പ്രചരണം

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി പ്രഖ്യാപിച്ചതില്‍പ്പിന്നെ രാഷ്ട്രീയപാർട്ടികൾ അവരവരുടെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായുള്ള തയ്യാറെടുപ്പിലാണ്. സ്ഥാനാർഥി നിർണയത്തിനുള്ള ചർച്ചകളും മറ്റും ത്വരിത ഗതിയിൽ നടക്കുന്നു. ഓരോ രാഷ്ട്രീയ പാർട്ടികളെ കുറിച്ചും നേതാക്കളെ കുറിച്ചും ഇതര പാർട്ടിക്കാർ സാമൂഹ്യ മാധ്യമങ്ങൾ വഴി പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് എ.കെ. ആന്‍റണിയെക്കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്‍റെ ഒരു പ്രസ്താവന എന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി കൊണ്ടുപോകുന്നതാണ് - എ കെ ആന്‍റണി എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകം. ഭീഷണി എന്താണ് കേട്ടോളൂ, കോടികൾ തരാം പോരുന്നോ കൂടെ എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്

archived linkFB post

അതായത് പോസ്റ്റിലൂടെ അറിയിക്കുന്ന വാർത്ത കോണ്‍ഗ്രെസ് നെഹ്ടാകളെ ഭീഷണിപ്പെടുത്തി ബിജെപി കൊണ്ടുപോകുന്നുവെന്ന് എ കെ ആൻറണി പ്രസ്താവന നടത്തി എന്നാണ്. ഫാക്ട് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് പൂർണമായും വ്യാജപ്രചരണം ആണ് എന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇതാണ്

ഫേസ്ബുക്കില്‍ പലരും പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്.

ഞങ്ങൾ വാർത്തയെക്കുറിച്ച് ഓണ്‍ലൈനില്‍ മലയാളത്തിലും ഇംഗ്ലീഷിലും കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരിഞ്ഞുനോക്കി. എന്നാൽ ഇത്തരത്തിൽ യാതൊരു വാർത്തയും ഒരു മാധ്യമവും പ്രസിദ്ധീകരിച്ചില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. എ കെ ആൻറണി കോൺഗ്രസിൻറെ ദേശീയ നേതാവാണ്. അദ്ദേഹം ഒരു പ്രസ്താവന നടത്തിയാൽ അത് തീർച്ചയായും വാർത്താപ്രാധാന്യം നേടിയിരിക്കും.

ചില സാമൂഹ്യ മാധ്യമ പ്രചാരണങ്ങളൊഴികെ വിശ്വസനീയമായ വാര്‍ത്താ സ്രോതസുകളില്‍ ഒന്നിലും ഇത്തരത്തില്‍ ഒരു വാര്‍ത്തയില്ല. അതിനാൽ ഞങ്ങൾ എകെ ആൻറണിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അറിയാൻ കഴിഞ്ഞത് അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇത് വെറും വ്യാജപ്രചാരണം മാത്രമാണ് എന്നും ആണ്. തുടർന്ന് ഞങ്ങൾ അദ്ദേഹത്തിൻറെ മകനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ദേശീയ കോ ഓര്‍ഡിനേറ്റരുമായ അനില്‍ ആൻറണിയോട് വിശദീകരണം തേടി. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇത് വെറും വ്യാജപ്രചാരണം മാത്രമാണ് എന്നാണ്. എകെ ആൻറണി ഇത്തരത്തിൽ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. എ. കെ. ആന്‍റണിക്ക് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഒന്നുമില്ല. അദ്ദേഹം ഈയിടെയായി പരസ്യ പ്രസ്താവനകള്‍ ഒന്നുംതന്നെ നടത്തിയിട്ടില്ല.

അദ്ദേഹം ഇത്തരത്തിൽ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രചരണം തെറ്റാണ് എ കെ ആന്‍റണി ഇത്തരത്തിലൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകൾ മാത്രമാണ്.

Avatar

Title:കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി കൊണ്ടുപോകുന്നതാണ് എന്ന് എ. കെ. ആന്‍റണി പറഞ്ഞിട്ടില്ല... വസ്തുത അറിയൂ...

Fact Check By: Vasuki S

Result: False