
സി.പി.എം രഹസ്യ യോഗത്തിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണി വരെ സി.പി.എം. വോട്ടര്‍മാര്‍ വോട്ട് ചെയ്തിരിക്കണം അതിന് ശേഷം എല്ലാ വീടുകളില്‍ കയിരി ബൂത്തില്‍ കോവിഡ് രോഗിയെ കണ്ടെത്തി എന്ന പ്രചരണം നടത്തി വോട്ടര്‍മാരെ പേടിപ്പിച്ച് വോട്ടിംഗ് ബൂത്തില്‍ വരാന്‍ തരംതാഴ്ത്തുക എന്ന തരത്തിലാണ് ഈ രഹസ്യ യോഗത്തില്‍ സി.പി.എം. പാര്‍ട്ടി തിരുമാനിചിരിക്കുന്നത് എന്ന തരത്തിലാണ് വൈറല്‍ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിക്കിന്റെ ഫെസ്ബൂക്ക് ലൈവ് വീഡിയോയുടെ ഒരു ഭാഗമാണ്. ഇത് സി.പി.എം. പാര്‍ട്ടിയുടെ രഹസ്യയോഗത്തിന്റെതല്ല. പ്രചരണത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് വിശദമായി അറിയാം.
പ്രചരണം

Screenshot: An example of viral claim on Facebook claiming footage of CPM’s secret meeting leaked.
മോകളില്‍ നല്കിയ പോസ്റ്ററില്‍ മാസ്ക് ധരിച്ച പ്രസംഗിക്കുന്ന ഒരു നേതാവിന്റെ ചിത്രങ്ങളുടെ താഴെ എഴുതിയ വാചകം ഇങ്ങനെയാണ്: “രാവിലെ 11 മണി ആകുമ്പോഴേക്കും നമ്മുടെ വോട്ടുകളെല്ലാം ചെയ്ത് കഴിയണം. 11 മണിക്ക് ശേഷം എല്ലാ വീടുകളിലും കയറി ബൂത്തില്‍ കോവിഡ് രോഗി കയറിയിട്ടുണ്ടെന്നു പറയണം. തിരെഞ്ഞെടുപ്പ് ദിവസം എന്ത്ചെയ്യണമെന്ന സി.പി.ഐ.എം തിരുമാനം വെളിപ്പെടുത്തുന്നു രഹസ്യ യോഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ”
ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം.

Screenshots: Similar posts sharing the poster with false claim.
ഈ രഹസ്യ യോഗത്തിന്റെ ദൃശ്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അതും ഫെസ്ബൂക്കില്‍ ലഭിച്ചു. ഈ ദൃശ്യങ്ങളും പോസ്റ്ററിലൂടെ ഉന്നയിക്കുന്ന വാദം ഉന്നയിച്ച് തന്നെയാണ് പ്രചരിപ്പിക്കുന്നത്.
ഈ വീഡിയോയും പോസ്റ്ററുടെ പോലെ തന്നെ വൈറല്‍ ആണ്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Posts sharing the video with the viral claim.
എന്നാല്‍ ഈ പ്രചരണത്തിന്റെ വസ്തുത എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്റെ കമന്റ് സെക്ഷന്‍ പരിശോധിക്കുമ്പോള്‍ ബിജോയ് ആര് എന്നൊരു ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ചെയ്തൊരു കമന്റ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ കമന്റില്‍ ഈ വീഡിയോയില്‍ പ്രസംഗിക്കുന്നത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിക്കാണെന്നും ഇത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗമാന്നെന്നും വ്യക്തമാക്കി ഒരു ലിങ്ക് നല്‍കിയിരുന്നു. കമന്റിന്റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

