1818ല്‍ ഇറക്കിയ ശ്രീരാമന്‍റെ പടമുള്ള നാണയം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ നാണയം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

ന്യൂസ്‌ 18 ചാനലിലെ ആങ്കര്‍ അമിഷ് ദേവ്ഗന്‍ ട്വിറ്റരില്‍ ശ്രിരാമന്‍റെ പടമുള്ള നാണയത്തിന്‍റെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു. ദേവ്ഗന്‍ ട്വീറ്റില്‍ എഴുതിയത് ഇങ്ങനെയാണ്: “1818ലെ 2 അണയുടെ നാണയം രാം ദര്‍ബാറിനോപ്പം #OurRoots.”

Archived Link

ഇതേ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് മലയാളം ഫെസ്ബൂക്ക് ഗ്രൂപ്പുകളിലും പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

FacebookArchived Link

എന്നാല്‍ 1818ല്‍ ഇന്ത്യയുടെ ഭുരിഭാഗം ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഭരിക്കുമ്പോള്‍ ശ്രീരാമന്‍റെ ചിത്രമുള്ള നാണയങ്ങള്‍ ബ്രിട്ടിഷുകാര്‍ മുദ്രണം ചെയ്തിരുന്നോ? നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഇതിനു മുന്നേയും പല തവണ ബ്രിട്ടീഷുകാര്‍ ഹിന്ദു ദൈവങ്ങളെ നാണയങ്ങളില്‍ മുദ്രണം ചെയ്തിരുന്നു, കുടാതെ ഈ നാണയങ്ങള്‍ അന്ന് വിനിമയത്തിലുണ്ടായിരുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ നടന്നിട്ടുണ്ട്.

ഡിസംബര്‍ 2020ല്‍ ഇതേ പോലെ 1616ല്‍ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി മുദ്രണം ചെയ്ത ഒരു അന്നയുടെ നാണയം എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ നടത്തിയിരുന്നു. ശബരിമല അയ്യപ്പന്‍റെ പടമാണ് ഈ നാണയങ്ങളില്‍ കാണിച്ചിരുന്നത്. പക്ഷെ ഇതും വ്യാജമാണ്. ഈ നാണയത്തിനെ കുറിച്ച് ഞങ്ങള്‍ ചെയ്ത ഫാക്റ്റ് ചെക്കിന്‍റെ റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.

Read | FACT CHECK: ബ്രിട്ടീഷ് കാലത്തെ അയ്യപ്പന്‍റെ ചിത്രം ആലേഖനം ചെയ്ത നാണയത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ...

ഇതേ പോലെ 1853ല്‍ ബ്രിട്ടിഷുകാര്‍ മുദ്രണം ചെയ്ത് 2 അണയുടെ നാണയത്തില്‍ ‘ॐ’ എന്ന വ്യാജപ്രചരണവും മുമ്പേ നടന്നിരുന്നു. ഇതിന്‍റെ മുകളില്‍ നടത്തിയ ഫാക്റ്റ് ചെക്കിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Read | ॐ മുദ്രണം ചെയ്ത രണ്ടണയുടെ വ്യാജ നാണയത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു...

ഇന്ത്യയില്‍ വിനിമയത്തിലുള്ളതും വിനിമയത്തിലുണ്ടായിരുന്നതുമായ എല്ലാ നാണയങ്ങളുടെയും വിവരങ്ങള്‍ ആര്‍.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ വെബ്സൈറ്റില്‍ വൈറല്‍ ചിത്രത്തില്‍ കാണുന്ന നാണയത്തിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. രണ്ട് അണയുടെ നാണയത്തിനെ കുറിച്ച് ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കാലത്തില്‍ വിനിമയത്തില്‍ കൊണ്ടുവന്ന നാണയത്തിന്‍റെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ നല്കിയിട്ടില്ല. റാണി വിക്ടോറിയയുടെ കാലത്താണ് രണ്ട് അണയുടെ നാണയം വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ഈ നാണയത്തിന്‍റെ മുകളില്‍ റാണി വിക്ടോറിയയുടെ പടമുണ്ട്.

RBI History of CoinsArchived Link

നിഗമനം

1818ല്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി മുദ്രണം ചെയ്ത ശ്രീരാമന്‍റെ പടമുള്ള നാണയം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. ഇത്തരത്തില്‍ ഒരു നാണയം എപ്പോഴെങ്കിലും വിനിമയത്തിലുണ്ടായിരുന്നു എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ആര്‍.ബി.ഐയുടെ വെബ്സൈറ്റിലും ഇതിനെ കുറിച്ച് യാതൊരു പരാമര്‍ശവും നല്‍കിയിട്ടില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:1818ല്‍ ഇറക്കിയ ശ്രീരാമന്‍റെ പടമുള്ള ഈ നാണയം സത്യമോ?

Fact Check By: Mukundan K

Result: False