രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ.സുധാകരന്‍..? പ്രചരിക്കുന്നത് വ്യാജ പോസ്റ്റര്‍…

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റി ചില പ്രചരണങ്ങള്‍ ഏതാനും ദിവസങ്ങളിലായി നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍  രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച് പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  പത്ര മാധ്യമത്തിന്‍റെ ന്യൂസ് കാര്‍ഡ് രൂപത്തിലുള്ള പോസ്റ്ററില്‍ “രാഹുലിനെ കുറിച്ച് മുൻപും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്, സ്ത്രീ പീഡകരെ ചുമക്കേണ്ട ബാധ്യത കോൺഗ്രസിനില്ല : കെ സുധാക‌രൻ” എന്ന വാചകങ്ങളും കെ. സുധാകരന്‍റെ ചിത്രവുമാണ് കാണുന്നത്.  FB post […]

Continue Reading

മന്ത്രി വി ശിവന്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന…

വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍നിന്ന് വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി പുറത്തുപോകുന്നത് കര്‍ശനമായി നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  മന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രവും ഒപ്പം അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്ന തരത്തില്‍ “വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നത് കർശനമായി നിരോധിക്കും” എന്ന വാചകവുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്.  FB post archived link എന്നാല്‍ പ്രചരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ശിവന്‍കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ […]

Continue Reading

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ.വി.തോമസ് പുതുതായി നടത്തിയ പ്രസ്താവനയാണോ? വസ്‌തുത അറിയാം..

വിവരണം ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലായെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുന്‍ കേന്ദ്രമന്ത്രിയും, ദീര്‍ഘകാലം കോണ്‍ഗ്രസ് എംപിയുമായിരുന്ന കെ.വി.തോമസ് നിലവില്‍ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലാ എന്ന് കെ.വി.തോമസ് പറഞ്ഞു എന്ന ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജേന്ദ്രന്‍ കുന്നത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മഹാത്മ ഗാന്ധി – ശ്രീനാരയണ ഗുരു സംഗമത്തിന്‍റെ നൂറാം വാര്‍ഷികമായ ഇന്നലെ (മാര്‍ച്ച് 12) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) സംഘടിപ്പിച്ച സെമിനാറില്‍ മുതിര്‍ന്ന സിപിഎം നേതാവായ ജി.സുധാകരന്‍ പങ്കെടുത്ത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ നമ്മൾക്ക്?? അങ്ങനെ ഒരു കാലം വന്നാൽ പിന്നെ നമ്മൾ ചിന്തിക്കുന്നതിന്റെ അപ്പുറം […]

Continue Reading

മുസ്ലീം ലീഗിന് ബിജെപി ശത്രുവല്ലായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം പള്ളികള്‍ പൊളിച്ച് ക്ഷേത്രം പണിതാലും പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യന്‍ മുസ്ലീങ്ങളെ പുറത്താക്കിയാലും മുസ്ലീം ലീഗിന് ബിജെപി ശത്രുവല്ലാ.. എന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റ് കാണാം – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടി ഇത്തരമൊരു പ്രസ്താവന […]

Continue Reading

പി.സി.ജോര്‍ജ്ജിന്‍റെ അറസ്റ്റിനെതിരെ കെ.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം മതവിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ ജോര്‍ജിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതാവായ പി.സി.ജോര്‍ജ്ജിന് ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് പ്രചരണം. മതവിദ്വേഷം വളർത്തുന്ന രീതിയിൽ ചാനൽ ചർച്ച യിൽ സംസാരിച്ച തിനാണ് പീസി ജോർജിനെ അറസ്റ്റ് ചെയ്തത്. അതിനെ നിങ്ങൾ പ്രതികാരനടപടിയായി ചിത്രീകരിക്കുന്നതിന്റെ അർഥം ജോർജിന്റെ പ്രവർത്തിയെ നിങ്ങൾ ന്യായീകരിക്കുന്നുവെന്നല്ലേ? അല്ലെങ്കിലും […]

Continue Reading

വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം പിണറായി വിജയനില്‍ നന്നും പഠിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പഠിക്കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തിന്‍റെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനവുമായ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവനയും തരൂര്‍ നടത്തി എന്ന നിലയിലെ പ്രചരണം. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജാഫര്‍ ഉത്തക്കാടന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് […]

Continue Reading

സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഷാജി കൈലാസ് –പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം

തമിഴ്നാട്ടില്‍ നീളുള്ള പാര്‍ലമെന്‍റ് അംഗം കനിമൊഴി കഴിഞ്ഞ ദിവസം സഭയില്‍ പ്രസംഗിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ശക്തമായി കുറ്റപ്പെടുത്തിയിരുന്നു. പ്രസംഗത്തില്‍ കനിമൊഴി കേരളത്തെയും പരാമര്‍ശിച്ചു. കേരളത്തിനും ഇതേ അവസ്ഥയാണ് എന്നായിരുന്നു കനിമൊഴി സൂചിപ്പിച്ചത്. ഇതേസമയം സഭയില്‍ സന്നിഹിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി കനിമൊഴിയുടെ പരാമര്‍ശത്തിനെതിരെ കൈ മലര്‍ത്തി കാണിക്കുകയുണ്ടായി. ഇതിനുശേഷം സുരേഷ് ഗോപിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റു പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  മലയാള സിനിമ സംവിധായകന്‍ ഷാജി കൈലാസ് സുരേഷ് ഗോപിയെ […]

Continue Reading

കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ? വസ്‌തുത അറിയാം..

വിവരണം ഇന്ന് കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർ ഇല്ല. കമ്യൂണിസ്റ്റ് മുഖംമൂടി അണിഞ്ഞ അഴിമതിക്കാരും,സ്വർണ്ണ കള്ളക്കടത്തുകാരും, കൊട്ടേഷൻസംഘങ്ങളും, മതഭീകര വാദികളും മാത്രമാണുള്ളതെന്ന് ജി. സുധാകരൻ പറഞ്ഞു എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 24 ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. ബാബു ചെങ്ങറ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം – Facebook Post  Archived Screenshot  എന്നാല്‍ ജി.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? 24 ന്യൂസ് […]

Continue Reading

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് മന്ത്രിമാരുടെ നിത്യചെലിവിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രിമാരുടെ നിത്യ ചിലവിന് പണമില്ലാ.. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. വി ഹേറ്റ് സിപിഎം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  വസ്‌തുത ഇതാണ് ആദ്യം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രെസ് സെക്രട്ടറി പി.എം.മനോജുമായി ഫോണില്‍ […]

Continue Reading

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം നിയമസഭ, ലോക്‌സഭ ഉപതെര‍ഞ്ഞെടുപ്പുകളുടെ ഫാലം ഇന്നലെ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫും യുഎഡിഎഫും അവരവരുടെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്ന തരത്തിലെ ഫലമായിരുന്നു പുറത്ത് വന്നത്. പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപും വിജയിച്ചു. വയനാട് ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും. അതെസമയം ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് പരാജയപ്പെട്ടാല്‍ താന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെയ്ക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു എന്നും സതീശന്‍ ഈ വാക്ക് പാലിക്കാന്‍ […]

Continue Reading

സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സിപിഎമ്മുമായി ഇടഞ്ഞ് രൂക്ഷമായ ഭാഷയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച മുന്‍ മന്ത്രി ജി.സുധാകരന്‍റെ പല പ്രസംഗങ്ങളും വിവാദങ്ങളായിരുന്നു. എന്നാല്‍ സിപിഎം അംഗത്വത്തില്‍ നിന്നും ഇപ്പോഴും സിപിഎം നേതൃത്വം സുധാകരനെ നീക്കം ചെയ്യുകയോ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമോ ഉണ്ടായിട്ടില്ലാ. എന്നാല്‍ ഇപ്പോള്‍ സുധാകരന്‍ കടുത്ത ഭാഷയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കുറെയേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ അരുംകൊല ചെയ്തതും കണ്ണൂരിലെ കുറെ നേതാക്കള്‍ കോടീശ്വരന്‍മാരായതും അല്ലാതെ കേരള […]

Continue Reading

പൂജവയ്പിന് അവധി നല്‍കിയതിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ആര്‍എസ്‌പി നേതാവും എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ നടത്തിയ ഒരു പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൂജവയ്പിന് അവധി നല്‍കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സനാതന ധര്‍മ്മത്തിന് ശാപമായവന്‍.. പൂജവയ്പിന് അവധി നല്‍കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. പുസ്തകം സരസ്വതി ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ച ശേഷം കുട്ടികള്‍ക്ക് അവധി നല്‍കരുതെന്ന് പറയുന്ന ഇയാള്‍ പരനാറി മാത്രമല്ലാ.. പരമ ചെറ്റയുമാണ്.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. 🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന […]

Continue Reading

നൃത്തം അഭ്യസിക്കാന്‍ കുട്ടികള്‍ വരുന്നില്ലായെന്നും ജീവതമാര്‍ഗം ഇല്ലാതായെന്നും നര്‍ത്തകിയായ സത്യഭാമ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജതീയ പരാമര്‍ശം നടത്തി വിവാദത്തിലായ പ്രമുഖ നര്‍ത്തക സത്യാഭാമ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുകയാണ്. ജീവിതമാര്‍ഗം പൂര്‍ണ്ണമായും നഷ്ടമായെന്നും നൃത്തം പഠിപ്പിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലായെന്നും ആരും തന്‍റെ അരികില്‍ വരുന്നില്ലായെന്നും സത്യഭാമ പറഞ്ഞു എന്നതാണ് പ്രചരണം. ധനീഷ മഠത്തില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 55ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

തൃശൂരില്‍ വിഴിഞ്ഞത്തെക്കാള്‍ വലിയ തുറമുഖം ഉണ്ടാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ മദര്‍ ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ നങ്കൂരമിട്ടത്. അടുത്ത ചരക്ക് കപ്പലും ഉടന്‍ വിഴിഞ്ഞെത്ത് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിനിടയില്‍ വിഴിഞ്ഞം തുറമുഖത്തേക്കാള്‍ വലിയ തുറമുഖം തൃശൂരില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം വൈറലാകുകയാണ്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ വാട്‌സാപ്പ് നമ്പറില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ ഞങ്ങളുടെ സബ്സക്രൈബര്‍ ഫാക്‌ട് ചെക്കിനായി അയച്ചു. നല്‍കി- ഇതാണ് പ്രചരിക്കുന്ന പോസ്റ്റര്‍- എന്നാല്‍ […]

Continue Reading

വടകരയില്‍ കെ.കെ.ശൈലജ മനപ്പൂര്‍വ്വം തോറ്റ് കൊടുത്തതാണെന്ന് കെ.ടി.ജലീല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വടകരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജയുടെ തോല്‍വി വലിയ ആഘാതമാണ് മുന്നണിക്കും സിപിഎമ്മിനും വരുത്തിയത്. 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ആലത്തൂരില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായി ഒരു സീറ്റില്‍ വിജയം നേടാന്‍ സാധിച്ചത്. അതെസമയം കെ.കെ.ശൈലജയുടെ തോല്‍വിയെ കുറിച്ച് കെ.ടി.ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവന എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വടകരയില്‍ കെ.കെ.ശൈലജ ഷാഫിക്ക് തോറ്റുകൊടുത്തതാണ്. ശൈലജ ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് കെ.ടി.ജലീല്‍ പറഞ്ഞു എന്നതാണ് പ്രചരണം. മാപ്പിള സഖാക്കളും ഷജറകളും […]

Continue Reading

മുഖ്യമന്ത്രിക്കെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ട് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.”കിറ്റ് രാഷ്ട്രീയത്തിൽ” ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. ധൂര്‍ത്തും ധാര്‍ഷ്ട്യവും തിരിച്ചടിയായെന്നും തിരുത്തല്‍ വരുത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ പോസ്റ്റിലെ പ്രസ്കത ഭാഗം.  എന്നാല്‍ വിമര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു […]

Continue Reading

സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്നതില്‍ സന്തോഷം രാജീവ് ചന്ദ്രശേഖരന്‍ കൂടി ജയിച്ചിരുന്നെങ്കില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാകുമായിരുന്നു എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചു നടത്തിയ പ്രസ്താവന എന്ന പേരിലാണ് പ്രചരണം. എന്‍റെ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

ഇ.പി.ജയരാജന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജം.. വസ്‌തുത അറിയാം..

വിവരണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇി.പി.ജയരാജന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന ആഗ്രഹം ബാക്കിയുണ്ട് എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്നതാണ് പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയെന്ന പേരിലാണ് പ്രചരണം. എന്‍റെ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത […]

Continue Reading

ഗവര്‍ണര്‍ ആകാന്‍ മോഹമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി, എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന മോഹം കൂടി ബാക്കിയുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് എന്ന തരത്തിലാണ് പ്രചരണം. ഉടായിപ്പ് മുന്നണിയിലെ കൊങ്ങി, മൂരികളോടാണ്..ജൂൺ 4 കഴിഞ്ഞാൽ സംഘി സുധക്ക് ഇങ്ങനെ ഒരു മോഹം കൂടിയുണ്ട്..സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. * എന്ന തലക്കെട്ട് നല്‍കി ഷാജിനി ഷാജിനി എന്ന […]

Continue Reading

നേതാക്കള്‍ ചതിച്ചെന്നും വടകരയില്‍ ജയപ്രതീക്ഷ ഇല്ലായെന്നും കെ.കെ.ശൈലജോ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചാവിഷയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കെ.കെ.ശൈലജയും ഷാഫി പറമ്പിലും തമ്മിലുള്ള പോരാട്ടിത്തിനൊപ്പം ഇരു പാര്‍ട്ടികളുടെ അണികളും സമൂഹമാധ്യമങ്ങളിലെ വലിയ വാക്‌വാദങ്ങളും ആരോപണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ചൂടിന് ആവേശം നല്‍കുകയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകളില്‍ നിന്നും വ്യാജ പ്രചരണങ്ങളിലേക്ക് ചര്‍ച്ചകള്‍ ചെന്നത്തുന്നതും സ്ഥിരമായിരിക്കുകയാണ്. കെ.കെ.ശൈലജക്കെതിരെ നിരന്തരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ കെ.കെ.ശൈലജയുടെ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൂടെ നില്‍ക്കുന്നു എന്ന […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്ത മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. പാലക്കാട് സിറ്റിങ് എംഎല്‍എയായ ഷാഫി പറമ്പിലും മട്ടന്നൂര്‍ സിറ്റിങ് എംഎല്‍എയായ കെ.കെ.ശൈലജ ടീച്ചറും തമ്മിലാണ് വടകരയിലെ പോരാട്ടം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ശൈലജ ചീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ വലിയ സൈബര്‍ ആക്രമണം നടത്തി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന ആരോപണവും പരാതിയുമെല്ലാം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്ന പേരിലൊരു പോസ്റ്റര്‍ […]

Continue Reading

കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ ന്യായീകരിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം നെയ്യാര്‍ ഡാമിലെ രജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്യു സംഘടിപ്പിച്ച തെക്കന്‍ മേഖല സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ല് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മദ്യപാനവും ഗ്രൂപ്പ് തര്‍ക്കവുമാണ് കൂട്ടത്തല്ലിന് കാരണമായതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെഎസ്‌യുവിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. കുട്ടികൾ അല്ലെ ഇച്ചിരി മദ്യം ഒക്കെ കഴിച്ചിരിക്കും…ഞാനൊക്കെ കഴിക്കുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു…..ദാ…ഇവരോട്‌ ചോദിച്ച്‌ നോക്കൂ….” എന്ന് വി.ഡി.സതീശന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കാരിയിലെ സഖാക്കള്‍ […]

Continue Reading

ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇ.പി.ജയരാജന്‍റെ വീട്ടില്‍വെച്ച് പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവില്ലാതെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ഇപ്പോള്‍ ഇതാ ജാവദേക്കറിന്‍റെ സന്ദര്‍ശന ലക്ഷ്യം സിപിഎമ്മില്‍ ചേരാനുള്ള താല്‍പര്യം അറിയിക്കാനാണെന്നാണ് ഇ.പി.ജയരാജന്‍റെ വിശദീകരണം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം.. അതിന്‍റെ കാര്യങ്ങളാണ് സംസാരിച്ചത്.. എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ മിഷന്‍ ട്വന്‍റി – 26 എന്ന ഗ്രൂപ്പില്‍ ആഫ്രിക്കന്‍ അമ്പറിക്ക […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടുമെന്നല്ലാ കെ.സുരേന്ദ്രന്‍ പറഞ്ഞത്.. വസ്‌തുത ഇതാണ്..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ലഭിക്കുന്ന സീറ്റിനെ കുറിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്നാണ് പ്രചരണം. അണ്ണന്‍റെ ഒരു തമാശ.. ആകെ സീറ്റ് 20 ആണെന്നും ബാക്കി 51 സീറ്റ് എവിടെയാണെന്നുമുള്ള തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. സഖാവ് രജീഷ് ഭാസ്കരന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

പ്രവര്‍ത്തകരോട് മനസാക്ഷിക്ക് വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയുടെ അഹ്വാനം എന്ന് ചന്ദ്രികയുടെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് മുന്നണിയിലെ പ്രബല കക്ഷിയായ മുസ്‌ലീം ലീഗിന്‍റെ പതാക ഒഴിവാക്കിയുള്ള റോഡ് ഷോകളും പ്രചരണങ്ങളും ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് പതാക പാക്കിസ്ഥാന്‍ പതാകയായി തെറ്റ്ദ്ധരിപ്പിച്ച് കൊണ്ട് ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വ്യാജ പ്രചരണം നടത്തുമെന്ന് ഭയന്നാണ് മുസ്‌ലിം ലീഗ് പതാക ഒഴിവാക്കിയതെന്ന ആക്ഷേപങ്ങള്‍ സിപിഎമ്മും ഇടത് മുന്നണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്ന […]

Continue Reading

ഷാഫി പറമ്പിലിനെതിരെ കെ.കെ.രമയുടെ പ്രസ്താവന എന്ന ഈ പ്രചരണം വ്യാജം; പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ യുഡിഎഫിന് വോട്ട് ചെയ്യാന്‍ എസ്‌ഡിപിഐ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും യു‍ഡിഎഫ് മുന്നണിക്കുമെതിരെ നടക്കുകയും ചെയ്തു. ദേശീയ തലത്തില്‍ എസ്‌ഡിപിഐ പിന്തുണയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപിയും മുന്നോട്ട് വന്നു. അതെ സമയം എസ്‌ഡിപിഐ പിന്തുണ വേണ്ടയെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ എസ്‌ഡിപിഐ പിന്തുണയെ ചൊല്ലി വലിയ തര്‍ക്കങ്ങളും വിവാദങ്ങളും പ്രചരണങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. യു‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥി […]

Continue Reading

വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന വി.എം.സുധീരന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തിരച്ചടി നേരിടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി അടക്കം പരാജയപ്പെടും.. പ്രകടന പത്രിക വെറും പ്രഹസനം മാത്രം.. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും.. സിഎഎ എന്ന വാക്ക് പോലും പ്രകടന പത്രികയിലില്ലാ.. എന്നും വി.എം.സുധീരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കുഞ്ഞലന്‍ കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

കലാമണ്ഡലം സത്യഭാമയെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നര്‍ത്തകനായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ വര്‍ണ്ണ വിവേചനത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. മോഹനിയാട്ടം സൗന്ദര്യമുള്ള സ്ത്രീകളാണ് അവതരിപ്പിക്കേണ്ടതെന്നും കറുത്ത് കാക്കയെ പോലെ കറുത്ത ആര്‍എല്‍വി രാമകൃഷ്ണന്‍ ഈ നൃത്തരൂപം അവതരിപ്പിക്കുന്നത് അരോചകമാണെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. പിന്നീട് ഇവര്‍ ഖേദ പ്രകടനവുമായി രംഗത്ത് വന്നെങ്കിലും ഏറ്റവും ഒടുവില്‍ വ്യക്തി അധികക്ഷേപത്തിനെതിരെ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അതെ സമയം സത്യഭാമയ്ക്ക് ഐക്യദാര്‍ഢ്യവുമായി […]

Continue Reading

ഈ വീഡിയോയില്‍ പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം കെ.സുരേന്ദ്രനെതിരെയാണോ? വസ്‌തുത അറിയാം..

വിവരണം പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി അംഗത്വം സ്വീകരിച്ച പി.സി.ജോര്‍ജ്ജ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പ്രഖ്യാപിച്ച ശേഷം പി.സി.ജോര്‍ജ്ജ് പരസ്യമായി തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അനിലിന് പത്തനംതിട്ടയെ കുറിച്ച് അറിയില്ലായെന്നും സഭയുടെയും എൻഎസ്എസിന്‍റെയും പിന്തുണ തനിക്കായിരുന്നു എന്നും പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നു. അതെ സമയം എൻ‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിയുടെ എസ്എന്‍ഡിപി യോഗം ജനറല്‍ […]

Continue Reading

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.  അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സജീവമായി […]

Continue Reading

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കെ.മുരളീധകരന്‍ കടുത്ത ഭാഷയില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതര്‍ന്ന കോണ്‍ഗ്രസ് നേവാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിനെ കടുത്ത ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. കെ.കരണുാകരന്‍ എന്ന തന്തയ്ക്ക്, പിറന്നവളല്ലാ ഇനി പത്മജ വേണുഗോപാല്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ നടത്തിയ വിവാദ പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ പത്മജയുടെ മുതിര്‍ന്ന സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്‍റെ […]

Continue Reading

പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുന്‍പ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അനില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയുമാണ് ഇപ്പോള്‍. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതകരണം എന്ന പേരില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളർത്തി വലുതാക്കിയ പാർട്ടിയുടെ […]

Continue Reading

വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യപ്പെടുത്തി വീരപ്പന്‍റെ മകള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്‍റെ മകള്‍ പറഞ്ഞു.. എന്ന തരത്തില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ പരോക്ഷമായി താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ എന്ന ഗ്രൂപ്പില്‍ രാജഗോപാലന്‍ കപ്പട്ടുമ്മല്‍ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് 584ല്‍ അധികം ഫിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീരപ്പന്‍റെ മകള്‍ […]

Continue Reading

അസഭ്യ പദപ്രയോഗം നടത്തിയതിനെ ന്യായീകരിച്ച് കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന സമരാഗ്നി ജാഥയില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അസഭ്യം പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാ. ഇപ്പോള്‍ ഇതാ സുധാകരന്‍ തന്‍റെ അസഭ്യ പ്രയോഗത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന് തരത്തില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്നേഹമുള്ളവര്‍ തമ്മില്‍ അങ്ങനെ വിളിക്കാറുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമാണെന്നും കെ.സുധാകരന്‍ എം.പി.പറഞ്ഞു. താഴെ സമരാഗ്നിയോ തെറിയാഗ്നിയോ എന്ന ഫ്ലാഷ് ന്യൂൂസും […]

Continue Reading

കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്നി യാത്രയ്ക്കിടയില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള ഭിന്നത കൂടുതല്‍ പരസ്യമാകുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ ജാഥയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കെ.സുധാകരന്‍ അസഭ്യപദം ഉപയോഗിച്ച് വി.ഡി.സതീശനെ വ്യക്തിഹത്യ നടത്തിയെന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി കോണ്‍ഗ്രസ് നേതൃത്വത്തിലെ പോരിനെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന തരത്തില്‍ ഒരു പ്രചരണം വൈറലാകുകയാണ്. പൊതുവേദിയില്‍ സുധാകരന്‍റെ അശ്ലീല പരാമര്‍ശം […]

Continue Reading

ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടില്ലാ.. 24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേന്ദ്ര സര്‍ക്കാര്‍ 29 രൂപ നിരക്കില്‍ പുറത്ത് ഇറക്കിയ ഭാരത് റൈസിനെ കുറിച്ചുള്ള ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജിപി സംസ്ഥാന അധ്യക്ഷന്‍റെ പേരിലൊരു പ്രസ്താവനയാണ് 24 ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത്. ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്നും അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താന്‍ സംഘം ജാഗ്രത പാലിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ 24 ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റ്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ മുരുകന്‍ […]

Continue Reading

പ്രസീത ചാലക്കുടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം നാടന്‍ പാട്ട് ഗായിക പ്രസീത ചാലക്കുടി ആയോദ്ധ്യ ക്ഷേത്രത്തിലെ രാമ പ്രതിഷ്ഠക്കെതിരെ നിലപാട് സ്വീകരിച്ചു എന്ന പേരില്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസീത വീണ്ടും വിവാദ പ്രസ്താവന നടത്തിയെന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. കിറ്റ് തന്നത് പിണറായി സര്‍ക്കാര്‍.. രാമനോ കൃഷ്ണനോ അല്ലാ.. പ്രസീത ചാലക്കുടി..  എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. പ്രവീണ്‍ മേനോന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

വിജയ് സേതുപതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം നടന്‍ വിജയ് സേതുപതി സംഘപരിവാറിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നല്ല വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞ് കയറിയ വിഷജന്തുക്കളാണ് സംഘപരിവാറുകാര്‍.. വിഷ ജന്തുക്കളുടെ ദൈവമല്ലാ ശ്രീരാമന്‍.. എന്ന് വിജയ് സേതുപതി പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സഖാക്കളെ മുന്നോട്ട് എന്ന ഗ്രൂപ്പില്‍ അഷ്റഫ് ആലപ്പുഴ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

സുരേഷ് ഗോപി മകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതില്‍ മറിയക്കുട്ടി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്തുത അറിയാം..

