FACT CHECK: ഐ.എ.എസ് ഇന്‍റര്‍വ്യൂവില്‍ കോഴിക്കോട് സബ് കളക്റ്റര്‍ ശ്രീധന്യ സുരേഷ് നേരിട്ട ചോദ്യങ്ങളും നല്‍കിയ ഉത്തരങ്ങളും എന്ന പേരിലുള്ള പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

സാമൂഹികം

പ്രചരണം 

വയനാട്ടിൽ നിന്നുള്ള ഉള്ള ശ്രീധന്യ സുരേഷ് എന്ന പെൺകുട്ടി 2018 ബാച്ചില്‍  ഐ.എ.എസ് നേടി കേരളത്തിന് അഭിമാനമായത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. സംവരണ വിഭാഗത്തില്‍ 410 മത്തെ റാങ്ക് ലഭിച്ച ശ്രീധന്യക്ക് കോഴിക്കോട് അസിസ്റ്റൻറ് കളക്ടറായി നിയമനവും ലഭിച്ചിരുന്നു. ശ്രീധന്യയെ കുറിച്ച് ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറല്‍ ആവുന്നുണ്ട്. മിക്സ് ഇന്ത്യ എന്ന ഒരു ഓൺലൈൻ മാധ്യമത്തിൽ ശ്രീധന്യയുടെ സിവില്‍ സര്‍വീസസ് ഇന്‍റര്‍വ്യൂവുമായി ബന്ധപ്പെട്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇൻറർവ്യൂവിൽ ശ്രീധന്യ അഭിമുഖീകരിച്ച ചില ചോദ്യങ്ങളെ കുറിച്ചാണ് ലേഖനത്തിൽ ചര്‍ച്ച ചെയ്യുന്നത്. ആദ്യ ചോദ്യം തന്നെ എൻ്റെ ജാതിയെപ്പറ്റി ആയിരുന്നു, അത് ഞാൻ പ്രതീക്ഷിച്ചതും ആയിരുന്നു – ചോദ്യത്തിന് ശ്രീധന്യ ഐഎഎസ് നൽകിയ ഉത്തരം ഇങ്ങനെ… എന്ന തലക്കെട്ടിലാണ് ലേഖനം.  

archived linkFB post
archived linkml.mixindia

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് കണ്ടെത്തി. വിശദാംശങ്ങൾ പറയാം 

വസ്തുത ഇതാണ് 

ഞങ്ങളുടെ അന്വേഷണത്തിനൊടുവില്‍ ജയമോഹന്‍ എന്ന എഴുത്തുകാരന്‍ രചിച്ച  “നൂറു സിംഹാസനങ്ങൾ” എന്ന നോവല്‍  ലഭിച്ചു പ്രമുഖ പ്രസാധകരായ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗമാണ്  ലേഖനത്തില്‍  ശ്രീധന്യ അഭിമുഖീകരിച്ച ചോദ്യങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്നത്.

അതായത് നോവലിലെ കഥാപാത്രം ഇങ്ങനെയൊരു ഇന്‍റര്‍വ്യൂ അഭിമുഖീകരിച്ചപ്പോള്‍ നേരിട്ട ചോദ്യങ്ങള്‍ വിവരിക്കുന്ന ഭാഗം അടര്‍ത്തിയെടുത്ത് ശ്രീധന്യയുടെ  പേര് ചേർത്ത് പ്രചരിപ്പിക്കുകയാണ് എന്ന് മാത്രം. ഞങ്ങൾ ഇക്കാര്യത്തെക്കുറിച്ച് ശ്രീധന്യയുമായി  സംസാരിച്ചിരുന്നു. ശ്രീധന്യ പറഞ്ഞത്  ഇങ്ങനെയാണ്:  നൂറു സിംഹാസനങ്ങൾ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ എന്‍റെ പേരില്‍  തെറ്റായി കൂട്ടിച്ചേർത്തു പ്രചരിപ്പിക്കുകയാണ്. പലരും ഇക്കാര്യം എന്നെ  അറിയിച്ചിരുന്നു. പൂർണ്ണമായും തെറ്റായ പ്രചരണം മാത്രമാണിത്

ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അവരുടെ വെബ്സൈറ്റിൽ നോവലിലെ ഭാഗത്തെക്കുറിച്ച് വിവരണമുണ്ട്. 

പുസ്തകത്തിന്‍റെ പിഡിഎഫ് പരിശോധിച്ചപ്പോള്‍ പ്രസ്തുത ഭാഗങ്ങള്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു.

അന്വേഷണത്തില്‍ തെറ്റായ പ്രചാരണമാണ് പോസ്റ്റിലൂടെ നടത്തുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ജയമോഹന്‍ എന്ന നോവലിസ്റ്റിന്‍റെ 100 സിംഹാസങ്ങള്‍ എന്ന നോവലിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ശ്രീധന്യയുടെ പേരില്‍ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഐ.എ.എസ് ഇന്‍റര്‍വ്യൂവില്‍ കോഴിക്കോട് സബ് കളക്റ്റര്‍ ശ്രീധന്യ സുരേഷ് നേരിട്ട ചോദ്യങ്ങളും നല്‍കിയ ഉത്തരങ്ങളും എന്ന പേരിലുള്ള പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False