ബീഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ക്കണ്ട് വിദേശത്തേയ്ക്ക് കടന്ന രാഹുല്‍ ഗാന്ധി..? വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത് പഴയ വീഡിയോ…

Misleading പ്രാദേശികം | Local രാഷ്ട്രീയം | Politics

ബീഹാറില്‍ കോണ്‍ഗ്രസ്‌ ഭരണത്തിലെത്താനുള്ള സീറ്റ് നേടില്ലെന്ന് മുന്‍ധാരണ ഉണ്ടായിരുന്ന രാഹുല്‍ ഗാന്ധി നേരത്തെതന്നെ ഇന്ത്യയില്‍ നിന്നും മുങ്ങി വിദേശത്തേയ്ക്ക് പോയിരുന്നു എന്നാരോപിച്ച് ഒരു വീഡിയോയുമം ചിത്രവും പ്രചരിക്കുന്നുണ്ട്.

പ്രചരണം 

രാഹുല്‍ ഗാന്ധിയും ഒരു പെണ്‍കുട്ടിയും എയര്‍പോര്‍ട്ടിനുള്ളിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് രാഹുല്‍ ഗാന്ധി പോയത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രാഹുൽ ഗാന്ധി മരുമകൾ മറിയയുമൊത്ത് ഭാര്യയേയും മക്കളേയും കാണാനായി സൗത്ത് അമേരിക്കൻ രാജ്യങ്ങളിലേയ്ക്ക് ഇന്നലെ തന്നെ ഇന്ത്യ യിൽ നിന്നും മുങ്ങിയിട്ടുണ്ട്.. ബീഹാറിൽ കോൺഗ്രസ്സ് തകർന്ന് അടിയുമെന്ന് ഇദ്ദേഹത്തിന് നേരത്തേ അറിയാമായി രുന്നു. ഇയാളെയാണല്ലോ ഭാവി പ്രധാനമന്ത്രിയായി ചിലർ ഉയർത്തികാട്ടുന്നത്.. കഷ്ടം.”

FB postarchived link

എന്നാല്‍ രണ്ടു മാസത്തിന് മുമ്പുള്ള വീഡിയോ ആണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങൾ വീഡിയോ ഫ്രെയിമുകളുടെ ഈ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ 2025 ഒക്ടോബറിൽ ഒക്ടോബർ മുതൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി.  ഒക്ടോബർ 14ന് ഫെയ്സ്ബുക്കിൽ ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട് ദൃശ്യങ്ങൾ ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്നുള്ളതാണെന്ന് വിവരണത്തിൽ പറയുന്നു.

വിഡിയോയിലുള്ളത്, രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ മകൾ മിരായ വധേരയാണ്. ബീഹാർ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസമോ അതിനുമുമ്പ് രാഹുൽഗാന്ധി വിദേശ സന്ദർശനം നടത്തിയതായി വാർത്തകൾ ഒന്നുമില്ല. റിപ്പോർട്ടുകൾ പ്രകാരം 2025 നവംബർ 15 ന്  തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അദ്ദേഹം ഡൽഹിയിൽ മല്ലികാർജുന്‍ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

വിഡിയോയിൽ കാണുന്ന പശ്ചാത്തലം ബ്രിട്ടനിലെ ഹീത്രൂ എയർപ്പോർട്ടാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് നവംബറില്‍ ആയിരുന്നു. ഒക്ടോബര്‍ മുതല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധമില്ല.

നിഗമനം 

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തേയ്ക്ക് കടന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2025 ഒക്ടോബര്‍ മുതല്‍ പ്രചരിക്കുന്നതാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് നടന്നത് നവംബര്‍ മാസത്തിലായിരുന്നു. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബീഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ക്കണ്ട് വിദേശത്തേയ്ക്ക് കടന്ന രാഹുല്‍ ഗാന്ധി..? വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത് പഴയ വീഡിയോ…

Fact Check By: Vasuki S 

Result: Misleading

Leave a Reply