‘ലക്ഷദ്വീപിലെ അഗത്തി ഐലന്‍റിൽ നവീകരിച്ച അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ടും റൺവേയും’- പ്രചരിക്കുന്നത് പഴയ വീഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ട്വിറ്ററിൽ ഇതേക്കുറിച്ച് ചിത്രങ്ങളും കുറിപ്പും പങ്കുവയ്ക്കുകയും  ടൂറിസം പ്രമോഷന് ആഹ്വാനം ചെയ്യുകയും ചെയ്തു.  ഇതിനുശേഷം ലക്ഷദ്വീപിലെ അഗത്തി ഐലൻഡിലെ വിമാനത്താവളത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട്  ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.   പ്രചരണം ലക്ഷദ്വീപിലെ നവീകരിച്ച അന്താരാഷ്ട്ര ആദ്യ വിമാനം ലാന്‍റ്  ചെയ്യുന്നുവെന്ന് അവകാശപ്പെട്ട വീഡിയോ ആണ് പ്രചരിക്കുന്നത്.  വിമാനത്തിനുള്ളിലിരുന്നു തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണിത് എന്ന് അനുമാനിക്കുന്നു ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലക്ഷദ്വീപിലെ അഗത്തി […]

Continue Reading

‘അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്ക് വീടുകളിലെത്തി ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന പ്രധാനമന്ത്രി’ എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ അയോധ്യ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് ക്ഷണക്കത്തുകള്‍ നല്കുന്നുണ്ട്. ഇതുകൂടാതെ പ്രധാനമന്ത്രി മോദി വീടുകളിലെത്തി ആളുകളെ ക്ഷണിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു വീട്ടില്‍ നിന്നും ഇറങ്ങി വരുന്നതും പാതയോരത്ത് കാത്തു നില്‍ക്കുന്ന  ജനങ്ങളെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വീടുകള്‍ തോറും കയറിയിറങ്ങി […]

Continue Reading

സന്യാസിമാര്‍ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഈ മാസം പ്രതിഷ്ഠ നടത്താന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. ഈ പശ്ചാത്തലത്തില്‍ അയോദ്ധ്യയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വിശ്വാസികളും മറ്റുള്ളവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുകയാണ്. അയോധ്യ രാമക്ഷേത്ര ഭൂമിയില്‍ സന്യാസിമാര്‍ ഭക്തിപുരസരം പൂജാദി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  നാലഞ്ചു സന്യാസിമാര്‍ ക്ഷേത്ര പരിസരത്ത് പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ക്ഷേത്രത്തിന്‍റെ കുറെ ഭാഗങ്ങളും കാണാം. അയോധ്യ രാമക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് […]

Continue Reading

‘കാടുപിടിച്ച് ജീര്‍ണ്ണാവസ്ഥയില്‍ തലശ്ശേരി ഗവണ്‍മെന്‍റ് ആശുപത്രി’: പ്രചരിക്കുന്ന ചിത്രം മറ്റൊരു കെട്ടിടത്തിന്‍റേത്…

കേരളത്തിൽ ഏതു മുന്നണിയുടെതായാലും മാറിമാറി വരുന്ന സർക്കാരുകൾ ആരോഗ്യരംഗത്തിന് വളരെയേറെ കരുതൽ നല്‍കാറുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും ശുചിത്വവും വൃത്തിയുമുള്ള ആശുപത്രി കെട്ടിടങ്ങളും ഇപ്പോൾ എല്ലാ ആശുപത്രികളിലും സാധാരണമാണ്. ഈയിടെ കണ്ണൂരിലെ ജനറൽ ആശുപത്രി കെട്ടിടം എന്ന പേരിൽ നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം പായലും പൂപ്പലും പിടിച്ച് പെയിന്‍റ് മങ്ങിയ ഭിത്തികളും അതിനു മുകളിൽ പടർന്നു കയറിയ കാട്ടുചെടികളും നിറഞ്ഞ ബഹുനില കെട്ടിടത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കണ്ണൂർ […]

Continue Reading