറോസ് ഖഡ്ഢിയെ ഫിറോസ്‌ഗാന്ധി എന്ന് വിളിപ്പിച്ചു. മൈമൂനാബീഗത്തെ ഇന്ദിരാഗാന്ധി എന്ന് വിളിപ്പിച്ചു. രാജീവ് ഫിറോസ് രാജീവ്‌ഗാന്ധി എന്ന് വിളിപ്പിച്ചു അന്‍റോണിയോ […]

Continue Reading

ഈ ചിത്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇഎംഎസ് സ്റ്റേഡിയത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഉദ്ഘാടനത്തിന് ഒരുങ്ങി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം.. കായിക പ്രേമികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമം കുറിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്റ്റേഡിയത്തിന്‍റെ ആകാശചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ ബീറ്റ്സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തിലുള്ളത് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത ഇതാണ് എന്നാല്‍ ആദ്യം തന്നെ പ്രചരിക്കുന്ന […]

Continue Reading

24 ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ വ്യാജ പ്രചരണം 

വയനാട് ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡി‌എഫ് മുന്നണിയില്‍ മല്‍സരിക്കുന്ന പ്രിയങ്ക ഗാന്ധി രണ്ടു ദിവസത്തെ പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധിയുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രിയങ്ക ഗാന്ധിയെ പറ്റി 24 ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് എന്ന നിലയിലാണ് പ്രചരണം നടത്തുന്നത്.  “വയനാട്ടിൽ എത്തിയ പ്രിയങ്കയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം പങ്കു വച്ചത് ടി സിദ്ദിഖിനോട് വിശ്വസിക്കാനാവാതെ മുസ്ലിം ലീഗ് പ്രവർത്തകർ” […]

Continue Reading

വയനാട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധിയുടെ ഡാന്‍സ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം ഇങ്ങനെയാണ്…

വയനാട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധി വാദ്രയുടെ ഡാന്‍സിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പ്രിയങ്ക ഗാന്ധി വാദ്ര വയനാട്ടില്‍ എത്തിയപ്പോള്‍ എടുത്തതല്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം https://vimeo.com/1022461622?share=copy#t=0 Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രിയങ്ക ഗാന്ധി വാഡ്രായുടെ ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “വയനാട് മൂപ്പൻ പോയി പകരം വയനാട് മൂപ്പത്തി […]

Continue Reading

ദുര്‍ഗാ വിഗ്രഹം നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ ഹിംസയുടെ കേസില്‍ പ്രതി സര്‍ഫറാസ് ഉത്തര്‍പ്രദേശ്‌ പോലീസ് എന്‍കൌണ്ടറില്‍ കൊല്ലപെട്ടിട്ടില്ല 

ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ദുര്‍ഗാ വിഗ്രഹം നിമജ്ജന ഘോഷയാത്രയ്ക്കിടെ ഹിംസയുടെ വാര്‍ത്തകള്‍ വന്നിരുന്നു.ഈ സംഭവത്തില്‍ രാം ഗോപ്പാല്‍ മിശ്ര എന്ന യുവാവ് വെടിയേറ്റ് കൊല്ലപെട്ടു. ഈ സംഭവത്തിനെ ശേഷം ഈ കേസിലെ ഒരു പ്രതി സര്‍ഫറാസ് ഉത്തര്‍പ്രദേശ് പോലീസുമായിയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Threads Archived Link മുകളില്‍ […]

Continue Reading

നവകേരള ബസ് വര്‍ക്ക്‌ഷോപ്പില്‍ കിടന്ന് നശിക്കുന്നു എന്ന പേരില്‍ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം ഇതു ആ ഭൂതം കയറിയ കോടികളുടെ ബസ്സ് അല്ലേ.. ഈ പരുവം ആയോ.. എന്ന തലക്കെട്ട് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച ബസ് തകര്‍ന്ന നിലയില്‍ കിടക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. We Hate CPM (വീ ഹേറ്റ് സിപിഎം) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  എന്നാല്‍ യഥാര്‍ത്ഥത്തില്‍ തകരാറിലായ അവസ്ഥയില്‍ ഉപേക്ഷിച്ച അവസ്ഥയില്‍ […]

Continue Reading