FACT CHECK: ഡല്‍ഹി സര്‍ക്കാറിലെ മന്ത്രിയുടെ വീട്ടില്‍ നിന്ന് 630 ഓക്സിജന്‍ സിലിണ്ടര്‍ പിടികൂടി എന്ന വ്യാജപ്രചരണം…

രാഷ്ട്രീയം | Politics

ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി സര്‍ക്കാറില്‍ കാബിനറ്റ്‌ മന്ത്രിയുമായ ഇമ്രാന്‍ ഹുസൈന്‍റെ വീട്ടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ റൈഡ് അടിച്ച് 630 ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിക്കുടി എന്ന വാര്‍ത്ത‍ സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഈ പ്രചരണം തെറ്റാണ്. ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന്‍റെ വസ്തുതകള്‍ പ്രകാരമല്ല സാമുഹ മാധ്യമങ്ങളിലെ പ്രചരണം എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Screenshot: Post alleging 630 oxygen cylinders were seized from AAP minister’s resident by central govt. while auditing.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ ചിത്രത്തിനോടൊപ്പം, ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി സര്‍ക്കാര്‍ മന്ത്രിയുമായ ഇമ്രാന്‍ ഹുസൈന്‍റെ വീട്ടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഓഡിറ്റ്‌ ചെയ്യുന്നതിന്‍റെ ഇടയില്‍ 630 ഓക്സിജന്‍ സിലിണ്ടറുകള്‍ പിടികൂടി എന്ന്‍ പ്രചരിപ്പിക്കുന്നു.

ഇതേ അടികുറിപ്പും ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് വെച്ച് മറ്റു ചില പോസ്റ്റുകളും ഇതേ പ്രചരണം നടത്തുന്നുണ്ട്. ഇത്തരം ഒരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

Screenshot: Post with same caption and screenshot of a news article in Malayalam with headline making similar claim.

FacebookArchived Link

ഈ രണ്ട് പോസ്റ്റുകളുടെ അടികുറിപ്പ് ഇപ്രകാരമാണ്: 

ആം ആദ്മി പാർട്ടി MLA യും മന്ത്രിയുമായ “ഇമ്രാൻ ഹുസൈന്റെ” വീട്ടിൽ നിന്നും 630 ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു.

കേന്ദ്രം നടത്തിയ ഓക്സിജൻ ഓഡിറ്റിൽ ആണ് ഈ കള്ളത്തരം പുറത്തുവന്നത്. 

വെറുതെയല്ല കേജ്രിവാൾ പറഞ്ഞത് ഡൽഹിയിൽ ഇപ്പോൾ ഓക്സിജൻ ക്ഷാമം ഇല്ലാ  ന്ന് . 😀😀😀

പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടിന്‍റെ തലകെട്ടും ഇത് തന്നെയാണ് സുചിപ്പിക്കുന്നത് പക്ഷെ തലക്കെട്ടില്‍ ഹൈ കോടതിയുടെ നോട്ടീസിന്‍റെ കാര്യം പറയുന്നുണ്ട്. കുടാതെ വാര്‍ത്ത‍യില്‍ ‘വന്‍ ശേഖരം’ പിടികുടി എന്നാണ് പറയുന്നത് എത്ര സിലിണ്ടറുകള്‍ പിടികുടി അത് വാര്‍ത്ത‍യുടെ തലക്കെട്ടില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നമുക്ക് ഈ വാര്‍ത്ത‍യുടെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഞങ്ങള്‍ ഓണ്‍ലൈന്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി പ്രസിദ്ധികരിച്ച വാര്‍ത്ത‍ ലഭിച്ചു. ഈ വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് തന്നെയാണ് മുകളില്‍ നല്‍കിയ പോസ്റ്റുകളില്‍ ഒന്നില്‍ ഉപയോഗിക്കുന്നത്. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ കാണാം.

ലേഖനം വായിക്കാന്‍- East Coast Daily | Archived Link

ഈ വാര്‍ത്ത‍യുടെ തലകെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്, കാരണം വാര്‍ത്ത‍യില്‍ എവിടെയും ഇമ്രാന്‍ ഹുസൈന്‍റെ വീട്ടില്‍ ആരാണ് റെയിഡ് നടത്തിയത് കൂടാതെ എത്ര സിലിണ്ടറാണ് കണ്ടെത്തിയത് എന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല. വാര്‍ത്ത‍യുടെ അടിസ്ഥാനം ഡല്‍ഹി ഹൈ കോടതിയില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയാണ്. വാര്‍ത്ത‍യുടെ ഉള്ളടക്കം ഇങ്ങനെയാണ്:

ആം ആദ്മി എം‌എൽ‌എയും ദില്ലി കാബിനറ്റ് മന്ത്രിയുമായ ഇമ്രാൻ ഹുസൈനു ദില്ലി ഹൈക്കോടതി നോട്ടീസ് നൽകി. ഇമ്രാൻ ഹുസൈൻ അനധികൃതമായി ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നുണ്ടെന്നും അനധികൃത വിതരണം നടത്തിയെന്നും ആരോപിച്ച് ഒരു അഭിഭാഷകൻ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് തിങ്കളാഴ്ച വാദം കേൾക്കാൻ ഹാജരാകാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.”

