
Image Credit: BBC
സമുദ്രത്തിന്‍റെ മുകളിലുള്ള ഏറ്റവും വലിയ പാലം ഹോങ്-കോങ്-ജുഹായ് പാലം വെറും 5000 കോടി രൂപയ്ക്കാണ് നിര്‍മിച്ചത് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസെന്‍ഡോ ഈ വാദത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. ഈ പാലം എത്ര രുപയക്കാണ് ചൈന പണിതത് എന്ന് നമുക്ക് നോക്കാം.
പ്രചരണം

Screenshot: Facebook post claiming China built world’s longest sea bridge at the cost of Rs.5000 crores it got from Patel and Shivaji statue.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പോസ്റ്ററില്‍ നമുക്ക് ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയും മഹാരാഷ്ട്രയില്‍ നിര്‍മിക്കാന്‍ പോക്കുന്ന ച്ഛത്രപതി ശിവജിയുടെയും പ്രതിമകളും ചൈനയിലെ 55 കിലോമീറ്റര്‍ നീളമുള്ള കടല്‍ പാലവും തമ്മില്‍ താരതമ്യം കാണാം. ഈ രണ്ട് പ്രതിമകള്‍ നിര്‍മിക്കാന്‍ ചൈനക്ക് മോദി സര്‍ക്കാര്‍ നല്‍കിയ 5000 കോടി രുപയോടാണ് ചൈന ഈ പാലം നിര്‍മിച്ചത് എന്ന് വാദിച്ച് പോസ്റ്ററില്‍ എഴുതുന്നത് ഇങ്ങനെയാണ്:
“പട്ടേല്‍ പ്രതിമ, ശിവാജി പ്രതിമ, മോഡി തുലച്ചത് 5000 കോടി…ഇവ പണിതു കൊടുത്ത ചൈന ആ പരണം കൊണ്ട് പണിതത് 55 കിലോമീറ്റര്‍ കടല്‍ പാലം…..”
യഥാര്‍ത്ഥത്തില്‍ ഈ രണ്ട് പ്രതിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചിലവരിച്ച തുകയിലാണോ ചൈന ഈ കടല്‍ പാലം പണിതത്? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പട്ടേല്‍ പ്രതിമ നിര്‍മിക്കാന്‍ മൊത്തത്തില്‍ ചിലവുണ്ടായത് ഏകദേശം 3000 കോടി രൂപയാണ്. ഈ വിവരം ഗുജറാത്തിലെ ഒരു ആര്‍.ടി.ഐ. പ്രവര്‍ത്തകന്‍ ജതിന്‍ ദേശായി നല്‍കിയ വിവരാവകാശ ഹര്‍ജിയുടെ മറുപടിയിലാണ് സര്‍ക്കാര്‍ വെളിപെടുത്തിയത്.

Screenshot: BS article, dated: 16 Jan 2019, titled: Govt spent Rs. 3000 cr on Patel statue, Rs. 2.64cr more in advertising it
ലേഖനം വായിക്കാന്‍-Business Standard | Archived Link
മഹാരാഷ്ട്രയില്‍ അറബി കടലില്‍ ച്ഛത്രപതി ശിവാജിയുടെ വിശാലമായ പ്രതിമയുടെ പദ്ധതി കൊണ്ട് വന്നത് 2013ല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി. സര്‍ക്കാരായിരുന്നു. അമേരിക്കയിലെ ലിബര്‍റ്റി പ്രതിമയെ പോലെയുള്ള ശിവ സ്മാരകം നിര്‍മിക്കും എന്ന് കോണ്‍ഗ്രസ്-എന്‍.സി.പി. സര്‍ക്കാര്‍ 2004ല്‍ ഇറക്കിയ തെരെഞ്ഞെടിപ്പ് മാനിഫെസ്റ്റോയിലുണ്ടായിരുന്നു. ഇത് പ്രകാരം 2008ല്‍ സര്‍ക്കാര്‍ ഈ പ്രകല്‍പ്പത്തിനായി സംസ്ഥാന ബജറ്റില്‍ 400 കോടി രൂപ മാറ്റി വെച്ചിരുന്നു. പക്ഷെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്ന് ഇതിനു ക്ലീയറന്‍സ് നല്‍കിയില്ല.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി അധികാരത്തില്‍ വന്നത്തിനു ശേഷം 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവ സ്മാരകത്തിന്‍റെ ശിലാസ്ഥാപനം നടത്തി. 2018ല്‍ ഇതിന് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ക്ലീയറന്‍സും ലഭിച്ചു. ഈ പ്രതിമ ഇത് വരെ പണിത് കഴിഞ്ഞിട്ടില്ല. 2022-23 വരെ പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പദ്ധതിക്ക് മൊത്തത്തില്‍ 3643.78 കോടി രൂപ ചിലവാകും എന്നാണ് സര്‍ക്കാറിന്‍റെ അനുമാനം.

