ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറഞ്ഞോ…?

അന്തർദേശിയ൦ രാഷ്ട്രീയം | Politics

വിവരണം 

ജനപക്ഷം റെജി പൂവത്തൂർ 2019 ഏപ്രിൽ 10 നു പ്രസിദ്ധീകരിച്ച,  900 ത്തോളം ഷെയറുകളുമായി വൈറലായിരുന്നു  ഒരു പോസ്റ്റ് പല പ്രൊഫൈലുകളിൽ നിന്നും പുതുതായി വിവരണങ്ങളും ചേർത്ത് ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ശശി തരൂരിന്‍റെ ആവിശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു

ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.” എന്ന അടിക്കുറിപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ എംഎയുടെയും കോൺഗ്രസ്സ് എംപി ഡോ. ശശി തരൂരിന്റെയും ചിത്രങ്ങളും ഒപ്പം തരൂർ ഇന്ത്യയുടെ അഭിമാനം എന്ന തലക്കെട്ടിൽ ശശി തരൂരിന്‍റെ ആവശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് മാപ്പു പറഞ്ഞു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. 

archived linkFB post

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പേരിൽ ബ്രിട്ടൻ ഇന്ത്യയോട് മാപ്പ് പറയണമെന്ന ശശി തരൂരിന്‍റെ ആവശ്യം അംഗീകരിച്ച്  ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പു പറഞ്ഞു എന്നാണ് പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം.

ഈ വാർത്ത പുറത്തു വന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു. വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ പ്രസ്തുത വാർത്ത സംബന്ധിച്ച ഏതാനും ലിങ്കുകൾ ലഭിച്ചു. ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ “ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ  മാപ്പില്ല, തെരേസ മെയ് ഖേദപ്രകടനം ആവർത്തിക്കുന്നു’  എന്ന തലക്കെട്ടിലാണ് വാർത്ത നൽകിയിരിക്കുന്നത്.

archived linkindiatoday

ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെർമിൻ കോർബിനും ഇന്ത്യയിൽ നിന്നുള്ള നേതാക്കളും ബ്രിട്ടൻ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പേരിൽ ഇന്ത്യയോട് ഔപചാരികമായി മാപ്പു പറയണമെന്ന ആവശ്യം പലപ്പോഴായി  ഉന്നയിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ഇപ്പോഴത്തെ പ്രധാനമന്ത്രി തെരേസ മേയോ മുൻപ്രധാനമന്ത്രി ജെയിംസ് കാമറൂണോ മാപ്പ് എന്ന വാക്ക് ഉപയോഗിക്കാതെ തീവ്രമായ ഖേദപ്രകടനം മാത്രമാണ് നടത്തിയത് എന്ന് വാർത്താ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

archived linkdeccanherald
archived linkndtv

ഇക്കാര്യം തരൂർ ആവശ്യപ്പെട്ടതിനെ പറ്റി വന്ന വാർത്തയുടെ സ്ക്രീൻഷോട്ട് താഴെയുണ്ട്.

archived linkindianexpress

ശശി തരൂരിനൊപ്പം ഇക്കാര്യം പാർലമെന്‍റിൽ ആവശ്യപ്പെടാൻ എംബി രാജേഷും കൂടെയുണ്ടായിരുന്നു എന്ന് വാർത്താ റിപ്പോർട്ടുകളുണ്ട്. 

തെരേസ മെയ് ഖേദപ്രകടനം നടത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. മാപ്പു പറഞ്ഞു എന്നല്ല, ഖേദപ്രകടനം നടത്തിയതിൽ എന്നാണ്  ട്വീറ്റിൽ അദ്ദേഹം പരാമർശിച്ചിട്ടുള്ളത്. 

archived linktwitter

പോസ്റ്റിൽ നല്കിയിരിക്കുന്നതിൽ ചില കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. അതായത് ജാലിയൻ വാലാബാഗ് പ്രശ്നത്തിൽ തെരേസ മെയ് മാപ്പ്  പറഞ്ഞിട്ടില്ല. ഖേദപ്രകടനം നടത്തുക മാത്രമാണ് ചെയ്തത്. കൂടാതെ ശശി തരൂർ മാത്രമല്ല, ബ്രിട്ടനോട് ജാലിയൻവാലാബാഗ് പ്രശ്നത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് പ്രതിപക്ഷനേതാവ്,  ബ്രിട്ടനിലെ ഏതാനും പാർലമെന്‍റ് അംഗങ്ങൾ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു

നിഗമനം 

ഇ പോസ്റ്റിൽ നൽകിയിരിക്കുന്നവയില്‍ വസ്തുതാപരമായി തെറ്റുള്ള കാര്യങ്ങളുണ്ട്. അതിനാൽ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ്  വായനക്കാർ ലേഖനം പൂർണ്ണമായി മനസ്സിലാക്കാൻ അപേക്ഷിക്കുന്നു 

Avatar

Title:ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറഞ്ഞോ…?

Fact Check By: Vasuki S 

Result: False