മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടത്തുകയും അദ്ദേഹത്തിന്‍റെ മകൻ ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. അതിനു മുന്നോടിയായി ചാണ്ടി ഉമ്മന്‍ ആരാധനാലയങ്ങൾ സന്ദർശിക്കുന്ന ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരം പാപ്പനംകോട് വാർഡ് കൗൺസിലർ ബിജെപിയില്‍ നിന്നുള്ള ആശാ നാഥ് ക്ഷേത്രദർശന വേളയിൽ ചാണ്ടിയും ഉമ്മയെ അനുഗമിച്ച ചില ചിത്രങ്ങളും ഉണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ചാണ്ടി ഉമ്മന്‍റെയും ആശാ നാഥിന്‍റേതുമായി തെറ്റായ അടിക്കുറിപ്പുകളോടെ പ്രചരിച്ചത്. ഇതും ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചു. ഇതേ തുടർന്ന് ഇപ്പോൾ ആശാനാഥനെ പാർട്ടി പദവിയിൽ നിന്നും പുറത്താക്കിയെന്ന് ആരോപിച്ച് ചില വാർത്തകൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

ഓൺലൈൻ മാധ്യമത്തിൽ ഞങ്ങൾ കണ്ട വാർത്ത ഇങ്ങനെ: “ചാണ്ടി ഉമ്മനൊപ്പം ക്ഷേത്രദർശനം നടത്തിയെന്ന് ആരോപിച്ച് യുവമോർച്ച നേതാവ് ആശാ നാഥനെതിരെ നടപടി യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് ആശാനാഥിനെ മാറ്റിക്കൊണ്ടായിരുന്നു നടപടി. യുവമോർച്ച സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആശാനാഥിനെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് മാറ്റാൻ തീരുമാനമായത്. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ആശയെ പങ്കെടുപ്പിച്ചില്ല. ചാണ്ടി ഉമ്മൻ എംഎൽഎക്കൊപ്പം ആശാനാഥൻ ക്ഷേത്രദർശനം നടത്തിയത് വിവാദമായിരുന്നു പുതുപ്പള്ളി തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ക്ഷേത്രദർശനം.”

FB postarchived link

ഓണ്‍ലൈന്‍ പതിപ്പിലെ ഇതേ വാര്‍ത്ത:

focusnewsmedia | archived link

കൈരളി ഓണ്‍ലൈന്‍ പതിപ്പിലും ഫേസ്ബുക്ക് പേജിലും ഇതേ വാര്‍ത്തയുണ്ട്.

archived link

എന്നാൽ പ്രചരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണെന്നും യുവമോർച്ച ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി

വസ്തുത ഇതാണ്

വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ ആദ്യം പാപ്പനംകോട് വാർഡ് കൗൺസിലർ ആശാ നാഥിനോട് തന്നെ സംസാരിച്ചു. “ആശ അറിയിച്ചത് ഇങ്ങനെ: “ഇത് പൂർണമായും തെറ്റായ വാർത്തയാണ്. ഞാനിപ്പോൾ അമ്മയാവാനുള്ള തയ്യാറെടുപ്പുകളിലാണ്. അതിനാൽ തന്നെ പാർട്ടി എന്നെ ഏല്‍പ്പിച്ച സ്ഥാനങ്ങളിൽ നിന്നും ആരോഗ്യപരമായ കാരണങ്ങളാൽ ഒരു വര്‍ഷമായി വിട്ടു നിൽക്കുകയാണ്. ചാണ്ടിയെ അനുഗമിച്ച് ക്ഷേത്രദർശനം നടത്തി എന്നപേരില്‍ പാർട്ടി എനിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൂർണമായും തെറ്റായ പ്രചരണമാണിത്. മാത്രമല്ല, ഈ വ്യാജ പ്രചരിപ്പിക്കുന്ന ഫോക്കസ് ന്യൂസ് വാര്‍ത്തയില്‍ നിന്നും എന്നെ വിളിച്ചിരുന്നു. വ്യാജ വാര്‍ത്തയാണിതെന്ന് അവരോട് വ്യക്തമാക്കിയതാണ്. എന്നിട്ടും അവര്‍ ഇങ്ങനെ തന്നെ വാര്‍ത്ത നല്‍കി.”

തുടർന്ന് ഞങ്ങൾ യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി ആര്‍ പ്രഫുൽ കൃഷ്ണനുമായി സംസാരിച്ചു. ഞങ്ങളുടെ പ്രതിനിധിയോട് പ്രഫുല്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “പൂർണ്ണമായും തെറ്റായ വാർത്തയാണിത്. ബിജെപിയെ പോലെ ശക്തമായ ഘടനയുള്ള ഒരു പാർട്ടി ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുകയാണെങ്കിൽ യോഗം ചേർന്ന് രേഖ മൂലം മാധ്യമങ്ങളെ അറിയിക്കും. ഇങ്ങനെയൊരു അറിയിപ്പ് പൊതുജനങ്ങളോടും മാധ്യമങ്ങളോടും നല്‍കാൻ ചുമതലയുള്ളയാളാണ്. ആശയെ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്നോ പദവിയിൽ നിന്ന് നീക്കം ചെയ്തുവെന്നു ഞാൻ ഇതുവരെ ആരോടും ഒരിടത്തും പറഞ്ഞിട്ടില്ല. ആശാനാഥ് ആരോഗ്യപരമായ ചില കാരണങ്ങളാൽ ഒരു വർഷമായി സംഘടന സെക്രട്ടറി പദവിയിൽ നിന്നും മാറി നിൽക്കുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ആശ ഈ തീരുമാനമെടുത്തത്. ചാണ്ടിയും ഉമ്മനും മറ്റ് നേതാക്കളുമായി ക്ഷേത്രദർശനം നടത്തിയത് ഈ കഴിഞ്ഞ ദിവസമാണ്. ഒരു വർഷം മുമ്പ് സംഘടന സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം മാറി നിന്നതും ഇപ്പോൾ ചാണ്ടി ക്ഷേത്രദർശനം നടത്തിയത് തമ്മിൽ എങ്ങനെയാണ് ബന്ധമുണ്ടാവുക? യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജ പ്രചരണമാണിത്.”

എംഎൽഎ ചാണ്ടി ഉമ്മനെ അനുഗമിച്ച ക്ഷേത്രദർശനം നടത്തിയതിന് പാപ്പനുംകോട് വാർഡ് കൗൺസിലർ ആശാനാഥിനെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്നും മാറ്റിയെന്ന വാർത്ത പൂർണമായും വ്യാജ പ്രചരണം ആണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

പാപ്പനംകോട് കൗൺസിലർ ആശാനാഥിനെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്നും നീക്കം ചെയ്തു എന്ന് പൂർണമായും വ്യാജ പ്രചരണമാണ്. ആരോഗ്യകരമായ കാരണങ്ങളാൽ ആശാനാഥ് ഒരു വർഷമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് മാറി നിൽക്കുകയാണ്. എംഎൽഎ ചാണ്ടി ഉമ്മനെ അനുഗമിച്ച് ക്ഷേത്രദർശനം നടത്തിയതിന്‍റെ പേരിൽ ആശാ നാഥിനെതിരെ യാതൊരുവിധ പാർട്ടി നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയതിന് യുവമോര്‍ച്ച നേതാവ് ആശാനാഥിനെ പദവിയില്‍ നിന്ന് മാറ്റിയെന്ന് വ്യാജ പ്രചരണം

Written By: Vasuki S

Result: False