
2014 മുതല്‍ 2020ന്‍റെ ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തില്‍ 11 AIIMS നിര്‍മിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വാദത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കിയ പോസ്റ്ററില്‍ പറയുന്നത് 1947 മുതല്‍ 2014 വരെയുള്ള 67 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിര്‍മിച്ചത് വെറും 8 AIIMS ആശുപത്രികളാണ് അതെ സമയം മോദി സര്‍ക്കാറിന്‍റെ 2014 മുതല്‍ 2020 വരെയുള്ള 6 വര്‍ഷത്തിന്‍റെ കാലഘട്ടത്തില്‍ നിര്‍മിച്ചത് 11 AIIMS ആശുപത്രികളാണ്. ഈ വാദം എത്രത്തോളം ശരിയാണ് എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഇന്ത്യയില്‍ നിലവില്‍ എത്ര AIIMS ആശുപത്രികല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന (PMSSY)യുടെ വെബ്സൈറ്റില്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.

മുഴുവന്‍ വിവരങ്ങള്‍ ലഭിക്കാന്‍-PMSSY
പി.എം.എസ്.എസ്.വായ്‌യുടെ വെബ്സൈറ്റ് പ്രകാരം ഡല്‍ഹിയില്‍ 1956ല്‍ നിര്‍മിച്ച ആദ്യത്തെ AIIMS ആശുപത്രി ഒഴിച്ച് ഇന്ത്യയില്‍ നിലവില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നത് വെറും 6 ആശുപത്രികളാണ്. ഭോപ്പാല്‍, ഭുബനേശ്വര്‍, ജോധ്പൂര്‍, പട്ന, റായ്പ്പൂര്‍, ഋഷികേഷ് എന്നി AIIMS ആശുപത്രികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതെ പോലെ മെഡിക്കല്‍ പഠനവും ഓ.പി.ഡി. സേവനങ്ങള്‍ തുടങ്ങിയത് 6 സ്ഥലങ്ങളിലാണ് അതെ പോലെ 2 ആശുപത്രികളില്‍ മെഡിക്കല്‍ പഠനം തുടങ്ങിയിട്ടുണ്ട്. 8 ആശുപത്രികളില്‍ ഇപ്പോഴും യാതൊരു പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതാണ് ഇന്ത്യയിലെ 22 AIIMS ആശുപത്രികളുടെ വിവരങ്ങള്‍.
ഈ പറയുന്ന AIIMS ആശുപത്രികളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 6 ആശുപത്രികളുടെ പണി തുടങ്ങിയത് UPA സര്‍ക്കാറിന്‍റെ കാലത്താണ്. 12 ഏപ്രില്‍ 2014, അതായത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നത്തിനെ ഏകദേശം ഒരു മാസം മുമ്പ് വരെയുള്ള ഈ AIIMS ആശുപത്രികളുടെ നിര്‍മാണം എത്രത്തോളം കഴിഞ്ഞിരുന്നു എന്ന് നമുക്ക് താഴെ കാണാം.

