
ജയ് ശ്രീ റാം വിളിക്കാൻ പറഞ്ഞ് കൊണ്ട് ദളിത് യുവാവിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു ഒരു വ്യക്തിയെ ഒരു കൂട്ടം ജനങ്ങൾ വിവസ്ത്രനാക്കി മർദിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ജയ് ശ്രീ റാം വിളിക്കാൻ പറഞ്ഞ് കൊണ്ട് ദളിത് യുവാവിനെ മർദ്ധിക്കുന്ന കാഴ്ച. ⚡✊ SC-ST-OBC ശ്രദ്ധിക്കൂ ✊⚡ 👉 “ജയ് ശ്രീ റാം” എന്ന് നിങ്ങൾ പറയുന്നില്ലെങ്കിൽ, അപ്പോൾ അധികാരത്തിലിരിക്കുന്ന ഈ ആളുകൾ നിങ്ങളെ വടികൊണ്ട് അടിക്കും. 🚩 ഇതാണ് അവരുടെ “രാമരാജ്യവും” “അമൃതകലയും” – ജാതിയുടെ പേരിൽ ആളുകളെ അടിച്ചമർത്തുന്നിടത്ത്, നീതിയില്ലാത്തിടത്ത്, വെറുപ്പും അടിമത്തവും മാത്രം. 🔥 ചോദിക്കുക – ഇത് ശ്രീരാമന്റെ ഭരണമാണോ? അതോ ജാതി അധികാരത്തിന്റെ വ്യാജ കളിയാണോ? ✊ ഇനി മിണ്ടാതിരിക്കുന്നത് നിർത്തൂ, അനീതിക്കെതിരെ നിങ്ങളുടെ ശബ്ദം ഉയർത്തൂ❗ ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ദൈനിക് ഭാസ്കർ പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. വാർത്തയുടെ സ്ക്രീൻഷോട്ട് നിങ്ങൾക്ക് താഴെ കാണാം.
വാർത്ത വായിക്കാൻ – Dainik Bhaskar | Archived
വാർത്ത പ്രകാരം വീഡിയോയിൽ കാണുന്ന സംഭവം ഛത്തിസ്ഗഢിലെ റായ്‌പൂരിലേതാണ്. വീഡിയോയിൽ കാണുന്ന യുവാവിൻ്റെ പേര് അനുജ് താൻഡി എന്നാണ്. ഈ യുവാവ് ഒരു പശുവിനെ പീഡിപ്പിക്കുമ്പോൾ ജനങ്ങൾ പിടികൂടി പിന്നീട് നന്ഗ്നനാക്കി മർദിച്ചു വീഡിയോയും ഉണ്ടാക്കി. വീഡിയോയിൽ ഹിന്ദു സംഘടനയുടെ പ്രവർത്തകരും യുവാവിനെ തല്ലുന്നതായി കാണാം എന്ന് വാർത്തയിൽ റിപ്പോർട്ട് ചെയ്യുന്നു. 6 ജൂൺ 2025ന് രാത്രി റായ്‌പൂരിലെ അവന്തി വിഹാർ പ്രദേശത്തിലെ ഒരു സ്കൂൾ ഗ്രൗണ്ടിൽ പശുക്കളുമായി അശ്ലീല പ്രവൃത്തി ചെയ്യുന്ന ഈ യുവാവിനെ ജനങ്ങൾ പിടികൂടി എന്നാണ് വാർത്തയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ യുവാവിനെതിരെ പോലീസ് പശുവിനോട് ക്രൂരതക്കെതിരെയുള്ള നിയമം പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ഇതേ കാര്യം IBC24 എന്ന മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനുജ് താൻഡി എന്ന യുവാവിനെ റായ്പൂരിലെ അവന്തി വിഹാറിലെ ഖംഹാർഡിഹ് എന്ന സ്ഥലത്ത് ഒരു സ്‌കൂളിൻ്റെ മൈതാനത്ത് ഒരു പശുവിനെ പീഡിപ്പിക്കുമ്പോൾ ജനങ്ങൾ ഇയാളെ പിടികൂടി. പിന്നീട് ഇയാളെ നഗ്നനാക്കി മർദിച്ച് പരേഡ് നടത്തി എന്ന് വാർത്ത വ്യക്തമാകുന്നു.
വിശ്വാസ് ന്യൂസ് നടത്തിയ വസ്തുത അന്വേഷണം പ്രകാരവും ഈ സംഭവം പശു പീഡനത്തിൻ്റെതാണ്. ഇതിൽ ജാതി പ്രശ്നമോ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചത്തിനെ കുറിച്ച് യാതൊരു തെളിവ് കണ്ടെത്തിയിട്ടില്ല.
നിഗമനം
ജയ് ശ്രീ റാം വിളിക്കാൻ പറഞ്ഞ് കൊണ്ട് ദളിത് യുവാവിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രസ്തുത വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്. പശുവിനെ പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്ന അനുജ് താൻഡി എന്ന യുവാവിനെ ജനങ്ങൾ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ ആണ് നാം വീഡിയോയിൽ കാണുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പശുവിനെ പീഡിപ്പിച്ച ഒരു വ്യക്തിയെ പരസ്യമായി മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Misleading
