
വിവരണം
ഹൈദരാബാദ് നിസാമിന്‍റെ ഐശ്വര്യത്തെയും സമ്പത്തിനെയും കുറിച്ച് പല കഥകളും പ്രസിദ്ധമാണ്. അതില്‍ നിന്ന് ഒന്നാണ് 1965ല്‍ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം നടക്കുന്ന കാലത്ത് ഇന്ത്യക്ക് 5000 കിലോ സ്വര്‍ണം ദാനം നല്‍കിയ കഥ. കാലങ്ങളായി ഈ കഥ മാധ്യമങ്ങളിലൂടെയും, സാമുഹ മാധ്യമങ്ങളുടെയും പ്രച്ചരിച്ചു പോരുന്നുണ്ട്. ഡിസംബര്‍ 8, 2019ന് പ്രസിദ്ധികരിച്ച ഒരു പോസ്റ്റ് ഇതിന്‍റെ ഉദാഹരണമാണ്. പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്:
“പാക്കിസ്ഥാനുമായി യുദ്ധത്തിലായിരുന്ന ഇന്ത്യയുടെ പ്രതിരോധ നിധിയിലേക്ക് 5000 kg സ്വർണം നൽകിയ ഒരാൾ ഇന്ത്യയിലുണ്ടായിരുന്നു. . ഇന്ന് വരെ മറ്റൊരിന്ത്യൻ പൗരനും മാതൃ രാജ്യത്തെ സർക്കാരിന് നൽകാൻ പറ്റാത്തത്ര തുക നൽകിയതാരാണെന്നറിയാമോ?
ഉസ്മാൻ അലി ഖാൻ അസഫ് ഝാ എന്ന് കേട്ടിട്ടുണ്ടോ?
ഉസ്മാനിയ സർവ്വകലാശാലയുടെ സ്ഥാപകനായ ഹൈദരബാദിലെ അവസാന രാജഭരണാധികാരി എന്ന് പറഞ്ഞാലായിരിക്കും ഇന്നത്തെ തലമുറക്ക് എളുപ്പത്തിൽ മനസ്സിലാവുക . 50 മില്യൺ ഡോളർ വിലമതിക്കുന്ന ജേക്കബ് ഡയമണ്ട് പേപ്പർ വെയിറ്റായി ഉപയോഗിച്ചിരുന്ന ,തന്‍റെ ജീവിതകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന് രേഖപ്പെടുത്തി 1937ൽ ടൈം മാസികയുടെ കവറിൽ ഫോട്ടോ വന്നിരുന്ന നിസാം . 1948 ൽ ഹൈദരാബാദ് ഇന്ത്യയിൽ ലയിപ്പിക്കപ്പെട്ട ശേഷം അദ്ദേഹം മറ്റെങ്ങും പോയില്ല. മാത്രമല്ല അന്ന് മുതൽ 1956 ൽ ഭാഷാടിസ്ഥാനത്തിൽ ആന്ധ്രപ്രദേശ് സംസ്ഥാനം രൂപികൃതമായി ഹൈദരാബാദ് അതിന്റെ ഭാഗമാകുന്നത് വരെ ഹൈദരാബാദിന്‍റെ ഗവർണർ (രാജ് പ്രമുഖ്) ആയി ഇന്ത്യാ ഗവണ്മെന്റ് ചുമതലപ്പെടുത്തിയ നിസാം, 1965 ൽ ഇന്ത്യാ പാകിസ്ഥാൻ യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ഇന്ത്യാ പ്രതിരോധ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടപ്പോൾ നൽകിയത് 5000 കിലോ സ്വർണ്ണമായിരുന്നു .. ഇന്ന് വരെ ഒരു ഇന്ത്യൻ പൗരനും മാതൃ രാജ്യത്തെ സർക്കാരിന് നൽകാൻ പറ്റാത്തത്ര . മരണം വരെ ഹൈദരാബാദിൽ തന്നെ താമസിച്ച
ഇദ്ദേഹത്തെക്കുറിച്ചാണ് യോഗി ഇന്ത്യ വിട്ടോടി എന്ന് പറഞ്ഞത് .
അല്ലെങ്കിലും സായിപ്പിന്‍റെ ചെരിപ്പു നക്കികളുടെ പിൻതലമുറക്കാർക്ക് എന്ത് ചരിത്രം.”

Archived Link |
മാധ്യമങ്ങളിലും പല ലേഖനങ്ങളില്‍ ഹൈദരാബാദ് നിസാം 5000 കിലോ സ്വര്‍ണം ഇന്ത്യക്ക് ദാനം നല്‍കി എന്ന് എഴുതിട്ടുണ്ട്.

Deccan Chronicle | Archived Link |
മുകളില്‍ നല്‍കിയ ലേഖന പ്രകാരം നിസാം 5000 കിലോ സ്വര്‍ണം രാഷ്ട്രിയ പ്രതിരോധ ഫണ്ടിലെക്ക് സംഭാവനയായി നല്‍കി. ഇരുമ്പ് പെട്ടികളില്‍ സ്വര്‍ണ നാണയങ്ങളുടെ രൂപത്തിലാണ് നിസാം ഈ ദാനം നല്‍കിയത്. അതിനെ ശേഷം ഇരുമ്പ് പെട്ടികള്‍ തിരിച്ചു വാങ്ങുകയും ചെയ്തു എന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഈ കഥ എത്രത്തോളം സത്യമാണ് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
1965 നിസാം രാഷ്ട്രിയ പ്രതിരോധ ഫണ്ടില്‍ നല്‍കിയ ദാനത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി ഹിന്ദു വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. “ നിസാമിന്‍റെ സ്വർണ്ണത്തെ കുറിച്ചുള്ള സത്യം “ എന്നാണ് ലേഖനത്തിന്‍റെ തലകെട്ട്. ദി ഹിന്ദുവില്‍ റിപ്പോര്‍ട്ടര്‍ ആയ സെരിഷ് നാനിസെട്ടിയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ലേഖനത്തിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