വിവരണം യാചന സമരത്തിലൂടെ ശ്രദ്ധ നേടിയ മരിയക്കുട്ടിയുടെ പേരില്‍ നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. നരേന്ദ്ര മോദി തൃശൂരില്‍ നടത്തിയ റോഡ് ഷോയും തുടര്‍ന്നുള്ള മിഹള സംഗമത്തിലും മരിയക്കുട്ടി മുഖ്യാതിഥിയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതയിലുള്ള സുരേഷ് ഗോപിയായും മരിയക്കുട്ടി വേദി പങ്കിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപി മകളുടെ കല്യാണത്തിന് ക്ഷണിച്ചില്ലായെന്ന് മരിയക്കുട്ടി പരാതി പറഞ്ഞു എന്നാണ് പ്രചരണം. […]

Continue Reading

‘നവകേരള സദസിനെ അപലപിച്ച് ജി സുധാകരന്‍’- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

മുതിര്‍ന്ന സി‌പി‌എം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി സുധാകരന്‍ നവകേരള സദസ്സിനെ അപലപിച്ചു പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ജി സുധാകരന്‍റെ ചിത്രവും “നവ കേരള സദസിന്റെ പേരിൽ പാർട്ടി തെരുവിൽ കാട്ടി കൂട്ടിയത് ചെറ്റത്തരങ്ങൾ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകും സഖാവ് ജി. സുധാകരൻ” എന്ന വാചകങ്ങളുമാണ് പോസ്റ്ററിലുള്ളത്.  FB post archives link എന്നാല്‍ ജി സുധാകരന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വസ്തുത ഇങ്ങനെ  ഞങ്ങള്‍ […]

Continue Reading

വി.ഡി.സതീശന്‍ ചാണ്ടി ഉമ്മന് എതിരെ ഇത്തരമൊരു പ്രതികരണം നടിത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം നവകേരള സദസിന്‍റെ സമാപന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുന്ന വഴിയില്‍ കറുപ്പ് അണിഞ്ഞ് ഒറ്റയാള്‍ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുത്തപ്പള്ളി ഹൗസിന്  മുന്നിലായിരന്നു കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് വഴിയരികില്‍ കസേരയിലിരുന്നു ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം കടന്നു പോയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് […]

Continue Reading

കെ.സുധാകരന്‍റെ പേരില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്തുത അറിയാം..

വിവരണം തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കെ.സുധാകരന്‍; എന്ന ജയിപ്പിച്ചതും എന്‍റെ കൂടെ നിന്ന് പ്രവര്‍ത്തിച്ചവരെല്ലാം ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ഞാന്‍ എന്നും അവരോട് കൂറ് കാണിക്കും. കമ്മൂണിസത്തെ തകര്‍ത്ത് കൊണ്ട്. ജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. എന്ന് കെ.സുധാകരന്‍ പറഞ്ഞതായി മലയാള മനോരമയുടെ പഴയകാല പത്ര വാര്‍ത്ത എന്ന തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന […]

Continue Reading

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ശശി തരൂര്‍- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ശശി തരൂര്‍ എം‌പിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പ്രസ്താവന ഈയിടെ  പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടും  ഡോ. ശശി തരൂര്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്: “BJP യെ എതിർക്കാതെ BJP യോടൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനകീയ സർക്കാരിനെതിരെ അനാവശ്യ സമരം നടത്തി അക്രമം അഴിച്ചുവിടുന്ന S കോൺഗ്രസ്സിന്റെരീതിയോട് […]

Continue Reading

അമേരിക്ക തനിക്ക് പിന്തുണ നല്‍കിയെന്ന് നടി ഗായത്രി പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം മലയാളം ടിവി സീരിയലിലെ സവര്‍ണ്ണ ഹിന്ദു മേധാവിത്വത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി ഗായത്രി വര്‍ഷ. ഇതെ തുടര്‍ന്ന് ഗാത്രിയുടെ നിലപാടിനെ പിന്തുണച്ചും വിമര്‍ശിച്ചും ധാരാളം ചര്‍ച്ചകളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അതെ സമയം ഗായത്രി നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമേരിക്ക മുതലാളിത്ത രാജ്യമാണ് അവിടെ നിന്നും എനിക്ക് സപ്പോര്‍ട്ട് ലഭിച്ചു. -നടി ഗായത്രി എന്ന പേരില്‍ ഒരു ന്യൂസ് […]

Continue Reading

സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം- സത്യമിങ്ങനെ…

മിശ്ര വിവാഹത്തിനെതിനെതിരെ  സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഈയിടെ ഒരു പരാമര്‍ശം നടത്തിയിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സി‌പി‌എമ്മും ഡി‌വൈ‌എഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമാണ്  എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നാസര്‍ ഫൈസി കൂടത്തായി  കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പരാമര്‍ശം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നാസര്‍ ഫൈസിയുടെ പേരില്‍ മറ്റൊരു വിവാദ  പ്രസ്താവന ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  “മദ്രസാ ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്നത് ദീനിന് ഗുണകരം’വിവാദ പരാമർശവുമായി സമസ്താ നേതാവ് നാസർ […]

Continue Reading

കെ.സുധാകരനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ വന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ സുധാകരന്‍ ഇടപെടേണ്ട എന്ന ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ടി21 (T21) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ അറിവോടെ വോട്ട് മറിച്ചാണ് താന്‍ നേമത്ത് ജയിച്ചതെന്ന് ഒ.രാജഗോപാല്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം നേമം മുന്‍ എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ നടത്തിയ പ്രസ്താവന എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. നേമത്ത് ഞാന്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ട് മറിച്ചത് കൊണ്ട്.. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെ ആയിരുന്നു എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ വരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  […]

Continue Reading

ഷാജി കൈലാസ് സുരേഷ് ഗോപിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് നടത്തിയ പരാമര്‍ശം എന്ന പേരിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെയാണ്- കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണ്ണമായും കയ്യില്‍ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവും അടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതം ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറി പോയി. ഞാന്‍ അത് പലതവണ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭരത് ചന്ദ്രന്‍ ഉണ്ടാക്കിയ എന്നോട് പോലും […]

Continue Reading

ഉമ തോമസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മകന്‍റെ ലഹരി പരിശോധന ഫലം വരാതെ വിട്ടയിച്ചത് ശരിയായ നടപടി ആയിരുന്നില്ലായെന്ന് ഉമാ തോമസ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഉമാ തോമസിന്‍റെ മകന്‍റെ ചിത്രം സഹിതം മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ഫാസില്‍ മനക്കുളങ്ങര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടനത്തിന് കാണികള്‍ കുറഞ്ഞതിനെ കുറിച്ച് കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടക്കുമ്പോള്‍ മത്സരം നടക്കുന്ന ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ കളി കാണാന്‍ കാണികളില്ലായെന്ന ആക്ഷേപമാണ് തുടക്കം തന്നെ ചര്‍ച്ചയായിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലന്‍ഡ്-ഇംഗ്ലിണ്ട് ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് ഒഴിഞ്ഞ ഗ്യലറിയാണ് കാണാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സൗജന്യ ടിക്കറ്റ് നല്‍കി ആളെ നിറയ്ക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതെ സമയം വിഷയത്തില്‍ വിചിത്രമായ പ്രതികരണവുമായി ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ […]

Continue Reading

സുരേഷ് ഗോപി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പദയാത്ര നടത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ വസ്‌തുത? അറിയാം..

വിവരണം തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും സര്‍ക്കാരിനും എതിരെ സുരേഷ് ഗോപി എംപി കഴിഞ്ഞ ദിവസമാണ് 18 കിലോമീറ്ററുകള്‍ പദയാത്ര നടത്തിയത്. ഇതിന് തൊട്ട് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ സുരേഷ് ഗോപിയുടെ അടുത്ത പദയാത്ര പ്രഖ്യാപിച്ചു എന്ന പേരിലൊരു പോസ്റ്റാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സുരേഷ് ഗോപി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പദയാത്ര നടത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന  തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ‍്‌സ് എന്ന ഗ്രൂപ്പില്‍ മിഥിലാജ് […]

Continue Reading

ചാണ്ടി ഉമ്മന്‍റെ ചെറുകുടല്‍ പരാമര്‍ശത്തെ കുറിച്ച് ഡോ.പി.സിരന്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടുണ്ടോ. വസ്‌തുത അറിയാം..

വിവരണം ചാണ്ടി ഉമ്മന്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളായും വാര്‍ത്തകളായുമൊക്കെ പ്രചരിക്കുന്നത്. ചെറുകുടലിന്‍റെ നീളം ഒന്നര കിലോമീറ്ററാണെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രസംഗം. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഡോ. പി.സരിന്‍ ഇതില്‍ പ്രതികരിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ചെറുകുടല്‍ എന്നാണ് പറഞ്ഞത് അങ്ങനെയല്ലാ എന്ന് ഉറപ്പിച്ച് പറയാന്‍ മാത്രം ട്രോളുന്നവരുടെ കയ്യില്‍ തെളിവ് വല്ലതുമുണ്ടോ.. എന്ന് ഡോ.സരിന്‍ പ്രസ്താവന നടത്തിയതായി എന്ന പേരില്‍ പ്രചരണം. സിപിഎം […]

Continue Reading

കെ.സുധാകരന്‍ ചാണ്ടി ഉമ്മനെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ തോറ്റാല്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം വരെ ചാണ്ടി ഉമ്മനെ കൈവിട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുരളീധകരന്‍ രാജേഷ് എന്ന വ്യക്തിയുടെ പ്രൊഫൈിലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചട്ടുണ്ട്- Facebook Post  Archived Screenshot  കമ്മ്യൂണിസ്റ്റുകാര്‍ എന്ന ഗ്രൂപ്പില്‍ അന്‍വര്‍ മതിലകത്ത് എന്ന വ്യക്തിയും ഇതെ […]

Continue Reading

മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കേരളത്തില്‍ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ടാണ് മുസ്‌ലിം, ദളിത് അടക്കം എല്ലാ മതസ്ഥരും സുരക്ഷിതമായി കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ വാട്‌സാപ്പിലൂടെയാണ് ഈ ന്യൂസ് കാര്‍ഡ് വൈറലായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറായ  9049053770  ഈ പ്രസ്താവന സത്യമാണോ എന്നും മാതൃഭൂമി ന്യൂസ് […]

Continue Reading

അടുത്ത അഞ്ച് വര്‍ഷവും ഇടത്പക്ഷം തന്നെ കേരളം ഭരിക്കുമെന്ന് കെ.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായി കെ.മുരളീധരന്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്ത അഞ്ച് വര്‍ഷവും പിണറായി കേരളം ഭരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റ്. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന്  ഇതുവരെ 134ല്‍ അധികം റിയാക്ഷനുകളും 92ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. […]

Continue Reading

ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ലിറ്റര്‍ സോഡ കര്‍ണാടകയില്‍ സൗജന്യമായി നല്‍കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചോ?വസ്‌തുത അറിയാം..