Screenshot: India Today article dated: 24 Dec 2018, titled: Shivaji statue in sea to cost Maharashtra Rs 3643.78 crore
ലേഖനം വായിക്കാന്‍-India Today | Archived Link
പക്ഷെ ഈ രണ്ട് പ്രതിമകളും നിര്‍മിക്കുന്നത് ചൈനയല്ല പകരം ലാര്‍സന്‍ ആന്‍ഡ് ടൂര്‍ബ്രോ (L&T) എന്ന കമ്പനിയാണ്. 2015ലും പട്ടേല്‍ പ്രതിമ നിര്‍മിക്കുന്നത് ചൈനയിലാണ് എന്ന വ്യാജപ്രചരണം നടന്നപ്പോള്‍ ചൈനയില്‍ നിന്ന് പ്രതിമക്കായി ഉപയോഗപെടുന്ന വെറും ബ്രാസ് പ്ലേറ്റുകള്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഈ പ്ലേറ്റുകളുടെ വില പ്രതിമയുടെ വിലയുടെ വെറും 9 ശതമാനമേയുള്ളൂ എന്നും L&T വ്യക്തമാക്കിയിരുന്നു.

Screenshot: TOI Article dated: 22 Oct 2015, titled: Sardar’s statue being built in India, not China: L&T
ലേഖനം വായിക്കാന്‍-TOI | Archived Link
ഇതേ പോലെ ശിവ സ്മാരകത്തിന്‍റെ കോണ്ട്രാക്റ്റും L&Tക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

Screenshot: HT article dated March 3, 2018; titled: L&T bags Rs.2500 crore Shivaji statue contract
ലേഖനം വായിക്കാന്‍-HT | Archived Link
ഹോങ്-കോങ്ങിനെ മക്കാവും ചൈനയിലെ ജുഹായ് നഗരവുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍ പാലമാണ് ഹോങ്-കോങ്-ജുഹായ് (Hong-Kong-Zhuhai) കടല്‍ പാലം. ഈ പാലത്തിന്‍റെ നിര്‍മാണം തുടങ്ങിയത് 2009ലാണ് എന്നിട്ട് പാലം നിര്‍മാണം പുര്‍ത്തിയായത് 2018ലാണ്. 55 കിലോമീറ്റര്‍ നീളമുള്ള ഈ പാലം നിര്‍മിക്കാന്‍ ചൈന ചിലവരിച്ചത് 20 ബില്ലിയന്‍ ഡോളര്‍ അതായത് ഏകദേശം 15000 കോടി രൂപയാണ്. ഇതില്‍ പ്രധാന പാലം പണിയാന്‍ തന്നെ 6.92 ബില്ലിയന്‍ ഡോളര്‍ അതായത് ഏകദേശം 5100 കോടി രൂപ ചൈന ചിലവാക്കിയിട്ടുണ്ട്.

Screenshot: BBC article dated 23rd Oct 2018, titled: World’s longest sea crossing: Hong Kong-Zhuhai bridge opens
ലേഖനം വായിക്കാന്‍-BBC | Archived Link
നിഗമനം
പോസ്റ്റില്‍ വാദിക്കുന്ന പല കാര്യങ്ങള്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. നിര്‍മാണം പുര്‍ത്തിയായ സര്‍ദാര്‍ പട്ടേല്‍ പ്രതിമയും നിര്‍മാണം തുടരുന്ന ഛത്രപതി ശിവജി പ്രതിമയുടെ മൊത്തം ചിലവ് ഏകദേശം 6643.78 കോടി ആവാനുള്ള സാധ്യതയുണ്ട്. അതേ സമയം ചൈനയില്‍ പണിത 55കിലോമീറ്റര്‍ നീളമുള്ള ഹോങ്-കോങ്-ജുഹായ് കടല്‍ പാലം പണിതത് ഏകദേശം 15000 കോടി ചിലവിലാണ്. കുടാതെ ഈ രണ്ട് പ്രതിമകള്‍ നിര്‍മിക്കാനുള്ള കോണ്ട്രാക്റ്റ് ലഭിച്ചത് ലാര്‍സന്‍ ആന്‍ഡ് ടൂര്‍ബ്രോ (L&T)ക്കാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വെറും 5000 കോടി രുപയ്ക്കാണോ ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍ പാലം ചൈന നിര്‍മിച്ചത്…?
Fact Check By: Mukundan KResult: False
