യുപി മുഖ്യമന്ത്രി യോഗിയുടെ ഈ ചിത്രം യഥാർത്ഥമാണോ….?

രാഷ്ട്രീയം | Politics
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

വിവരണം

Archived Link

തിരഞ്ഞെടുപ്പ് തിയതി അടുത്തെത്തിയപ്പോഴേയ്ക്കും  ഫെസ്ബൂക്കിൽ ചില പഴയ പോസ്റ്റുകൾ പുനർ പ്രത്യക്ഷപ്പെടുകയാണ്. ആ വിഭാഗത്തിൽപ്പെട്ട  ഒരു പോസ്റ്റ് ആണ് മുകളിൽ കാണുന്നത്. “BJP യുടെ നേതൃത്വത്തിൽ രാജ്യം കുതിക്കുകയാണ്, ഇതാ സഞ്ചരിക്കുന്ന ദാഹശമനി യന്ത്രം.” എന്ന വാചകത്തോടൊപ്പം 2018 മെയ് 19 ന്   Rahul Cyber fighters  എന്ന ഫേസ്‌ബുക്ക്  പേജിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റാണ്  ഫെസ്ബൂക്കിൽ വീണ്ടും പ്രചരിപ്പിക്കുന്നത്. ഈ പോസ്റ്റിന് ഇത് വരെ ഏകദേശം 20000 ഷെയറുകൾ  ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു ചിത്രം ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിൽ  ഒരു പശു മൂത്ര മൊഴിക്കുമ്പോൾ യോഗി ആദിത്യനാഥ് അത് കുടിക്കുന്നതായി കാണാൻ സാധിക്കുന്നു. ഈ ചിത്രം യാഥാർത്ഥത്തിലുള്ളതാണോ  അതോ വ്യാജ ചിത്രം ബി.ജെ.പിയുടെ എതിരെ പ്രചാരണത്തിനായി ഉപയോഗിക്കുകയാണോ ..? വസ്തുത എന്താണെന്ന് നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുത വിശകലനം

ചിത്രത്തിനെ കുറിച്ച്‌  കൂടതലറിയാനായി ഞങ്ങൾ ഈ ചിത്രത്തിന്റെ ഗൂഗിൾ  reverse image തെരയൽ നടത്തി. തിരയൽ പരിണാമങ്ങൾ  താഴെ നല്കിയിട്ടുണ്ട്പരിണാമങ്ങളിൽ ലഭിച്ച ലിങ്കുകൾ പരിശോധിച്ചപ്പോൾ  ചിത്രത്തിന്റെ യാഥാർഥ്യം എന്താണെന്ന് ഞങ്ങൾക്ക് മനസില്ലായി. ഈ ചിത്രം സാമൂഹിക മാധ്യമ വെബ്സൈറ്റ് ആയ ട്വിറ്റരിൽ  2017 ജനുവരി ,12ന് തവ്ലീൻ സിംഗ് എന്ന മാധ്യമപ്രവർത്തക അവരുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധികരിച്ചത്. യഥാർത്ഥ  ട്വീറ്റിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്..  

ഈ ട്വീറ്റിനെ വിമർശിച്ച്  നിരവധിപ്പേർ രംഗത്തെത്തി. യോഗിയുടെ യഥാർത്ഥ  ചിത്രം ഈ ട്വീറ്റിന് ലഭിച്ച മറുപടികളിൽ തന്നെ  ലഭിച്ചു. യഥാർത്ഥ ചിത്രമുള്ള ട്വീറ്റും യഥാർത്ഥ ചിത്രവും താഴെ നല്കിയിട്ടുണ്ട്.

ഫോട്ടോഷോപ്പ് ചെയ്തിട്ടാണ്  പശുവിനെ ചിത്രത്തിൽ ചേർത്തിരിക്കുന്നത്. യഥാർത്ഥ ചിത്രത്തിൽ  യോഗി ഒരു ഹാൻഡ് പമ്പിൽ നിന്ന് വെള്ളം കുടിക്കുകയാണ്. ഈ ചിത്രം പുറത്ത് ഇറക്കിയ  മാധ്യമ പ്രവർത്തകയുടെ മേൽ സാമുഹിക മാധ്യമങ്ങളിൽ പരക്കെ വികാരം ഉദിച്ചിരുന്നു. . ഇതിനെ തുടർന്ന്  യുപി പോലീസ് നടപടി എടുക്കുമെന്ന് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ആ ട്വീറ്റ് താഴെ സന്ദർശിക്കാം.

ഈ ചിത്രത്തിന്റെ മേലെ പല വസ്തുത പരിശോധിക്കുന്ന വെബ്സൈറ്റുകൾ അവരുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതല്ലാതെ പല മാധ്യമങ്ങളും  ഈ ചിത്രത്തിന്റെ വസ്തുത പരിശോധിച്ച വാർത്ത  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാർത്തകൾ  വായിക്കാനായി താഴെ നല്കിയ ലിങ്കുകൾ  സന്ദർശിക്കുക.

Scoop WhoopArchived Link
TOIArchived Link
BoomArchived Link
Bangalore Mirror Archived Link

ഈ പരിശോധന ഹിന്ദിയില്‍ വായിക്കാന്‍ ആയി ഈ ലിങ്ക് സന്ദര്‍ശിക്കുക.

നിഗമനം

ഈ ചിത്രം ഒരു വ്യാജ ചിത്രമാണ്. ഫോട്ടോഷോപ്പ് ചെയ്ത  ചിത്രമാണ് നിലവിൽ പ്രചരിപ്പിക്കുന്നത്. ഈ ചിത്രം ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ  പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:യുപി മുഖ്യമന്ത്രി യോഗിയുടെ ഈ ചിത്രം യഥാർത്ഥമാണോ….?

Fact Check By: Harish Nair 

Result: False

3 thoughts on “യുപി മുഖ്യമന്ത്രി യോഗിയുടെ ഈ ചിത്രം യഥാർത്ഥമാണോ….?

  1. I regret the error of forwarding the said post from a fb friend. I assure that such posts will neither be forwarded nor appreciated in future.

Comments are closed.