വിവരണം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസ് ഭരണത്തിലേറുകയും ചെയ്തത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും നടന്നു. സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ മദ്യനയത്തില്‍ മദ്യപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിലെ പ്രചരണം. അതായത് ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ബോട്ടില്‍ സോഡ സൗജന്യമായി നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഗ്രൂപ്പില്‍ ഷംസു കുന്നത്ത് […]

Continue Reading

ഒ.രാജഗോപാല്‍ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നേമം മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ബിജെപ്പിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയെന്ന പേരിലുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വോട്ട് ചോദിച്ച് ചെന്നാല്‍ ജനങ്ങള്‍ ആട്ടി ഓടിക്കുന്ന അവസ്ഥയില്‍ ബിജെപി എത്തി എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നതാണ് പ്രചരണം. പോരാളി ഷാജി (ഒഫീഷല്യല്‍) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അലവി ഹംസ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 2,500ല്‍ അധികം റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook […]

Continue Reading

ഐസ് തലവന്‍ കേരളത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ന തരത്തില്‍ മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ലാ. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രസ്താവന ഇറക്കി. കേരളത്തില്‍ നിരോധനമില്ലെങ്കിലും വിരളമായ തീയറ്ററുകളില്‍ മാത്രമാണ് സിനിമ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതെ സമയം ഐഎസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇന്ത്യ അതില്‍ നിന്നും പിന്മാറണം. ഞങ്ങളുടെ […]

Continue Reading

‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും […]

Continue Reading

മാര്‍ക്സിസത്തെ കുറിച്ച് എം.ടി.വാസുദേവന്‍ നായരുടെ പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ മാര്‍ക്സിസം ഒരു ശക്തിയായി നിന്നില്ലായെങ്കില്‍ ഇവിടെ ജീവിതം വളരെ അപകടകരമായ അവസ്ഥയില്‍ എത്തിച്ചേരുമായിരുന്നു.. എന്ന് സാഹത്യകാരനായ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിപിഐഎം സൈബര്‍ കോംമേഡ്സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സജി.എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  531ല്‍ അധികം റിയാക്ഷനുകളും 157ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  യഥാര്‍ത്ഥത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന പോസ്റ്റിനെ […]

Continue Reading

ജയിലില്‍ കഴിയുന്ന പിഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ഡിവൈഎഫ്ഐ കാവല്‍ നില്‍ക്കുമെന്ന് എ.എ.റഹീം പറഞ്ഞോ? വസ്‌തുത അറിയാം..

സംസ്ഥാനത്ത് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട്-എസ്‌ഡിപിഐ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനിടയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പിടിയിലായ നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. സംസ്ഥാനത്തിന്‍റെ പൊതുസ്വത്തിന് നാശനഷ്ടം വരുത്തിയതിന് വലിയ തുക കെട്ടിവയ്ക്കാതെ പിഎഫ്ഐ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കില്ലായെന്ന് കോടതിയും വ്യക്തമാക്കി. ഇതിന് പിന്നാലെ പിഎഫ്ഐ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും വന്നു. അതെ സമയം നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ കഴിയാത വന്ന സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്യും. ഇതോടെ എസ്‌ഡിപിഐ, […]

Continue Reading

പിണറായി കരുത്തുറ്റ നേതാവാണെന്നും കോണ്‍ഗ്രസ് വിടാന്‍ തനിക്ക് മടിയില്ലെന്നും ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ താന്‍ അത് നിരസിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ശശി തരൂരിനിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിണറായി വിജയന്‍ കരുത്തുറ്റ നേതാവ്.. കോണ്‍ഗ്രസ് വിടാന്‍ തനിക്ക് യാതൊരു […]

Continue Reading

കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ കുറിപ്പ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കഞ്ചാവിന്‍റെയും എം‍ഡിഎംഎ പോലെയുള്ള കെമിക്കല്‍ ലഹരിമരുന്നുകളുടെയും ഉപയോഗവും വില്‍പ്പനയും വ്യാപകമായി വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ പോലീസ് ഇതിനെതിരെ കര്‍ശന പരിശോധനകളും നടപടികളുമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരിമരുന്നിന് എതിരെ ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും പോലീസ് അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി പങ്കുവെയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരില്‍ ഒരു പ്രസ് റിലീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇതാണ്- […]

Continue Reading

കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസും വിടുന്നു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കനയ്യ പ്രസ്താവന നടത്തിയെന്നും അതിനാല്‍ കോണ്‍ഗ്രസ് വിടുകയാണെന്നുമാണ് പ്രചരണം. പോരാളി സാബു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 197ല്‍ അധികം റിയാക്ഷനുകളും 49ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? എന്താണ് […]

Continue Reading

RAPID FC: ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന പഴയ വ്യാജ പ്രചരണം  വീണ്ടും വൈറലാകുന്നു…

ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർഥിയായിരുന്ന കെ എസ് രാധാകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചു എന്ന പഴയ വ്യാജ ആരോപണമാണ് വീണ്ടും പ്രചരിക്കുന്നത്.   പ്രചരണം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ  തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ചില രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണത്.  ഡോ. കെ എസ് രാധാകൃഷ്ണന്‍റെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്: തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി ആയിരുന്ന […]

Continue Reading

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ യുഡിഎഫ് പോകരുതെന്ന് കെ.മുരളീധകന്‍ എംപി പറഞ്ഞോ? എന്താണ് പ്രചരണത്തിന്‍റെ പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണ കടത്ത് കേസ് വീണ്ടും സജീവമായി ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായി പിന്നീട് പുറത്തിറങ്ങിയ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തിലും സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായിരിക്കുന്നത്. ഇതിനിടയില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരിക്കുകയാണ്. സ്വപ്ന പറയുന്ന വിവരക്കേടുകള്‍ കേട്ട് യുഡിഎഫുകാര്‍ അതിന്‍റെ […]

Continue Reading

പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയാല്‍ അറിയിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞോ? മനോരമ ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. നിര്‍മ്മാണത്തിനിടയില്‍ പാലത്തിന്‍റെ ബീമുകള്‍ കായലില്‍ നിലം പൊത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിലെ അഴിമതി മൂലമുള്ള അപകാതയാണെന്ന് പാലം തകരാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന വിശദീകരണവുമായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും രംഗത്ത് വന്നു. […]

Continue Reading

പാര്‍ട്ടി പറഞ്ഞാല്‍ തൃക്കാക്കരയില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ കെ ആന്‍റണി പറഞ്ഞതായി വ്യാജ പ്രചരണം…

എ കെ ആന്‍റണി ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നുവെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.  കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം ഉൾപ്പെടെയുള്ള പദവികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരമാണ് ഇനിയുള്ള പ്രവർത്തനമേഖല എന്നും തിരികെ പോരുന്ന വേളയില്‍ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി.  ഇതിനുശേഷം എകെ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം മാധ്യമം ദിനപത്രത്തിന്‍റെ ഓൺലൈൻ പതിപ്പിനെ ന്യൂസ് കാർഡ് രൂപത്തിൽ ആന്‍റണിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് “പാര്‍ടി പറഞ്ഞാല്‍ തൃക്കാക്കരയിൽ മത്സരിക്കും” […]

Continue Reading

അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവനവന്‍ സ്വന്തം ജീവന്‍ […]

Continue Reading

കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹയാകിക്കുന്നു എന്ന് ശശി തരൂര്‍ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം..

വിവരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിന് വിപരീതമായി പലപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെതിരെ പരസ്യ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാനിരുന്ന ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ പരാതിയെ തുടര്‍ന്ന് എഐസിസിയാണ് വിലക്കിയത്. അതിനാല്‍ ശശി തരൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ശശി തരൂര്‍ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിരിക്കുകയാണെന്ന പേരില്‍ […]

Continue Reading

ഒട്ടകമൂത്രത്തെ കുറിച്ച് സക്കീര്‍ നായിക്കിന്‍റെ പരാമര്‍ശവുമായി പ്രചരിക്കുന്ന കൈരളി ഓണ്‍ലൈന്‍ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

ഇസ്ലാം പ്രഭാഷകൻ സക്കീർ നായിക് ഒട്ടകമൂത്രത്തിന്‍റെ ഗുണങ്ങളെപ്പറ്റി പറഞ്ഞ ഒരു പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒട്ടക മൂത്രം മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി അള്ളാഹു നൽകിയത് ഒട്ടകമൂത്രം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടില്ലാത്ത മുസ്ലീങ്ങൾ നരകത്തിൽ പോകും –സക്കീർ നായിക് എന്ന് പറഞ്ഞ പ്രസ്താവന പ്രസിദ്ധീകരിച്ച കൈരളി ഓൺലൈൻ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്. archived link FB post ഞങ്ങൾ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ കൈരളി ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ല എന്ന് വ്യക്തമായി   വസ്തുത ഇങ്ങനെ ഇതേ സ്ക്രീൻഷോട്ട് പലരും […]

Continue Reading

വിനീത് ശ്രീനിവാസന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്…

സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ വ്യാജ വാർത്തകൾ തന്‍റെ പേരിൽ പ്രചരിക്കുന്ന ഒരു മലയാള സിനിമ പ്രവർത്തകനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ പേരിൽ ഇതിനുമുമ്പ് പ്രചരിച്ച പല പ്രസ്താവനകളും വ്യാജമാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഞങ്ങളുടെ ലേഖനങ്ങള്‍ ഇവിടെ വായിക്കാം:  കമ്മ്യുണിസത്തെ പറ്റി നടൻ ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞിരുന്നോ…? ‘ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത്’എന്ന് അച്ഛന്‍ തന്നെ ഉപദേശിച്ചെന്ന് വീനിത് ശ്രിനിവാസന്‍ പറഞ്ഞുവോ…? ഇപ്പോൾ അദ്ദേഹത്തിന്‍റെ മകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍റെ പേരിൽ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്  പ്രചരണം കമ്യൂണിസത്തെയും […]

Continue Reading

FACT CHECK: എല്‍ഡിഎഫിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി നിലപാടെടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ശശി തരൂർ എംപി സ്വന്തം മുന്നണിയെ തള്ളി പറഞ്ഞുവെന്നും  സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും ചില പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്   പ്രചരണം ശശി തരൂരിന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: എൽഡിഎഫ് എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുന്ന യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയം ശശി തരൂർ എംപി” archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ചില നിലപാടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്  മറ്റൊരു തരത്തിലാക്കി […]

Continue Reading

FACT CHECK: മുന്‍ പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

കേരള സംസ്ഥാന പോലീസ് മേധാവിയായി വിരമിച്ച ഡോ ടി പി സെൻകുമാർ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം സ്ത്രീ  പുരുഷന്‍റെ കൃഷിയിടമാണെന്ന് പഠിപ്പിക്കുന്ന മതങ്ങളെക്കണ്ടു… അടിമ സ്ത്രീകളെ എങ്ങനെ വ്യാപാരം നടത്താമെന്ന നിയമങ്ങളും കണ്ടു… എന്നാൽ ഇപ്പോൾ പഠിപ്പിക്കുന്നത് എങ്ങനെ സ്ത്രീ ശരീരത്തിന്‍റെ എല്ലാ ദ്വാരങ്ങളും ഉപയോഗിച്ച് സ്വർണ്ണവും മയക്കുമരുന്നും കടത്താമെന്നാണ് മതത്തിന്‍റെ ഒരു വളർച്ച- ടി പി സെൻകുമാർ എന്ന വാചകങ്ങളുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK – ജോജുവിനെതിരെ നടന്‍ ഇന്നസെന്‍റ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം നടന്‍ ജോജു ജോജര്‍ജ്ജ് കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചൂടോടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ചെയപ്പെടുന്നുണ്ട്. ഇതിനിടയിലാണ് നടനും മുന്‍ ഇടത് എംപിയുമായ ഇന്നസെന്‍റ് നടന്‍ ജോജുവിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ജോജുവിന് തെറ്റ്പറ്റി.. ഒരു ജനകീയ സമരത്തിനെതിരെ ജോജു നടത്തിയ കോപ്രായം ശരിയായില്ല.. എന്ന് ഇന്നസെന്‍റ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഷാജു ടികെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

