ഈവിഎം മെഷീന്‍ വെച്ച് മോദി കളിച്ച കള്ളക്കളി പുറത്തുവന്നുവോ…?

രാഷ്ട്രീയം | Politics

വിവരണം

Archived Link

എവിഎം മിഷൻ വെച്ച് കളിച്ച മോദിയുടെ കള്ളക്കളി പുറത്തുവന്നിരിക്കുന്നു മാക്സിമം എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുക.” എന്ന അടിക്കുറിപ്പോടെ 26 മെയ്‌ 2019 മുതല്‍ ഒരു വീഡിയോ Shajahan S Azhicode എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ദേശിയ മാധ്യമമായ TV9 ഭാരതവർഷ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ വീഡിയോ ക്ലിപ്പ് ആണ് കാണിക്കുന്നത്. വ്യാജമായ ട്രൈകളര്‍ ന്യൂസ്‌ നെറ്റ്‌വര്‍ക്ക് എന്ന ചാനലിന്‍റെ വാര്‍ത്തയെ പറ്റിയാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രൈകളര്‍ ന്യൂസ്‌ പ്രസിദ്ധികരിച്ച വീഡിയോ ശരിയാണ് എന്ന് പറഞ്ഞ് TV9 ഭാരതവര്‍ഷ് വാര്‍ത്ത‍ ഇറക്കി മോദിയുടെ കള്ളക്കളി പുറത്ത് വന്നു എന്നാണ് പോസ്ടിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വ്യാജമായ ഒരു വീഡിയോ വിശ്വസിച്ച് TV9 ഭാരതവര്‍ഷ് ഇങ്ങനെയൊരു വാ൪ത്ത പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ട്രൈകലര്‍ ന്യൂസ്‌ നെറ്റ്‌വര്‍ക്ക് പ്രസിദ്ധികരിച്ച ഈ വാ൪ത്തയുടെ വസ്തുത പരിശോധന നടത്തി ഈ വാ൪ത്ത വ്യാജമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഈ വീഡിയോ എങ്ങനെ  വ്യാജമാണെന്നു കണ്ടെത്തി എന്ന് അറിയാനായി താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിച്ച് വാ൪ത്തയുടെ പരിശോധന റിപ്പോര്‍ട്ട്‌ വിശദമായി വായിക്കാം.

EVM മെഷീനുകളില്‍ ക്രമക്കേട് നടത്തി ബിജെപി അധികാരത്തിലേക്ക് എന്ന വാര്‍ത്ത‍ വിശ്വസനീയമാണോ…?

ട്രൈകലര്‍ ന്യൂസ്‌ പുറത്തിറക്കിയ ഈ വീഡിയോയുടെ പരിശോധന നടത്തി പല വസ്തുത പരിശോധന വെബ്സൈറ്റുകള്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. TV9 പോലെയുള്ള പ്രശസ്തമായ ദേശിയ മാധ്യമം ഇങ്ങനെ ഒരു വാ൪ത്ത പരിശോധിക്കാതെ വിശ്വസിക്കാന്‍ വഴിയില്ല. അതിനാല്‍ ഞങ്ങള്‍ വീഡിയോ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ താഴെ ഹിന്ദിയില്‍ അടികുറിപ്പ് നല്‍കിട്ടുണ്ട്.

TV9 ഭാരതവര്‍ഷ് ഈ വാ൪ത്തയുടെ വസ്തുത പരിശോധിക്കുകയാണ്, എന്ന് വ്യക്തമായി അടിക്കുറിപ്പില്‍ അറിയിക്കുന്നു.

വീഡിയോയില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളുടെ വസ്തുത അറിയാനായി മുഴുവന്‍ റിപ്പോര്‍ട്ട്‌ കാണുക, എന്നും അടിക്കുറിപ്പിലൂടെ ചാനല്‍ അറിയിക്കുന്നുണ്ട്. ഈ പോസ്റ്റില്‍ നല്‍കിയ ക്ലിപ്പ് പൂര്‍ണമല്ല. ഞങ്ങള്‍ TV9 ഭാരതവര്‍ഷ് നടത്തിയ വസ്തുത പരിശോധനയുടെ പൂര്‍ണമായ റിപ്പോര്‍ട്ട്‌ യുട്യുബില്‍ അന്വേഷിച്ച് കണ്ടെത്തി. വായനക്കാര്‍ക്കായി ഈ റിപ്പോര്‍ട്ട്‌ താഴെ നല്‍കിട്ടുണ്ട്.

ഈ വാര്‍ത്ത‍ വ്യാജമാണെന്ന് TV9 കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രൈകലര്‍ ന്യൂസ്‌ എന്ന പേരില്‍ ഒരു satellite ചാനല്‍ യുകെയില്‍ ഇല്ല. ന്യുസ് ആങ്കര്‍ യുകെയിലെ ഒരു നടിയാണ് എന്ന ആങ്കറുടെ ഇന്സ്ടഗ്രാം അക്കൗണ്ട്‌ പരിശോധിച്ചപ്പോള്‍ മനസിലാക്കി. കൂടാതെ fiverr.com പോലെയുള്ള വെബ്സൈറ്റുകളില്‍ ഇത് പോലെയുള്ള ബ്രീകിംഗ് ന്യൂസ്‌ എളുപ്പത്തില്‍ നിര്‍മിക്കാം എന്നതും ചാനല്‍ അവരുടെ പരിശോധനയില്‍ കണ്ടെത്തി. സാമുഹിക മാധ്യമങ്ങളിലും പലരും ഈ വീഡിയോ വ്യാജമാണ് എന്ന് തെളിയിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തി. ബിജെപിയുടെ നേതാവായ തജിന്ദര്‍ ബഗ്ഗ ഈ വീഡിയോ ഷയര്‍ ചെയ്ത ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ എഫ്.ഐ.അ൪ സമർപ്പിക്കും എന്നും ട്വീറ്റ് ചെയ്തതായി വാ൪ത്ത അറിയിക്കുന്നു. ഇതിനെ തുടർന്ന് ട്വിട്ടര്‍ ഈ വീഡിയോ നിരോധിച്ചു എന്നും വാര്‍ത്ത‍ അറിയിക്കുന്നു. ഈ കാര്യങ്ങൾ പരിഗണിച്ച് വാര്‍ത്ത വ്യജമാണെന്നാണ് TV9 ഭാരതവര്ഷിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വീഡിയോയുടെ പകുതി ഭാഗം ക്രോപ്പ് ചെയ്ത് തെറ്റായ വിവരണവുമായി തെറ്റിദ്ധാരണയാണ് ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂർണ്ണമായി തെറ്റാണ്‌. TV9 ഭാരതവര്‍ഷ് നടത്തിയ വസ്തുത പരിശോധനയുടെ പകുതി ഭാഗം ക്രോപ് ചെയ്ത് തെറ്റായ വിവരണവുമായിട്ടാണ് ഈ പോസ്റ്റ്‌ പ്രചരിപ്പിക്കുന്നത്.

Avatar

Title:ഈവിഎം മെഷീന്‍ വെച്ച് മോദി കളിച്ച കള്ളക്കളി പുറത്തുവന്നുവോ…?

Fact Check By: Harish Nair 

Result: False