യഥാര്‍ത്ഥത്തില്‍ ഇമ്രാന്‍ ഹുസൈന്‍ തന്‍റെ ഫെസ്ബൂക്ക് പേജില്‍ സൌജന്യമായി ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യും എന്ന് പറഞ്ഞ് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഈ പോസ്റ്റിനെ അടിസ്ഥാനമാക്കിയിട്ടാണ് ഹൈ കോടതിയില്‍ വേദാന്ഷ് ആനന്ദ് എന്നൊരു വ്യക്തി തന്‍റെ വക്കീല്‍ അഡ്വ. അമിത് തിവാരിയുടെ സഹായത്തോടെ ഇമ്രാന്‍ ഹുസൈന്‍ ഇട്ട ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ഹുസൈന്‍ ഓക്സിജന്‍ സിലിണ്ടര്‍ ശേഖരിക്കുന്നു എന്ന പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന്‍ മെയ്‌ 10ന് ഡല്‍ഹി ഹൈ കോടതി ഇമ്രാന്‍ ഹുസൈനോട് കോടതിയില്‍ ഹാജര്‍ ആവാന്‍ നോട്ടീസ് അയച്ചത്.

മുഴുവന്‍ വായിക്കാന്‍-Live Law

നോട്ടീസ് പ്രകാരം ഇമ്രാന്‍ ഹുസൈന്‍ തന്‍റെ വക്കീല്‍ സീനിയര്‍ അഡ്വ. വികാസ് പഹ്വാക്കൊപ്പം ഹജാരായി 22 പേജുകളുടെ ഒരു മറുപടി കോടതിയില്‍ സമര്‍പ്പിച്ചു. പക്ഷെ ഡല്‍ഹിയില്‍ വിതരണം ചെയ്യാന്‍ 10 സിലിണ്ടറുകള്‍ ഇമ്രാന്‍ ഹുസൈന്‍ വാടകയ്ക്ക് എന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപെട്ടു. 

മുഴുവന്‍ വായിക്കാന്‍-Live Law

അങ്ങനെ കേന്ദ്രത്തിന്‍റെ ഓഡിറ്റില്‍ 630 സിലിണ്ടറുകള്‍ ഡല്‍ഹി സര്‍ക്കാര്‍ മന്ത്രി ഇമ്രാന്‍ ഹുസൈന്‍റെ വീട്ടില്‍ നിന്ന് പിടികൂടി എന്നത് പുര്‍ണമായും തെറ്റാണ് എന്ന് വ്യക്തമാകുന്നു. ഒരു ഹര്‍ജി  മൂലമാണ് ഹൈ കോടതി ഇമ്രാന്‍ ഹുസൈന് നോട്ടീസ് അയച്ചത്.

മെയ്‌ 8ന് സുപ്രീം കോടതി രാജ്യത്തില്‍ ലിക്വിഡ് ഓക്സിജന്‍ വിതരണത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു രാഷ്ട്രിയ ടാസ്ക് ഫോഴ്സ് ഉണ്ടാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ ടാസ്ക് ഫോഴ്സില്‍ 12 അംഗങ്ങളുണ്ടാകും. ഈ അംഗങ്ങളെ കോടതിയാണ് നിയമിപ്പിക്കാന്‍ പോകുന്നത്.

മുഴുവന്‍ വായിക്കാന്‍-Live Law

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡല്‍ഹി സര്‍ക്കാറിലെ കാബിനെറ്റ്‌ മന്ത്രി ഇമ്രാന്‍ ഹുസൈന്‍റെ വീട്ടില്‍ റൈഡ് നടന്നു എന്നിട്ട് 630 ഓക്സിജന്‍ സിലിണ്ടറുകള്‍ പിടികൂടി എന്ന പ്രചരണം വ്യാജമാണ്. ഒരു വ്യക്തിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഹൈ കോടതി മന്ത്രി ഇമ്രാന്‍ ഹുസ്സൈനിന് കോടതിയില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് പാലിച്ച് അദ്ദേഹം മെയ്‌ 10, 2021ന് കോടതിയില്‍ ഹാജര്‍ ആവുകയും ചെയ്തു. അദ്ദേഹത്തിനോട് 10 സിലിണ്ടര്‍ വാടകയ്ക്ക് എടുത്തതിന്‍റെ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഓക്സിജന്‍ വിതരണത്തിനായി സുപ്രീം കോടതിയാണ് 12 പേരുടെ രാഷ്ട്രിയ ടാസ്ക്  ഫോഴ്സ് നിയമിച്ചിട്ടുള്ളത്. ഈ ടാസ്ക് ഫോഴ്സിലെ എല്ലാ അംഗങ്ങള്‍ തിരുമാനിക്കുന്നത് സുപ്രീം കോടതിയായിരിക്കും. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഡല്‍ഹി സര്‍ക്കാറിലെ മന്ത്രിയുടെ വീട്ടില്‍ നിന്ന് 630 ഓക്സിജന്‍ സിലിണ്ടര്‍ പിടികൂടി എന്ന വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: Misleading