FACT CHECK:വി.എം.സുധീരനെ പറ്റി കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ വ്യാജ പ്രചരണം…

കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് വി.എം.സുധീരൻ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് സെപ്റ്റംബർ മാസം രാജിവെച്ചിരുന്നു. രാജിക്കത്ത് ലഭിച്ചെങ്കിലും അത് സ്വീകരിക്കാൻ സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരൻ തയ്യാറായിരുന്നില്ല എന്നാണ് വാർത്തകൾ വന്നത്. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  വി.എം. സുധീരനെ പറ്റി സംസ്ഥാന പ്രസിഡന്‍റ് കെ സുധാകരൻ നൽകിയ ഒരു പ്രസ്താവനയാണ് പോസ്റ്റര്‍ രൂപത്തില്‍ പ്രചരിക്കുന്നത് “സുധീരന്‍ വലിയ ആൾ ആയിരിക്കും… എന്ന് കരുതി തോളിൽ വെച്ച് […]

Continue Reading

FACT CHECK: രമേശ് ചെന്നിത്തലയുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തി എന്ന മട്ടിൽ ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്  പ്രചരണം  രണ്ടുപേരുടെയും ചിത്രങ്ങളും പരാമര്‍ശങ്ങളുമാണ് പ്രചരിക്കുന്നത്. പരാമര്‍ശങ്ങള്‍ ഇങ്ങനെ:  കോണ്‍ഗ്രസ്സിന്‍റെ കൊലപാതക രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി – കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് നേതാക്കളുടെ അഴിമതി കേസുകൾക്ക് മുന്നണി വലിയ വില കൊടുക്കേണ്ടി വന്നു- രമേശ്‌ ചെന്നിത്തല. കുഞ്ഞാപ്പ V/S ഉസ്മാൻ ജൂദ്ധം തുടങ്ങി….🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️” എന്നൊരു അടിക്കുറിപ്പും പോസ്റ്റിന് നല്‍കിയിട്ടുണ്ട്.  […]

Continue Reading

FACT CHECK – ഇടതുപക്ഷത്തെ പരിഹസിച്ച് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത ഇതാണ്..

വിവരണം ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് സന്തോഷ് ജോര്‍ജ്ജ്കുളങ്ങര ഇടതുപക്ഷത്തെ പരിഹസിച്ചു മറുപടി പറഞ്ഞു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സങ്കല്‍പ്പങ്ങളും കാഴ്ച്ചപ്പാടുകളും ഇടതുവിരുദ്ധമാണെന്നും പലപ്പോഴും വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ഇടതുപക്ഷം എന്തുകൊണ്ടാണ് താങ്കളെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമാക്കിയതെന്നതാണ് ചോദ്യം. അതിന് മറുപടിയായി നമുക്ക് ഒപ്പം സഞ്ചരിക്കുന്നവരാണെങ്കില്‍ നമ്മളെ മനസിലാക്കാന്‍ എളുപ്പമുണ്ട് എന്നാല്‍ നമ്മളെക്കാള്‍ […]

Continue Reading

FACT CHECK: രമേശ്‌ പിഷാരടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

നടനും  കൊമേഡിയനുമായ  രമേഷ്  പിഷാരടി  നമുക്കെല്ലാം  സുപരിചിതനാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ സുഹൃത്തായ ധർമജൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇറങ്ങിയപ്പോൾ  രമേഷ്  പ്രചരണ രംഗത്ത് സജീവമായിരുന്നു.   പ്രചരണം  രമേശ് പിഷാരടിയുമായി ബന്ധപ്പെട്ട്  ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. യുഡിഎഫിനെ കുറിച്ച് അദ്ദേഹത്തിന്‍റെ ഒരു പ്രസ്താവനയാണ് പ്രചരിക്കുന്നത്.  രമേശ് പിഷാരടിയുടെ വാക്കുകളായി നൽകിയിരിക്കുന്നത് ഇങ്ങനെയാണ്: യുഡിഎഫ് എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പായിരുന്നു എന്തു സംഭവിക്കും എന്ന് നേരത്തെ അറിയാമായിരുന്നു  അറിഞ്ഞുകൊണ്ട് തന്നെ പ്രചരണത്തിനു പോയി പ്രതീക്ഷിച്ചപോലെ അത്ഭുതം […]

Continue Reading

FACT CHECK: വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ പിന്തുണച്ച് സുരേഷ് ഗോപി സംസാരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യമിതാണ്…

കൊല്ലത്ത് വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിൽ ജോലി ചെയ്തിരുന്ന വിസ്മയയുടെ ഭർത്താവിനെ പ്രതിയാക്കി, അന്വേഷണം നടത്തുന്നതിനെ തുടര്‍ന്ന് ജോലിയിൽ നിന്നും ഇയാളെ  പിരിച്ചു വിട്ടതായി കഴിഞ്ഞദിവസം വകുപ്പ് മന്ത്രി വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.  പ്രചരണം  FB post മുകളിലെ സ്ക്രീന്‍ഷോട്ടില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രതിചേർക്കപ്പെട്ട ഭർത്താവ് കിരൺകുമാറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട നടപടിയെക്കുറിച്ച് വാർത്ത […]

Continue Reading

FACT CHECK: സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

പ്രചരണം  വണ്ടിപ്പെരിയാറിൽ 6 വയസ്സുള്ള പെൺകുഞ്ഞിനെ അർജുൻ എന്ന അയല്‍വാസി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ രാഷ്ട്രീയം വെളിപ്പെടുത്തിയാണ് മാധ്യമങ്ങള്‍ വാർത്ത നൽകിയത്. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  “പീഡനം നടത്താൻ വേണ്ടി പാർട്ടിയിലേക്ക് കടന്നു വരുന്നവരെ നിരീക്ഷിക്കും- വർഗീയ രാഘവൻ. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഒരു പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത് archived link FB post […]

Continue Reading

FACT CHECK: സുന്ദരയ്ക്കു കോഴ നൽകിയതായി തെളിഞ്ഞാൽ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

പ്രചരണം  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചെശ്വരത്ത് മത്സരിക്കുന്ന വേളയില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കി എന്നൊരു ആരോപണം ഉണ്ടാവുകയും അതിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു എന്ന വാര്‍ത്ത രണ്ട് ദിവസമായി മാധ്യമങ്ങളിലുണ്ട്.  ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ഒരു പ്രചാരണത്തെ കുറിച്ചാണ് നമള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. ഈ സംഭവത്തെ കുറിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ ഒരു പരാമര്‍ശമാണ് വൈറലായി […]

Continue Reading

FACT CHECK: “ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും” എന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറയുന്ന വീഡിയോ എഡിറ്റഡാണ്…

പ്രചരണം  കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായി കണ്ണൂര്‍ എംപി കെ. സുധാകരനെ നേതൃത്വം ഐകകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ രൂപത്തിലും വീഡിയോ രൂപത്തിലും ഒരു പ്രചരണം നടക്കുന്നുണ്ട്.  ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്ററില്‍ നല്‍കിയ വാചകങ്ങള്‍ ഇങ്ങനെയാണ്: “എനിക്ക് ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും. കോൺഗ്രസ് ഇല്ലെങ്കിൽ ബി.ജെ.പിയാണ് ഒരേ ഒരു ഓപ്‌ഷൻ എന്ന് പറഞ്ഞ കെ. സുധാകരൻ പുതിയ കെ.പി.സി.സി. അദ്ധ്യക്ഷൻ”  അതായത് കെപിസിസി അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍ ഇങ്ങനെയൊരു […]

Continue Reading

FACT CHECK: 24 ന്യൂസ് ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ടില്‍ പ്രചരിക്കുന്നത് വി ടി ബല്‍റാമിന്‍റെ പേരിലുള്ള വ്യാജ പരാമര്‍ശമാണ്…

പ്രചരണം  മുന്‍ എം എല്‍ എ വി ടി ബല്‍റാം കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍  ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പബ്ലിക്ക് ഡോമൈനുകളില്‍ ലഭ്യമായ വിവരങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടാണ് വി ടി ബല്‍റാം പോസ്റ്റ് നല്‍കിയിട്ടുള്ളത്  .  ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ഒരു പ്രചാരണമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. എ കെ ഗോപാലനെതിരെ പോസ്റ്റിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി ടി ബല്‍റാം പറഞ്ഞതായി 24 ന്യൂസ് ചാനല്‍ പ്രസിദ്ധീകരിച്ച […]

Continue Reading

FACT CHECK – പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോടതി പറഞ്ഞാല്‍ പൗരത്വ നിയമം നടപ്പിലാക്കും.. കേരളത്തിന് വേറെ വഴികളില്ല.. പിണറായി വിജയന്‍.. അപ്പോഴെ പറഞ്ഞില്ലേ ഇത് ഉടായിപ്പ് ആണെന്ന്.. എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി മിഷന്‍ കേരള എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 462ല്‍ അധികം റിയാക്ഷനുകളും 71ല്‍  അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ഇത്തരത്തില്‍ ഒരു പ്രസ്താവന പൗരത്വ നിയമത്തെ കുറിച്ച് […]

Continue Reading

FACT CHECK: ബിന്ദു അമ്മിണിയെ കുറിച്ച് മുൻ എംഎൽഎ പി. സി. ജോർജിന്‍റെതായി പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്… വസ്തുത അറിയൂ…

പ്രചരണം  കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപകനും മുന്‍ എം.എല്‍.എയുമായ  പി സി ജോര്‍ജ് തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതിന് പേരുകേട്ട രാഷ്ട്രീയ നേതാവാണ്‌. അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. പിസി ജോർജ്ജിന്‍റെയും ബിന്ദു അമ്മിണിയുടെയും ചിത്രങ്ങളോടൊപ്പം പിസി ജോർജിന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: സഖാവ് ബിന്ദു അമ്മിണിയെ ഹൂറിയാക്കിയാൽ തീരാവുന്ന […]

Continue Reading

FACT CHECK: മക്കളെ നല്ല രീതിയിൽ വളർത്തുന്നതിൽ പി ജയരാജൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് കൊടിയേരി പറഞ്ഞതായി വ്യാജ പ്രചരണം…

പ്രചരണം  കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ എതിർ രാഷ്ട്രീയ കക്ഷികൾ കൊലപ്പെടുത്തിയതിന് പിന്നാലെ കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് പി ജയരാജന്‍റെ മകൻ ജയിന്‍ രാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ജയിന്‍റെ പോസ്റ്റ് വിവിധതരം ചർച്ചകൾക്ക് ഇടയാക്കി. തുടർന്ന് പി ജയരാജൻ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ  ഒരു വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു.   ചാനലുകളിൽ തന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായത് കണ്ടുവെന്നും ഏത് സാഹചര്യത്തിലാണ് മകൻ അത്തരം ഒരു പോസ്റ്റ് ഇട്ടത് എന്ന് അറിയില്ല എന്നും അദ്ദേഹം […]

Continue Reading

FACT CHECK: ന്യായ് പദ്ധതിക്കെതിരെ കെ സുധാകരൻ പരാമർശം നടത്തിയെന്ന മനോരമ ചാനലിന്‍റെ സ്ക്രീൻഷോട്ട് വ്യാജമാണ്…

