FACT CHECK: ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് മന്ത്രി കെ.ടി. ജലീല്‍ വര്‍ഗീയമായ പരമാര്‍ശം നടത്തിയെന്ന സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം….

രാഷ്ട്രീയം | Politics

മന്ത്രി കെ.ടി. ജലീല്‍ അമുസ്ലിംകള്‍ക്കെതിരെ വര്‍ഗീയമായ പരാമര്‍ശം നടത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന്‍റെ അടിസ്ഥാനം മന്ത്രിയുടെ ഒരു ചെറിയ വീഡിയോ ക്ലിപ്പാണ്. 26 സെക്കന്‍റിന്‍റെ ഈ വീഡിയോ ക്ലിപ്പില്‍ മന്ത്രി കെ.ടി. ജലീല്‍ മുസ്ലിം മതം വിശ്വസിക്കാത്തവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാന്‍ പറ്റില്ല എന്നൊരു വാചകം പത്രക്കാര്‍ക്ക് മുന്നില്‍ വായിക്കുകയാണ്. മീഡിയ വന്‍ സംപ്രേഷണം ചെയ്ത ഒരു വാര്‍ത്ത‍യുടെ ചെറിയ ഭാഗമാണ് ഈ വാദത്തിനോടൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പക്ഷെ ഈ വാദം എത്ര സത്യമാണ് എന്ന് അറിയാന്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായി തെറ്റാന്നെന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ വൈറല്‍ പ്രചരണവും പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യവും നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കാഫിറുകളെ കരുതിയിരിക്കുക. മതേതരത്വം കൊട്ടിഘോഷിക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വാക്കുകളാണിത്!!! കഷ്ടം!!!”

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയെ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ വീഡിയോയുടെ കുറിച്ച് കൂടി ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ലഭിച്ചു. 

വീഡിയോയില്‍ മന്ത്രി കെ.ടി.ജലീല്‍ പറയുന്നത് ഇങ്ങനെയാണ്: “കാരുണ്യവാനായ അള്ളാഹുവിന്‍റെ അരികില്‍ അമുസ്ലിംകള്‍ക്ക്…മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് യാതൊരു സ്ഥാനവുമില്ല. അന്ത്യനാളില്‍ അവര്‍ സീരാത്തിന്‍റെ പാലം ഒരിക്കിലും കടക്കുകയുമില്ല. സീരത്തിന്‍റെ പാലമെന്ന് പറഞ്ഞാല്‍ നരകത്തിന്‍റെ മുകളിലുള്ള ഒരു പാലമാണ്…അത് കടന്നാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തുക. ഈ വാചകം അനുസരിച്ച് മുസ്‌ലിംകള്‍ അല്ലാത്ത ആരും സ്വര്ഗ്ഗത്തില്‍ കടക്കില്ല. (ഇവിടെയാണ് ക്രോപ്പ് ചെയ്ത വീഡിയോ തീരുന്നത്. ഇതിനു ശേഷം അദേഹം തുടരുന്നു) ഇങ്ങനെയുള്ള അബദ്ധജലീലമായ ധാരണകളും വിശ്വാസങ്ങളും ഇപ്പോഴും ഓരോ മതവിഭാഗങ്ങളും അവരുടെ അനുയായികളെ പഠിപ്പിക്കുന്നു എങ്കില്‍…നാം നേടിയ നവോത്ഥാനവും പരിഷ്കരണവും എവിടെ എത്തി നില്‍കുന്നു.”

രണ്ടു വീഡിയോകള്‍ തമ്മിലുള്ള ഈ താരതമ്യം കണ്ടാല്‍ യാഥാര്‍ത്ഥ്യം മനസിലാകും. മന്ത്രി കെ.ടി.ജലീലിന്‍റെ മുഴുവാന്‍ പ്രസ്ഥാവന കേട്ടാല്‍ അദേഹം ഇത്തരത്തിലുള്ള വര്‍ഗീയമായ ഒരു പരാമര്‍ശത്തെ വിമര്‍ശിക്കുകെയാണ് ചെയ്യുന്നത്. 

സംഭവം 2018ല്‍ അഴിക്കോട് എം.എല്‍.എ. കെ.എം. ഷാജിയെ എം.എല്‍.എ. സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കി കേരള ഹൈ കോടതിയുടെ വിധി വന്നിരുന്നു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎല്‍എ കെ.എം ഷാജിയെ ഹൈക്കോടതി ഹൈക്കോടതി അയോഗ്യനാക്കിയത്. ഈ ലഘുലേഖയിലുള്ള വരികളാണ് മന്ത്രി കെ.ടി.ജലീല്‍ വീഡിയോയില്‍ വായിക്കുന്നതും പരിഹസിക്കുന്നതും.

KairaliMedia One

മീഡിയ വനുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപെട്ടപ്പോള്‍ അവരും ഈ കാര്യം സ്ഥിരീകരിച്ച് പറയുന്നത്, “കെ എം ഷാജിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നോട്ടീസിൽ ഇത്തരം വരികളാണുള്ളത് എന്ന് നോക്കി വായിക്കുകയാണ് മന്ത്രി ജലീൽ യഥാർത്ഥത്തിൽ ചെയ്യുന്നത്. പഴയ വീഡിയോ ആണിത്”

നിഗമനം

കെ എം ഷാജിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നോട്ടീസിലുള്ള വരികള്‍ വായിക്കുന്ന മന്ത്രി കെ.ടി. ജാലീലിന്‍റെ പഴയ വീഡിയോ ക്രോപ്പ് ചെയ്ത് മന്ത്രി അമുസ്ലിംകള്‍ക്കെതിരെ വര്‍ഗീയമായ പരാമര്‍ശം നടത്തി എന്ന വ്യാജപ്രചാരണമാണ് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. മന്ത്രി ഇത്തരത്തില്‍ യാതൊരു പ്രസംഗവും നടത്തിയിട്ടില്ല.

Avatar

Title:FACT CHECK: ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് മന്ത്രി കെ.ടി. ജലീല്‍ വര്‍ഗീയമായ പരമാര്‍ശം നടത്തിയെന്ന സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം….

Fact Check By: Mukundan K 

Result: False