Screenshot: Comment on one such Facebook post by a Facebook user Bejoy R.
ഞങ്ങള്‍ ഈ ലിങ്ക് പരിശോധിച്ചപ്പോള്‍ ഇത് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിക്കിന്റെ ഫെസ്ബൂക്ക് പേജില്‍ അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് യോഗത്തിനെ അതിസംബോധനം ചെയ്യുന്നതിന്റെ ഫെസ്ബൂക്കിലിട്ട ഒരു ലൈവ് വീഡിയോ ലഭിച്ചു. ഈ വീഡിയോയില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പ്രസംഗം നമള്‍ക്ക് കേള്‍ക്കാം. ഈ പ്രസംഗത്തിന്റെ അവസാനത്തെ ഭാഗത്തിന്റെ ഒരു ചെറിയ ക്ലിപ്പാണ് സി.പി.എം. പാര്‍ട്ടിയുടെ രഹസ്യ യോഗം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വീഡിയോയില്‍ അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ (10 മിനിറ്റ് 55 സെക്കന്റ മുതല്‍) അദ്ദേഹം പറയുന്നു, “തെരഞ്ഞെടുപ്പ് ദിവസം അതായത് 16ആം തീയതി രാവിലെ 11 മണി ആവുമ്പോഴേക്കും നമ്മുടെ എല്ലാ വോട്ടും ചെയ്തു കഴിയണം. 11 മണിക്ക് അപ്പുറത്തെയ്ക്ക് പോകരൂത്. സി.പി.ഐ.എം. തിരുമാനിച്ചിരിക്കുന്ന കാര്യം 10-10:30 ആകുമ്പോഴേക്ക് അവരുടെ വോട്ടുകള്‍ എല്ലാ ചെയ്തു കഴിയണം എന്നാണ്. അത് കഴിഞ്ഞാല്‍ വീട്-വീടാന്തരം കയറി അവര്‍ നടത്താന്‍ പോകുന്ന മര്‍മറിംഗ് കാമ്പെന്‍…കോവിഡ് രോഗി (ബൂത്തില്‍) വന്നിരിക്കുകയാണ് അത് കാരണം അവിടെ പ്രശനമാണ് അതിനാല്‍ അങ്ങോട്ട് പോകണ്ട എന്നുള്ളതാണ്. നമ്മുടെ ആളുകള്‍ പോകാന്‍ മടിക്കും പ്രായമുള്ളവര്‍ പ്രത്യേകിച്ചും…അത് കാരണം കാലത്ത് തന്നെ മുഴുവന്‍ വോട്ടുകള്‍ ചെയ്ത, നമ്മുടെ വിജയം ഉറപ്പിക്കാനായ വലിയ നടപടികള്‍ക്ക് (നിങ്ങള്‍) നേതൃത്വം കൊടക്കണം…”
ടി. സിദ്ദിക്ക് സി.പി.എം. പ്രവര്‍ത്തകര്‍ കോവിഡ് രോഗി ബൂത്തില്‍ കയറി എന്ന് പ്രചരിപ്പിച്ച് വോട്ടര്‍മാരെ തരംതാഴാന്‍ ശ്രമിക്കും എന്ന ആരോപണം ഉന്നയിക്കുന്നതാണ്. ഈ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ കോഴിക്കോട് കോര്‍പോറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു സംഘടിപ്പിച്ച യോഗത്തില്‍ ടി. സിദ്ദിക്ക് നടത്തിയ പ്രസംഗത്തിന്റെതാണ്.
നിഗമനം
വൈറല്‍ പോസ്റ്റുകളിലൂടെ നടത്തുന്ന പ്രചരണം തെറ്റാണ്. സി.പി.എം രഹസ്യ യോഗത്തിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തെരെഞ്ഞെടുപ്പ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിക്ക് നടത്തിയ പ്രസംഗത്തിന്റെതാണ്. ഈ ദൃശ്യങ്ങള്‍ക്ക് സി.പി.എമുമായി യാതൊരു ബന്ധവുമില്ല.

Title:ടി. സിദ്ദിക്കിന്റെ ലൈവ് വീഡിയോ സി.പി.എം. പാര്‍ട്ടി രഹസ്യയോഗം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…
Fact Check By: Mukundan KResult: False