പ്രചരണം  കോൺഗ്രസിന്‍റെ ശക്തനായ നേതാവും കണ്ണൂർ എംപിയുമായ കെ സുധാകരന്‍റെ ഒരു പ്രസ്താവന മനോരമ ന്യൂസ് ടിവിയുടെ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ചതായി ഒരു സ്ക്രീൻഷോട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ക്രീൻ ഷോട്ടിൽ വാർത്തയായി നൽകിയ വാചകങ്ങൾ ഇതാണ്: അവർ നൽകിയിരിക്കുന്ന ഇങ്ങനെയാണ് ന്യായം പദ്ധതിയെക്കുറിച്ച് എന്നോട് ചോദിക്കരുത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് എനിക്കു വിശ്വാസമില്ല കെ സുധാകരൻ തുറന്നു പറഞ്ഞു.“   archived link FB post മാധ്യമങ്ങളോട് സംസാരിക്കുന്ന രീതിയിലുള്ള കെ സുധാകരന്‍റെ […]

Continue Reading

FACT CHECK – പാര്‍ട്ടിയുടെ മേന്മയല്ല, തന്നോടുള്ള സഹതാപമാണ് നേമത്ത് ബിജെപിയുടെ വിജയ കാരണമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം നേമത്ത് താന്‍ ജിയിച്ചത് പാര്‍ട്ടിയുടെ മേന്മ കൊണ്ടല്ല.. ജനങ്ങള്‍ക്ക് തോന്നിയ ഒരു സഹതാപം കൊണ്ട് മാത്രം.. നിലവില്‍ ഒരു സീറ്റില്‍ പോലും എന്‍ഡിഎ ജയിക്കില്ല.. ഒ.രാജഗോപാല്‍.. എന്ന പേരില്‍ ഒരു ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. സത്യകുമാരന്‍ ചെറുചാത്തന്‍കുന്നത്ത് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 172ല്‍ അധികം റിയാക്ഷനുകളും 2,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link […]

Continue Reading

FACT CHECK: ‘പൊന്നാനിയിൽ സമരം ചെയ്തവർ മുസ്ലിം തീവ്രവാദികൾ-സിപിഎം സംസ്ഥാന സെക്രട്ടി എ. വിജയരാഘവന്‍’ എന്ന് വ്യാജ പ്രചരണം

പ്രചരണം  സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ പൊന്നാനിയില്‍ സിപിഎം അനുഭാവികള്‍തന്നെ പരസ്യമായി രംഗത്തിറങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്. പൊന്നാനിയിൽ സമരം ചെയ്തവർ മുസ്ലിം തീവ്രവാദികൾ എന്ന്  സിപിഎം സംസ്ഥാന സെക്രട്ടി എ. വിജയരാഘവന്‍  പറഞ്ഞു എന്നാണ് പ്രചരണം. പോസ്റ്റര്‍ രൂപത്തിലുള്ള പ്രചാരണത്തില്‍ എ വിജയരാഘവന്റെ ചിത്രവും പൊന്നാനിയില്‍ നടന്ന സമരത്തിന്‍റെ ചിത്രവും മേല്പറഞ്ഞ വാചകങ്ങളുമാണ് ഉള്ളത്. archived link FB post ഫാക്റ്റ് ക്രെസണ്ടോ ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. അടിസ്ഥാന […]

Continue Reading

FACT CHECK: കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി കൊണ്ടുപോകുന്നതാണ് എന്ന് എ. കെ. ആന്‍റണി പറഞ്ഞിട്ടില്ല… വസ്തുത അറിയൂ…

പ്രചരണം  നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി പ്രഖ്യാപിച്ചതില്‍പ്പിന്നെ രാഷ്ട്രീയപാർട്ടികൾ അവരവരുടെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായുള്ള തയ്യാറെടുപ്പിലാണ്. സ്ഥാനാർഥി നിർണയത്തിനുള്ള ചർച്ചകളും മറ്റും ത്വരിത ഗതിയിൽ നടക്കുന്നു. ഓരോ രാഷ്ട്രീയ പാർട്ടികളെ കുറിച്ചും നേതാക്കളെ കുറിച്ചും ഇതര പാർട്ടിക്കാർ സാമൂഹ്യ മാധ്യമങ്ങൾ വഴി പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് എ.കെ. ആന്‍റണിയെക്കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  അദ്ദേഹത്തിന്‍റെ ഒരു പ്രസ്താവന എന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി കൊണ്ടുപോകുന്നതാണ് – […]

Continue Reading

FACT CHECK – ഭരണമാറ്റം അനിവാര്യമെന്ന് നടന്‍ ജയസൂര്യ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട്.. എല്ലാവരെയും ശരിയാക്കുകയാണ് ചെയ്തത് ഭരണ മാറ്റം അനിവാര്യം.. ജയസൂര്യ.. എന്ന പേരില്‍ നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 125ല്‍ അധികം റിയാക്ഷനുകളും 368ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link  Archived Link എന്നാല്‍ നടന്‍ ജയസൂര്യ ഇത്തരത്തിലൊരു പ്രസ്താവന എല്‍ഡിഎഫിനെതിരെ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. […]

Continue Reading

FACT CHECK: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് പറഞ്ഞതായി വ്യാജ പ്രചരണം…

വിവരണം തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കാഞ്ഞങ്ങാട് ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വിവിധ രാഷ്ട്രീയ മത സംഘടനകള്‍ സംഭവത്തെ അപലപിക്കുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.  ഇക്കഴിഞ്ഞ ദിവസം മുതല്‍ ചില മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. അഖിലേന്ത്യാ മര്‍കസു സക്വാഫാത്ഹി സുന്നിയ ജനറല്‍ സെക്രട്ടറി കാന്തപുരം അബുബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞതായാണ് പ്രചരണം. വാര്‍ത്ത ഇങ്ങനെ: ഇസ്ലാമോഫോബിയ ആയുധമാക്കി […]

Continue Reading

FACT CHECK: മുസ്ലീം ലീഗിനെ കുറിച്ച് ഇ ശ്രീധരന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല…

വിവരണം  തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ നടത്തിയ ഒരു പരാമര്‍ശമാണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. “ഒരു കൂട്ടം കോമാളികളുടെ പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് മെട്രോമാന്‍  ഇ.ശ്രീധരന്‍. ഗതികേട് കൊണ്ടു മാത്രമാണ് കോണ്‍ഗ്രസ് അവരെ കൂടെ കൊണ്ടുനടക്കുന്നതെന്നും ഇ.ശ്രീധരന്‍” ഇതാണ് പോസ്റ്റില്‍ പങ്കുവയ്ക്കുന്ന വാചകങ്ങള്‍.  archived link FB Post എന്നാല്‍ പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. […]

Continue Reading

FACT CHECK: പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തനാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞതായി തെറ്റായ പ്രചരണം…

വിവരണം ഭരണപക്ഷത്തെ പ്രശംസിച്ച് ഇതര പാര്‍ട്ടികളിലെ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകളും പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗം വൈറല്‍ ആകാറുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച നിരവധി പോസ്റ്റുകള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും പല പ്രചാരണങ്ങളും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  പൊന്നാനി എം പി ഇ ടി മുഹമ്മദ്‌ ബഷീറിന്റെ പേരില്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത ഇന്ന് ഞങ്ങള്‍ പരിശോധിച്ചു. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഇ […]

Continue Reading

FACT CHECK: നിയമം കൂട്ടാക്കാത്ത മുസ്ലിങ്ങള്‍ അവരുടെ രാജ്യത്തേയ്ക്ക് പോകുവാന്‍ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞതായി വ്യാജപ്രചാരണം

വിവരണം ഫ്രാന്‍സില്‍ ഈ അടുത്ത കാലത്ത് സാമ്യുവല്‍ പാട്ടി എന്ന ഒരു അധ്യാപകനെ ഇസ്ലാമിനെയും നബിയെയും അപമാനിച്ചു എന്നാരോപ്പിച്ച് ഒരു റഷ്യയില്‍ നിന്ന് ഫ്രാന്‍സില്‍ വന്ന ഒരു മുസ്ലിം അഭയാര്‍ഥിയുവാവ് തലയറുത്തു. ഇതിനെ തുടര്‍ന്ന്‍ രാജ്യത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ തുടങ്ങി. ഇതിന്റെ ചുവടു പിടിച്ചു സാമൂഹ്യ മാധ്യമങ്ങളിലും ഇതിന്‍റെ പ്രതിധ്വനികള്‍ കണ്ടു തുടങ്ങി. അത്തരത്തിലുള്ള ഒരു പ്രചാരണത്തെ പറ്റിയാണ് നമ്മുടെ ഇന്നത്തെ അന്വേഷണം.  റഷ്യന്‍ പ്രസിടണ്ട് വ്ലാദിമിര്‍ പുടിന്‍  മുസ്ലിങ്ങളെ പറ്റി പറഞ്ഞ ഒരു പരാമര്‍ശം സാമൂഹ്യ […]

Continue Reading

FACT CHECK – എം.എ.ബേബി ഹിന്ദു മതത്തിലെ ആചാരത്തെ കുറിച്ച് മാത്രം നടത്തിയ പരാമര്‍ശമാണോ ഇത്?

വിവരണം പൂജാരിമാരായി കൂടെ സ്ത്രീകളെ പരിഗണിക്കണമെന്ന് എം.എ.ബേബി.. അതിനെന്താ ബേബിച്ചായ സ്വന്തം സമുദായത്തില്‍ ഒരു കന്യാസ്ത്രീയെ ബിഷപ്പാക്കിയിട്ട് വാ.. എന്നിട്ടാവാം അമ്പലത്തിലെ പൂജാരി നിയമനം.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ഏതാനം നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നടത്തിയ പ്രസ്താവന എന്ന പേരില്‍ ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. ഹൈന്ദവീയം ദ് ട്രൂ ഹിന്ദു എന്ന ഗ്രൂപ്പില്‍ അശോക് എസ്. റാവു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ […]

Continue Reading

ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തി പിഎസ്‌സിക്കെതിരെ വ്യാജ പ്രചരണം…

വിവരണം ജോലി കിട്ടാത്തതില്‍ മനംനൊന്ത് തിരുവനന്തപുരം സ്വദേശി അനു കുറിപ്പ് എഴുതി വച്ചശേഷം ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ദുഃഖത്തില്‍ ആഴ്ത്തിയിരുന്നു.  ഇതേതുടര്‍ന്ന് പ്രതിപക്ഷവും ഇതര പാര്‍ട്ടികളും ഭരണ പക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ആരംഭിച്ചു. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും  ജോലി ലഭിക്കാത്തതിനാലാണ് അനു ആത്മഹത്യ ചെയ്തതെന്ന് പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരംഭിച്ചു.  ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.   archived link FB post “അനു ജനറൽ കാറ്റഗറി ആയതുകൊണ്ടാണ് ജോലി […]

Continue Reading

കോവിഡ് ബാധയെപ്പറ്റി എ‌എന്‍ ഷംസീര്‍ എം‌എല്‍‌എ യുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

വിവരണം കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഒന്നടങ്കം രോഗത്തോട് പൊരുതുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഭരണകൂടം, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ  എന്നിവരുൾപ്പെടെ എല്ലാവരും പൊതുജനങ്ങൾക്ക് വേണ്ടത്ര കരുതൽ നൽകാൻ സദാ ജാഗരൂകരാണ്. ഇതിനിടയിൽ കോവിഡ്  സംബന്ധിച്ച പല വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള ചികിത്സാ രീതികൾ, രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾ എന്നിവ സംബന്ധിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.  ഇത്തരത്തില്‍ തലശ്ശേരി എം‌എല്‍‌എ എ‌എന്‍ ഷംസീറിന്‍റെ പേരില്‍ […]

