
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ വേളയില്‍ യു.എ.ഇയിലെ പ്രശസ്ഥമായ ഖലീജ് ടൈംസ് പത്രം അദ്ദേഹത്തിന്റെ മുകളില്‍ 40 പേജിന്റെ പ്രത്യേക പതിപ്പ് ഇറക്കി എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. എന്താണ് ഈ പ്രചരണത്തിന്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഖലീജ് ടൈംസ് പത്രത്തില്‍ എല്ലാ പേജുകളിലും പ്രധാനമന്ത്രിയുടെ ചിത്രവും വാര്‍ത്തകളും നല്‍കിയിട്ടുണ്ട്. വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“❤❤❤ എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിക്ക് പിറന്നാൾ ആശംസകൾ നേരുന്നു 🌹🌹🌹, ലോകനേതാവ് നീണാൾ വാഴട്ടെ 🙏🙏🙏”
എന്നാല്‍ ശരിക്കും ഖലീജ് ടൈംസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നല്കാന് 40 പേജിന്റെ പ്രത്യേക പതിപ്പ് ഇറക്കിയിരുന്നോ ഇല്ലയോ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഖലീജ് ടൈംസും പ്രധാനമന്ത്രി മോദിയെ കുറിച്ചുള്ള വാര്‍ത്തകള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ട്വിറ്ററില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ ജൂണ്‍ 2019 മുതല്‍ ട്വിറ്ററില്‍ ലഭ്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ പ്രാവശ്യം തെരെഞ്ഞെടുപ്പ് വിജയിച്ച് പ്രധാനമന്ത്രിയായതിന്റെ ആശംസകളാണ് ഖലീജ് ടൈംസില്‍ നാം കാണുന്നത്.
ഖലീജ് ടൈംസിന്റെ ഔദ്യോഗിക ഫെസ്ബൂക്ക് പേജും ഈ പതിപ്പിനെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഖലീജ് ടൈംസിന്റെ ഫെസ്ബൂക്ക് പോസ്റ്റ് പ്രകാരം ഈ 40 പേജിന്റെ പ്രത്യേക പതിപ്പ് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധങ്ങളുടെ പുതിയ യുഗത്തിനെ കാണിക്കാനാണ് ഇറക്കിയത് എന്ന് മനസിലാവുന്നത്.

നിഗമനം
ഖലീജ് ടൈംസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറനാള് ആശംസകള്‍ നല്കി 40 പേജിന്റെ പ്രത്യേക പതിപ്പ് ഇറക്കി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 3 കൊല്ലം പഴയതാണ്. ജൂണ്‍ 2019 നാണ് ഈ പതിപ്പ് ഖലീജ് ടൈംസ് ഇറക്കിയത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നല്കി ഖലീജ് ടൈംസ് പ്രത്യേക പതിപ്പ് ഇറക്കിയോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