സെരിഷ് നല്‍കിയ വിവരാവകാശ പ്രകാരമുള്ള ഹര്‍ജിക്ക് മറുപടി നല്‍കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ കഥ വ്യാജമാണെന്ന് വ്യക്തമാക്കി. ഹൈദരാബാദിലെ നിസാം രാഷ്ട്രിയ പ്രതിരോധ ഫണ്ടിലെക്ക് 5000 കിലോ സ്വര്‍ണം ദാനം ചെയ്തു എന്നത് തെറ്റാണ്. ഹൈദരാബാദ് നിസാം ഒസ്മാന്‍ അലി ഖാന്‍ രാഷ്ട്രിയ പ്രതിരോധ ഫണ്ടില്‍ 425 കിലോ സ്വര്‍ണ്ണം നിക്ഷേപിച്ചിരുന്നു എന്നതാണ് വസ്തുത. ഭാരതിയ സൈന്യത്തിന്‍റെ സഹായത്തിനായി രൂപികരിച്ച രാഷ്ട്രിയ പ്രതിരോധ സ്വര്‍ണ പദ്ധതി (National Defence Gold Scheme) ഒരു പൊതുമാപ്പ് പദ്ധതി കുടിയായിരുന്നു. ഇതില്‍ നിക്ഷേപ്പിച്ചവര്‍ക്ക് സര്‍ക്കാര്‍ ആണ് 6.5 ശതമാനം പലിശയും നിക്ഷേപത്തിന്‍റെ മുകളില്‍ നല്കിയിരുന്നു.

ഡിസംബര്‍ 11, 1965 ന് ദി ഹിന്ദു പത്രം പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയെ കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. വാര്‍ത്ത പ്രകാരം ഹൈദരബാദില്‍ ഒരു പൊതുപരുപാടിയെ അഭിസംബോധന ചെയ്യുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്ന് 50 ലക്ഷം രൂപ വിലയുള്ള 4.25 ലക്ഷം ഗ്രാം (425 കിലോഗ്രാം) സ്വര്‍ണം ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപ്പിച്ചതിന് അഭിനന്ദിച്ചു. ഈ നിക്ഷേപം പഴയെ സ്വര്‍ണ നാണയങ്ങളുടെ രൂപത്തില്‍ ആയതിനാല്‍ ഇതിന്‍റെ വില ഇതിന്‍റെ പഴക്കത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. അതിനാല്‍ ഈ നാണയങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് വിട്ടു ഒരു കോടി രൂപ വരെ സംഘടിപ്പിക്കാം എന്ന് അദേഹം പറഞ്ഞു.
ഞങ്ങളുടെ പ്രതിനിധി ആര്‍.ട്ടി.ഐ നല്‍കിയ ദി ഹിന്ദു റിപ്പോര്‍ട്ടര്‍ സെരിഷ് നാനിസേട്ടിയുമായി നേരിട്ട് ബന്ധപ്പെട്ടപോള്‍ അദേഹം പറഞ്ഞത് ഇങ്ങനെ- “425 കിലോ സ്വര്‍ണമാണ് ഹൈദരാബാദ് നിസാം ഒസ്മാന്‍ അലി ഖാന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപ്പിച്ചത്. 1965ല്‍ എല്ല മാധ്യമങ്ങള്‍ ശരിയായി അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിനീട് നിസാം 5000കിലോ സവരണം ദാനം നല്‍കിയെന്ന കെട്ടുകഥ പ്രചരിക്കാന്‍ തുടങ്ങി. പലരും ഇത് വിശ്വസിക്കും ചെയ്തു. അവരില്‍ ഒന്നായിരുന്നു ഹൈദരാബാദിലെ ഉര്‍ദു ദിനപത്രമായ സിയാസത്. എന്നാല്‍ അവരും അവരുടെ ആര്‍ക്കയ്വ്സ് പരിശോധിച്ചപ്പോള്‍ അവര്‍ക്കും സത്യാവസ്ഥ മനസിലായി.”
ദി ഹിന്ദുവിന്‍റെ ഈ ലേഖനം വെച്ച് പലരും ഇതിനു മുമ്പും വസ്തുത അന്വേഷണം നടത്തി വാദത്തിനെ തെറ്റാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ ലേഖനങ്ങള്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.
Fact Hunt | Archived Link |
OpIndia | Archived Link |
Factly | Archived Link |
നിഗമനം
ഹൈദരാബാദ് നിസാം ഒസ്മാന്‍ അലി ഖാന്‍ 5000 കിലോ സ്വര്‍ണം ദാനം ചെയ്തു എന്നതിനെ കുറിച്ച് യാതൊരു തെളിവുമില്ല. 1965ല്‍ പാക്കിസ്ഥാനുമായി യുദ്ധത്തിലായിരുന്ന ഇന്ത്യയുടെ പ്രതിരോധ നിധിയിലേക്ക് 425 കിലോ സ്വര്‍ണം നിക്ഷേപിച്ചിരുന്നു എന്നാണ് വസ്തുത.

Title:നിജാം മീര്‍ ഒസ്മാന്‍ അലി ഖാന്‍ 1965ല്‍ ഇന്ത്യക്ക് 5000കിലോ സ്വര്‍ണം ദാനം ചെയ്തിരുന്നോ…?
Fact Check By: Mukundan KResult: False