Continue Reading

സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിക്കുന്നു…

വിവരണം  കോൺഗ്രസ്സ് പാർട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന സച്ചിന്‍ പൈലറ്റ് വിയോജിപ്പ് അവസാനിപ്പിച്ചു പാര്‍ട്ടിയോട് യോജിച്ച് പോകാന്‍ തീരുമാനിച്ചു എന്നതാണ് കഴിഞ്ഞ ആഴ്ച ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ വലിയ സംഭവം. സച്ചിന്‍ പൈലറ്റും ഒപ്പം കുറച്ചു എം‌എല്‍‌എമാരുയിരുന്നു വിയോജിപ്പ് തുറന്നു പ്രഖ്യാപിച്ചത്. ഒരു മാസത്തിന് ശേഷം രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് നേതാക്കളും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചതായി ഇരുപക്ഷവും ഔദ്യോഗികമായി അറിയിച്ചു.  ഇതിന് ശേഷം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ […]

Continue Reading

പി ജയരാജന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പരാമർശം വ്യാജമാണ്

വിവരണം  സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്കും  വ്യാജ പ്രചാരണങ്ങൾക്കും ഇരയാകാത്ത രാഷ്ട്രീയ നേതാക്കളില്ല. ചില രാഷ്ട്രീയക്കാർ ഇത്തരത്തിൽ നിരന്തരം വേട്ടയാടപ്പെടുന്നു. ഇത്തരത്തിൽ ഒരാളാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. സ്വന്തം പാർട്ടിയെ പറ്റിയും പാർട്ടി അംഗങ്ങളെ പറ്റിയും വിമർശങ്ങളും പരാമർശങ്ങളും ഉന്നയിച്ചു എന്ന രീതിയിലാണ് പി ജയരാജനെ പറ്റിയുള്ള പോസ്റ്റുകളിൽ ചിലവ കാണപ്പെടുന്നത്. ഇത്തരത്തിൽ ചില പോസ്റ്റുകളുടെ വസ്തുത അന്വേഷണം ഞങ്ങൾ നടത്തുകയും തെറ്റാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  മുഖ്യമന്ത്രിയെ വിമർശിച്ച് പി ജയരാജൻ പരാമർശം നടത്തിയിട്ടില്ല… […]

Continue Reading

ഇസ്രയേൽ പ്രധാനമന്ത്രിയുടെ പേരില്‍ കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പരാമർശം….

വിവരണം ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍  അതിർത്തിയിലുള്ള  സംഘർഷാവസ്ഥയ്ക്ക് ഇതുവരെ അയവ് വന്നിട്ടില്ല. ഇരുഭാഗത്തും സൈനികർക്ക് ജീവഹാനി വന്നിട്ടുണ്ടെങ്കിലും ചൈന പിൻമാറാൻ തയ്യാറല്ല എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ലോകരാഷ്ട്രങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുക സ്വാഭാവികമാണ്.  ഇന്ത്യയെ അനുകൂലിക്കുന്ന രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് എടുത്തിരിക്കുന്നത് എന്നത് നിർണായകമാണ്. ഇന്ത്യയെ അനുകൂലിക്കുന്ന നിലപാട് ലോകരാഷ്ട്രങ്ങൾ സ്വീകരിച്ചാൽ തർക്ക പരിഹാരത്തിന് അത് കൂടുതൽ ഗുണകരമാകും.  സാമൂഹ്യ മാധ്യമങ്ങൾ അതിർത്തിയിലെ സംഘർഷവും അനുബന്ധ പോസ്റ്റുകളും കൊണ്ട് നിറയുകയാണ്. ഇതിൽ […]

Continue Reading

കേന്ദ്ര സാമ്പത്തിക പാക്കേജിനെ പറ്റി എഎന്‍ ഷംസീര്‍ എംഎൽഎയുടെ പരാമർശത്തെപ്പറ്റിയുള്ള മാധ്യമ സ്ക്രീൻഷോട്ട് വ്യാജമാണ്…

വിവരണം നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങളുടെയും മുകളിൽ രാഷ്ട്രീയക്കാരും സാഹിത്യകാരും സിനിമാപ്രവർത്തകരും ഒക്കെ പറയുന്ന അഭിപ്രായങ്ങളും പരാമർശങ്ങളും പ്രസ്താവനകളും എപ്പോഴും വാർത്ത ആകാറുണ്ട്. വാർത്തയ്ക്കു പുറമേ ചില കാര്യങ്ങൾ വിവാദവും ആകാറുണ്ട്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ എം‌എല്‍‌എ എ‌എന്‍ ഷംസീറിന്‍റെ പേരില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.  archived link FB post ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ `സ്ക്രീൻഷോട്ട് സഹിതമാണ് പ്രചരണം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോയും അവരുടെ പേജിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത എന്ന […]

Continue Reading

കെ‌പി‌സി‌സി വക്താവ് ജോസഫ് വാഴക്കന്‍റെ പേരിൽ വ്യാജ പ്രസ്താവന പ്രചരിക്കുന്നു..

വിവരണം  കൊറോണ ഒഴിഞ്ഞു പോയി എന്ന് കരുതി ഇടതുപക്ഷം അഹങ്കരി കണ്ട് നമുക്ക് കാത്തിരുന്ന് കാണാം ജോസഫ് വാഴക്കൻ കോൺഗ്രസ് എന്ന ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെപിസിസി വക്താവും മുൻ എംഎൽഎയുമാണ് ജോസഫ് വാഴക്കൻ.   archived link FB post “ഒന്നും രണ്ടും കോവിഡ് വരവിനെ നമ്മൾ അതിജീവിച്ചു. മൂന്നാം വരവുണ്ടായാൽ അതിജീവിക്കുക അത്ര എളുപ്പമാകില്ല. കാരണം കോവിഡിനെക്കാൾ ഭീകരമായ കോൺഗ്രസിനെയും കൂട്ടുപിടിച്ചാണ് ഇത്തവണ കോവിഡ് കേരളത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയം മറന്ന് കേരളം ഒറ്റക്കെട്ടായി നിൽക്കുന്നത് […]

Continue Reading

പിണറായി വിജയനെ പുകഴ്ത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒ. രാജഗോപാല്‍ എം.എല്‍.എയുടെ പ്രസ്താവന വ്യാജമാണ്…

പല തവണ രാഷ്ട്രീയത്തില്‍ നേതാക്കള്‍ തന്‍റെ രാഷ്ട്രിയ എതിരാളികളെ പുകര്‍ത്തി പറയാറുണ്ട്. നമ്മള്‍ ഇത്തരത്തില്‍ പല സംഭവങ്ങള്‍ കണ്ടിട്ടുള്ളതാണ്. ചിലപ്പോള്‍ ഇത് ഇതര നേതാക്കളെ പറ്റിയുള്ള ബഹുമാനം കൊണ്ടാകാം.  അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയോട് വിയോജിപ്പുണ്ടാവുമ്പോള്‍ രാഷ്ട്രിയ എതിരാളികളെ പുകഴ്ത്തി  പറയുന്ന നേതാക്കളെയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ഒരേയൊരു എം.എല്‍.എ ബിജെപിയുടെ ഏറ്റവും വലിയ എതിരാളികളായ ഇടതു പക്ഷത്തിന്‍റെ മുഖ്യമന്ത്രിയെ പുകര്‍ത്തി പ്രസ്താവന നടത്തി എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പോസ്റ്റ്‌ പ്രകാരം നേമം […]

Continue Reading

സിപിഎമ്മിനേയും ഇടതു പക്ഷത്തിനെയും അനുകൂലിച്ച് ഡോ. ശശി തരൂർ ഇങ്ങനെ പ്രസ്താവന നടത്തിയിട്ടില്ല

വിവരണം  തിരുവനന്തപുരത്തു നിന്നുള്ള എം പി ഡോ . ശശി തരൂരിന്‍റെ പ്രസ്താവന എന്ന രീതിയിൽ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന നയങ്ങൾ ദേശീയ തലത്തിൽ എടുത്താൽ മാത്രമേ കോൺഗ്രസ്സ് രക്ഷപ്പെടൂ..–ശശി തരൂർ”  archived link FB post ഇതാണ് അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന. അദ്ദേഹത്തിന്‍റെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. നമുക്ക് പ്രസ്താവനയുടെ യാഥാർഥ്യം അന്വേഷിച്ചു നോക്കാം.  വസ്തുതാ വിശകലനം  ഞങ്ങൾ ഈ […]

Continue Reading

പ്രവാസികളെ തിരികെ കൊണ്ടു വരുന്നതിനെ പറ്റി വി മുരളീധരൻ പറഞ്ഞത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നു

വിവരണം  കോവിഡ് ഭീതി കേരളത്തിൽ നിന്നും പതിയെ ഒഴിഞ്ഞു തുടങ്ങുന്നുണ്ട്. ലോക്ക് ഡൗൺ വ്യവസ്ഥകളിൽ ഇരുപതാം തിയതിക്ക് ശേഷം ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ തിരികെ എത്തിക്കുന്നതിന് പറ്റിയുള്ള ചർച്ചകളാണ് മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറയുന്നത്.  ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും സംസ്ഥാനങ്ങൾ തയ്യാറായിരിക്കണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ആലപ്പുഴയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഹൌസ് ബോട്ടുകളും ഗുരുവായൂരിലെ  ഹോട്ടലുകളും മറ്റും പ്രവാസികൾക്കായി ക്വാറന്‍റൈന്‍ ചെയ്യാനായി […]

Continue Reading

മുഖ്യമന്ത്രിയെ വിമർശിച്ച് പി ജയരാജൻ പരാമർശം നടത്തിയിട്ടില്ല…

വിവരണം  മുഖ്യമന്ത്രി പിണറായി ദീപം തെളിയിച്ചത് പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന് പി ജയരാജൻ പറഞ്ഞു എന്ന്  ചില പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.    archived link FB post ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിട്ടു നേരം വൈദ്യുത വിളക്കുകൾ അണച്ച് ദീപങ്ങളോ ടോർച്ച് ലൈറ്റുകളോ തെളിച്ച് കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസ്സിലും വൈദ്യുതി വിളക്കുകൾ അണച്ച് ദീപങ്ങൾ തെളിയിച്ചിരുന്നു. ഇതിനെ വിമർശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ […]

Continue Reading

FACT CHECK: കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ ഇറ്റലി കീഴടങ്ങിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു എന്ന പ്രചരണം വ്യാജം…

ഇറ്റലിയില്‍ കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ നിസഹായരായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കീഴടങ്ങി എന്ന തരത്തിലുള്ള വ്യജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് കരഞ്ഞു എന്ന വാദിച്ച് ബ്രസിലിന്‍റെ പ്രസിഡന്‍റിന്‍റെ ചിത്രം കുറച്ച് ദിവസം മുമ്പ് വൈറല്‍ ആയിരുന്നു. FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു… ഇതുപോലെ ഇറ്റലിയില്‍ സര്‍ക്കാര്‍ കൊറോണ വൈറസിന്‍റെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിക്കുന്നു എന്ന […]

Continue Reading

വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് സുപ്രീം കോടതിയിൽ വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയൻ പറഞ്ഞിട്ടില്ല

വിവരണം  വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് സുപ്രീം കോടതിയിൽ വാദിക്കാൻ തയ്യാർ  – പിണറായി വിജയൻ എന്നൊരു വാർത്ത കൊണ്ടോട്ടി സഖാക്കൾ എന്നൊരു ഫേസ്‌ബുക്ക് പേജ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിലെ ചിത്രത്തിൽ  ദേശാഭിമാനി ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അഡ്രസ്സ് നൽകിയിട്ടുണ്ട്. ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയാണിത് എന്നമട്ടിലാണ് പോസ്റ്റിന്‍റെ പ്രചരണം. ഇതുവരെ 1000  ത്തോളം ഷെയറുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.  archived link FB post പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാടെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാന മുഖ്യമന്ത്രി പിണറായി […]

Continue Reading

കേരളാ ഗവർണ്ണർ മര്യാദ പാലിക്കണമെന്ന് ഓ രാജഗോപാൽ എംഎൽഎ ഒരിടത്തും പറഞ്ഞിട്ടില്ല…

വിവരണം  ‎Thahir Vk ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  Beyond The Thoughts ചിന്തകൾക്കപ്പുറം (BT)  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് താഴെയുള്ളത്. 2020 ജനുവരി 20 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. “പറയുന്നത് ……. ബി.ജെ.പിയുടെ കേരളത്തിലെ …..കാരണവരാണ് ……!?” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ കേരളത്തിലെ ബിജെപി എംഎൽഎ ഓ രാജഗോപാലിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് : “വിവരമുള്ളവരും ഉണ്ട്. കേരളാ ഗവർണ്ണർ മര്യാദ പാലിക്കണം. ഓ രാജഗോപാൽ എംഎൽഎ. ജനാധിപത്യത്തിൽ […]

Continue Reading

ബാബറി മസ്‌ജിദ് പൊളിച്ച് അയോധ്യ വിഷയം പരിഹരിക്കണമെന്ന് ഇഎംഎസ് പ്രസ്‌താവന നടത്തിയിട്ടുണ്ടോ? വസ്‌തുത എന്ത്?