ഈ ആശുപത്രികളുടെ നിര്‍മാണം പൂര്‍ത്തിയായത് പ്രധാനമന്ത്രി മോദിയുടെ ഭരണത്തിലാനെങ്കിലും ഈ ആശുപത്രികളുടെ മിക്കവാറും പണി UPA കാലഘട്ടത്തില്‍ തന്നെ തിര്‍ന്നിരുന്നു. ഈ ആശുപത്രികളില്‍ മെഡിക്കല്‍ പഠനങ്ങള്‍ 2012 മുതല്‍ ആരംഭിച്ചിരുന്നു. അതുപോലെ എല്ലാ ആശുപത്രികളില്‍ ഓ.പി.ഡി. സേവനങ്ങളും ആരംഭിച്ചിരുന്നു.
PMSSY പദ്ധതി 15 ഓഗസ്റ്റ് 2003നാണ് മുന്‍ പ്രധാനമന്ത്രി അട്ടല്‍ ബിഹാരി വാജ്‌പേയിജി പ്രഖ്യപ്പിച്ചത്. ഡല്‍ഹിയിലുള്ള AIIMS ആശുപത്രിയുടെ മാതൃകയില്‍ ഭോപ്പാല്‍, ഭുബനേശ്വര്‍, ജൊധ്പ്പൂര്‍, പട്ന,, റായ്പ്പൂര്‍, ഋഷികേഷ് എന്നി നഗരങ്ങളില്‍ ആശുപത്രികല്‍ നിര്‍മാണമായിരുന്നു ഈ പദ്ധതി ലക്ഷമിട്ടത്. പക്ഷെ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് അദ്ദേഹ൦ തെരഞ്ഞെടുപ്പില്‍ തോറ്റ് അധികാരം നഷ്ടപെട്ടു.
പക്ഷെ 2006ല്‍ ഒന്നാം യു.പി.എ. സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായിയുള്ള 6 AIIMS ആശുപത്രികളുടെ നിര്‍മാണം തുടങ്ങി. കുടാതെ ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലും പശ്ചിമ ബംഗാളിലെ റായിഗന്ജിലും AIIMS ആശുപത്രി നിര്‍മിക്കാന്‍ പ്രഖ്യാപനം നടത്തിയതും യു.പി.എ. സര്‍ക്കാറിന്‍റെ കാലഘട്ടത്തിലാണ്. പക്ഷെ ഈ ആശുപത്രികളുടെ നിര്‍മാണം തുടങ്ങിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്.
സെപ്റ്റംബര്‍ 18, 2020ന് ലോകസഭയില്‍ ഒരു ചോദ്യത്തിന്‍റെ മറുപടിയില്‍ കേന്ദ്ര ആരോഗ്യവും കുടുംബക്ഷം സഹമന്ത്രിയായ അശ്വനി കുമാര്‍ ചോബെ രാജ്യത്തില്‍ പല ഇടത്തില്‍ നിര്‍മിക്കുന്ന AIIMS ആശുപത്രികളെ കുറിച്ച് വിശദമായി മറുപടി നല്‍കി. അദ്ദേഹത്തിന്‍റെ മറുപടി പ്രകാരം PMSSY പദ്ധതി പ്രകാരം പ്രഖ്യപ്പിച്ച 22AIIMS ആശുപത്രികളില്‍ നിന്ന് മുഴുവനായി പ്രവര്‍ത്തിക്കുന്നത് 6 എണ്ണമാണ്. ബാക്കിയുള്ള ആശുപത്രികളുടെ നിലവിലെ സ്ഥിതി ഇപ്രകാരമാണ്:

കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 2021 വരെ 7 ആശുപത്രികള്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കും എന്നാണ് മന്ത്രി പറയുന്നത്. പക്ഷെ മന്ത്രിയുടെ മറുപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ 2014-2020 കാലഘട്ടത്തില്‍ നിര്‍മിച്ചത് വരും 6 AIIMS ആശുപത്രികളാണ് അതും UPA സര്‍ക്കാര്‍ കാലത്ത് നിര്‍മാണം തുടങ്ങിയ ആശുപത്രികളാണ്. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ മൊത്തത്തില്‍ പ്രഖ്യാപ്പിച്ചത് 13 AIIMS ആശുപത്രികളാണ്. ഈ ആശുപത്രികള്‍ ഇപ്പോഴും നിര്‍മാണത്തിലാണ്.
നിഗമനം
UPA സര്‍ക്കാറിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങിയ 6 AIIMS ആശുപത്രികലാണ് എന്‍.ഡി.എ. സര്‍ക്കാറിന്‍റെ കാലഘട്ടത്തില്‍ പൂര്‍ത്തിയായത്. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപ്പിച്ച 13 AIIMS ആശുപത്രികള്‍ ഇപ്പോഴും പണിപ്പുരയിലാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:2014 മുതല്‍ 2020 വരെ കേന്ദ്ര സര്‍ക്കാര്‍ 11 AIIMS ആശുപത്രികള്‍ നിര്‍മിച്ചുവോ…?
Fact Check By: Mukundan KResult: Partly False
