
ദുബായിൽ ഈയിടെ നടന്ന ദീപാവലി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോ ദുബായിൽ ദീപാവലി ആഘോഷം കാണിക്കുന്നു എന്നാണ് എഴുതിയത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഇത് തുഫായി അല്ലേയിത് ദീപാവലി ആഘോഷം ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ ദീപാവലിയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഈ ദൃശ്യങ്ങൾ 4 ഡിസംബർ 2023ന് ഫേസ്‌ബുക്കിൽ ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ നൽകിയ പോസ്റ്റിൽ കാണാം.

പോസ്റ്റ് കാണാൻ – Facebook | Archived
മുകളിൽ നൽകിയ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ UAEയുടെ ദേശീയ ദിനം ആചരണത്തിൻ്റെ ഭാഗമാണ്. UAEയുടെ ദേശീയ ദിനത്തിന് ഈദ് അൽ എത്തിഹാദ് എന്നും പറയും. എല്ലാ വർഷവും 2 ഡിസംബറിനാണ് ഈ ദിനം ആചരിക്കുന്നത്. 2 ഡിസംബർ 1971നാണ് UAE നിലവിൽ വന്നത്. 2023ൽ UAE 52ആംത്തെ ദേശീയ ദിനം ആചരിച്ചിരുന്നു. നമുക്ക് ഈ ദൃശ്യങ്ങളിലും 52 സംഖ്യ കാണാം. വാഹനങ്ങളുടെ പുറയിൽ UAE രാഷ്‌ട്രപതി മുഹമ്മദ് ബിൻ സായെദ് അൽ നഹ്യാനിൻ്റെ ചിത്രവും കാണാം.

രണ്ടാമത്തെ ദൃശ്യങ്ങളിൽ ഒരു കെട്ടിടത്തിൽ ലൈറ്റിംഗ് വെച്ചതായി നമുക്ക് കാണാം. ഈ ദൃശ്യങ്ങൾ 2022ൽ ബർ ദുബായിൽ ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി ഇന്ത്യൻ തൊഴിലാളികൾ ചെയ്ത ലൈറ്റിംഗ് ആണ്. ഈ ദൃശ്യങ്ങൾ 21 ഒക്ടോബർ 2022 മുതൽ ടിക്കറ്റോക്കിൽ പ്രചരിപ്പിക്കുകയാണ്.

പോസ്റ്റ് കാണാൻ – Tiktok | Archived
അങ്ങനെ ഈ ദൃശ്യങ്ങൾ ദീപാവലി ആഘോഷത്തിൻ്റെ ആണെങ്കിലും ഈ വർഷം നടന്ന ദീപാവലി ആഘോഷവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല.
നിഗമനം
ദുബായിൽ ഈയിടെ നടന്ന ദീപാവലി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയെ വീഡിയോകളാണ്. UAEയുടെ ദേശീയ ദിനാഘോഷവും 2022ൽ ബർ ദുബായിൽ ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി ചെയ്ത് ലൈറ്റിംഗിൻ്റെ ദൃശ്യങ്ങൾ ചേർത്തിയിട്ടാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ദുബായിൽ ഈയിടെ നടന്ന ദീപാവലി ആഘോഷങ്ങളുടെ ദൃശ്യങ്ങളാണോ ഇത്?
Fact Check By: Mukundan KResult: Misleading