വിവരണം ബാബറി മസ്‌ജിദ് പൊളിച്ച് മാറ്റി പ്രശ്നം പരിഹരിക്കണമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് മുന്‍പ് പ്രസ്‌താവന നടത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. 1987 ജനുവരി 14ന് മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ കട്ടിങ് സഹിതമാണ് പല ഫെയ്‌സ്ബുക്ക് പേജുകളും, ഗ്രൂപ്പുകളും പോസ്റ്റ് പ്രചരിപ്പിക്കുന്നത്. പോരാളി വാസു  എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 164ല്‍ അധികം ഷെയറുകളും 504ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇഎംഎസിന്‍റെ സ്വപ്‌നം പൂവണിഞ്ഞു, എല്ലാ കമ്മികളും നീട്ടിവിളിച്ചോ ഇഎംഎസ് ഒരു […]

Continue Reading

കമ്മ്യൂണിസം ഇല്ലായിരുന്നെങ്കിൽ വികസനത്തിൽ കേരളം ഒന്നാമതെത്തിയേനെ എന്ന് ഇ ശ്രീധരൻ പറഞ്ഞോ…?

വിവരണം  Biju Marathaka‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും എന്റെ രക്തം കോൺ ഗ്രസ്സ് എന്ന ഗ്രൂപ്പിലേയ്ക്ക് 2019 ഒക്ടോബർ 29 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇതിലും വലിയ സത്യം സ്വപ്നങ്ങളിൽ മാത്രം” എന്ന അടിക്കുറിപ്പോടെ കമ്മ്യൂണിസത്തെക്കുറിച്ച് കേരളത്തിന്‍റെ മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞ ഒരു പ്രസ്താവനയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിലില്ലായിരുന്നെങ്കിൽ കേരളം വികസനത്തിൽ ഒന്നാം സ്ഥാനം നേടി ഇടംപിടിക്കുമായിരുന്നു.” ഇ ശ്രീധരന്‍റെ ചിത്രവും പോസ്റ്റിൽ വാചകങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.  FB […]

Continue Reading

കമ്മ്യുണിസത്തെ പറ്റി നടൻ ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞിരുന്നോ…?

വിവരണം  ‎ Biju Marathaka‎ ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും എന്റെ രക്തം കോൺ ഗ്രസ്സ് എന്ന ഗ്രൂപ്പിലേയ്ക്ക്  2019  ഒക്ടോബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇതല്ലേ അതിന്റെ ശരി” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് മലയാള ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍റെ കമ്മ്യൂണിസത്തെ പറ്റിയുള്ള ഒരു പ്രസ്താവനയാണ്. “കൂറ് ചൈനയോട്..ചികിത്സ അമേരിക്കയിൽ.. തെണ്ടാൻ ഗൾഫ് നാട്..നശിപ്പിക്കാൻ കേരളവും … ഇതാണ് കമ്മ്യുണിസം..നടൻ ശ്രീനിവാസൻ” archived link FB page […]

Continue Reading

കേരളത്തിലെ വോട്ടര്‍മാര്‍ക്കെതിരെ നടന്‍ ശ്രിനിവാസന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയോ?

ചിത്രം കടപ്പാട്: ഇന്ത്യ ടുഡേ വിവരണം “ഇടത് വലത് മുന്നണികള്‍ അഞ്ചുവര്‍ഷം ഭരിക്കുമ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വെക്കും പിന്നെ വിശ്രമം…കേരളത്തിലെ പോലെ മണ്ടന്മാരായ വോട്ടര്‍മാര്‍ ലോകത്ത് വേറെവിടെത്തും കാണില്ല” എന്നൊരു പ്രസ്ഥാവന നടന്‍ സ്രിനിവാസനോടൊപ്പം ചെര്തിവേച്ച ഒരു ചിത്രം ഫെസ്ബൂക്കില്‍ വയരല്‍ ആവുകെയാണ്. Swaraj Tn Swaraj Tn എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്നാണ് ഈ പോസ്റ്റ്‌ പ്രചരിക്കുന്നത്. നടന്‍ ശ്രിനിവാസന്‍ രാഷ്ട്രിയ വിചാരങ്ങള്‍ പരസ്യമായി പരയാരിലെങ്കിലും സാമുഹ മാധ്യമങ്ങളില്‍ ശ്രിനിവാസന്‍റെ പേരില്‍ നിരവധി പ്രസ്താവനകള്‍ […]

Continue Reading

ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് കെ സുധാകരൻ എംപി പറഞ്ഞോ…?

വിവരണം  കൊണ്ടോട്ടി പച്ചപട എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നിന്നും 2019  ഒക്ടോബർ 20 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട നിലപാടിൽ നിന്നും ഒരടി പിന്നോട്ട് പോയിട്ടില്ലെന്ന് സുധാകരൻ… പറഞ്ഞ വാക്കിന് വില ഉള്ളവരാണ് യുഡിഎഫുകാർ തോന്നുമ്പോൾ വാക്കുമാറ്റി പറയാൻ ഇത് എൽഡിഎഫ് അല്ലെന്നും സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു….. ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പോലും ഇസ്ലാം വിലക്കിയിട്ടുണ്ട് പിന്നെ എങ്ങനെയാണ് ഒരു സ്ത്രീ വോട്ട് ചെയ്യാൻ വരുന്നത് […]

Continue Reading

ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നു രാഹുൽ ഗാന്ധി കോടതിയിൽ മൊഴി നൽകിയത് എപ്പോഴാണ്…?

വിവരണം  Lal Lal എന്ന ഫെസ്ബുക്ക്  പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഒരു കാരിക്കേച്ചർ ചിത്രത്തോടൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ഈ ബഹളത്തിനിടെ ആരും അറിഞ്ഞില്ല.ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന്  കോടതിയിൽ പറഞ്ഞു രാഹുൽ ഘണ്ടി തടിയൂരി”  archived link FB post അതായത് പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന്  രാഹുൽ ഗാന്ധി കോടതിയിൽ […]

Continue Reading

ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയുമെന്ന് പി ജയരാജൻ പറഞ്ഞോ..?

വിവരണം  Sreekumar Sree‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 18 മുതൽ കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)?എന്ന ഗ്രൂപ്പിലൂടെ  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. “ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയും. നമ്മളെ കൊണ്ട് അത് ചെയ്യിക്കരുത് – പി ജയരാജൻ എന്ന വാചകങ്ങളോടൊപ്പം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “2019 ലേ ഏറ്റവും വലിയ […]

Continue Reading

ഡോ. ഇ ശ്രീധരൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ…?

വിവരണം വള്ളിക്കുന്ന് സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 13 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 5300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കേരളത്തിന്‍റെ ‘മെട്രോമാൻ’ എന്നറിയപ്പെടുന്ന ഡോ . ഇ ശ്രീധരനെയും ചിത്രങ്ങളും ഒപ്പം ഡോ. ഇ ശ്രീധരന്‍റെ പ്രസ്താവനയായി ” കരുത്തനായ ഒരു മുഖ്യനുണ്ട് കേരളത്തിന്. കുപ്രചാരണങ്ങൾക്ക് ചെവി കൊടുക്കാതെ ഒന്നിച്ചു നിൽക്കുക. നമ്മൾ അതിജീവിക്കും പ്രളയത്തെയും ഒപ്പം രാഷ്ട്രീയ വിഷജന്തുക്കളെയും…” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. […]

Continue Reading

‘ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്‍റെ സൗന്ദര്യം വർദ്ധിക്കുന്നത്’ എന്ന് സാധ്വി പ്രാചി പറഞ്ഞുവോ…?

വിവരണം Facebook Archived Link “താഴെ ഹിന്ദിയിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ.. “ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്റെ സൗന്ദര്യം വർദ്ധിക്കുന്നത്” ആർക്കെങ്കിലും പ്രയോജനം ആവുന്നെങ്കിൽ ആവട്ടെ. നമുക്ക് ഒരു ഷെയർ ഒരു ചേതമില്ലാത്ത ഉപകാരം.” എന്ന അടിക്കുറിപ്പോടെ 2019  ജൂലൈ 3, മുതല്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്ഷോട്ട് Philiph Varghese എന്ന പ്രൊഫൈലിലൂടെ BCF എക്സ്പ്രസ്സ്‌ എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. സ്ക്രീന്ശോട്ടില്‍ കാണുന്ന വാ൪ത്തയുടെ തലക്കെട്ട് ഇങ്ങനെയാണ് : “ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്റെ […]

Continue Reading

പിണറായി വിജയനെപ്പറ്റി പി ജയരാജൻ ഇങ്ങനെ പറഞ്ഞിരുന്നോ..?

വിവരണം  റിജോ എബ്രഹാം ഇടുക്കി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും 2019 ജൂണ്‍ 29 മുതല്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 4000 ലധികം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കണ്ണൂരില്‍ നിന്നുമുള്ള മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍റെയും ചിത്രങ്ങളും ഒപ്പം “എന്നെ ഒതുക്കാന്‍ പിണറായി വിജയന്‍ വളര്‍ന്നിട്ടില്ല. ആഞ്ഞടിച്ച് പി ജയരാജന്‍” എന്ന വാചകങ്ങളും ചേര്‍ത്താണ് പോസ്റ്റിന്‍റെ പ്രചരണം. കൂടാതെ “വേല വേലപ്പന്റെ വീട്ടിൽ വെച്ചാൽ മതി വിരട്ടലും വിലപേശലും ഇങ്ങോട്ടും […]

Continue Reading

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ ഭാര്യയ്ക്കുവേണ്ടി ഇങ്ങനെയൊരു പരാമർശം നടത്തിയോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തിരഞ്ഞെടുപ്പില്‍ തോല്‍വിയും പരാജയവും ഉണ്ടാകും പക്ഷെ അതിന്റെ പേരില്‍ എന്നെയും പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ ശ്രമമെങ്കില്‍ തിരിച്ചടിക്കും ലാല്‍സലാം സഖാവേ ??” എന്ന അടിക്കുറിപ്പുമായി കണ്ണൂരിലെ  ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളയുടെയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്ററുടെയും ചിത്രങ്ങളും ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായി എന്നല്ലാതെ എന്ത് […]

Continue Reading

സ്മൃതി ഇറാനി കേരളത്തിനെയും വയനാടിനെയും കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ…?

വിവരണം Archived Link “ഭാരതത്തിൽ ഒട്ടാകെ ആഞ്ഞടിച്ച മോദി തരംഗം കാണാന്‍ കേരളത്തിലെ വോട്ടര്‍മര്‍ക്ക് കഴിയാത്തത് കൊണ്ടാണ് അമേഠിയിലെ ജനത വലിച്ചെറിഞ രാഹുലിന് കേരളത്തില്‍ ഏറ്റവും വലിയ ഭുരിപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞത്. യാതൊരു ഗുണവും ഇല്ലാത്ത ഒരാളെയാണ് തങ്ങള്‍ ജയിപ്പിച്ചു വിട്ടതെന്ന് അവിടുത്തെ വോട്ടര്‍മാര്‍ ഏതാനും ദിവസം കൊണ്ട് മനസിലാക്കും.- സ്മൃതി ഇറാനി.” എന്ന വാചകം സ്മൃതി ഇറാനിയുടെ ചിത്രത്തിന് ഒപ്പം Ajith Aji Mayyil എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ 2019 മെയ്‌ 24  മുതല്‍ പ്രചരിപ്പിക്കുകയാണ്. […]

Continue Reading