
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാരെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന ബാനര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ ട്രോള്‍ അടിച്ച് ഒട്ടിച്ച ബാനറാണ് ഇത് എന്ന തരത്തിലാണ് പ്രചരണം.
പക്ഷെ ഈ ബാനര്‍ എഡിറ്റഡാണ് എന്നാണ് ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത്. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഒരു ബാനര്‍ കാണാം. “ഫോട്ടോ പ്രാന്തനായ പ്രധാനമന്ത്രിയെ ട്രോളി വിദ്യാര്‍ഥികള്‍” എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “പൊങ്ങച്ചൻ മാമ്മൻ്റെ അടുത്തുള്ള ടോപ്പർസിനെ കാണാൻ പറ്റുന്നുണ്ടോ ഗായ്സ് ? ഫോട്ടോ പ്രാന്തനെ പിള്ളാര് നൈസായിട്ട് ട്രോളിയതാണ്”
ഈ ചിത്രം ട്വിട്ടറിലും വൈറലാണ്. ഈ ചിത്രം പ്രചരിപ്പിക്കുന്ന ഒരു ട്വീറ്റ് നമുക്ക് താഴെ കാണാം.

എന്നാല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന്‍ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപോള്‍ ഞങ്ങള്‍ക്ക് ജസ്റ്റ് ഡയല്‍ എന്ന വെബ്സൈറ്റില്‍ തിരുവനന്തപുരം ഗവര്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിന്‍റെ പേജില്‍ യഥാര്‍ത്ഥ ചിത്രം ലഭിച്ചു. ഈ ചിത്രത്തില്‍ ബാനര്‍ കാണാനില്ല.


പേജ് കാണാന്‍- Just Dial | Archived Link
ഞങ്ങള്‍ ഈ വെബ്സൈറ്റ് അവസാനം എപ്പോഴാണ് അപ്പ്‌ഡേറ്റ് ചെയ്തത് എന്നതിനെ കുറിച്ച് അറിയാന്‍ Rex Swain HTTP Viewer എന്ന ടൂള്‍ ഉപയോഗിച്ച് പരിശോധിച്ചു. ഈ ടൂള്‍ ഒരു വെബ് പേജിന്‍റെ HTTP Header പരിശോധിച്ച് വെബ് പേജില്‍ അവസാനം എപ്പോഴാണ് മാറ്റം വരുത്തിയത് എന്ന് കാണിക്കാം. മാര്‍ച്ച് 2020ലാണ് ജസ്റ്റ് ഡയലിന്‍റെ ഈ പേജ് അപ്പ്‌ഡേറ്റ് ആയത് എന്ന് ഈ ടൂളില്‍ നിന്ന് ലഭിച്ച പരിണാമത്തില്‍ വ്യക്തമാകുന്നു.

അങ്ങനെ ഈ ചിത്രം പഴയതാണ് എന്ന് വ്യക്തമാക്കുന്നു. കൂടുതല്‍ വ്യക്തതക്കായി ഞങ്ങളുടെ പ്രതിനിധി തിരുവനന്തപുരം ഗവര്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപെട്ടു. കോളേജിലെ സീനിയര്‍ ക്ലാര്‍ക്ക് ശ്രി. ടി.എ. നിഷാദ് ഈ ഫോട്ടോ വ്യാജമാണ് എന്ന് വ്യക്തമാക്കി. “ഇങ്ങനെ യാതൊരു സംഭവം കോളേജില്‍ നടന്നിട്ടില്ല” എന്നും അദ്ദേഹം സ്ഥിരികരിച്ചു.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ തിരവനന്തപുരം ഗവര്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ ട്രോളി ബാനര്‍ ഒട്ടിച്ചു എന്ന പ്രചരണം വ്യാജമാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പോസ്റ്റില്‍ കാണുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള ബാനര്‍ എഡിറ്റഡാണ്…
Fact Check By: Mukundan KResult: Altered
