
ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിന്‍റെ നാവും കൈകളും വെട്ടി എടുത്തു എന്ന തരത്തിൽ വിചലിതമാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ സംഭവം ബംഗ്ലാദേശിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വിചിലതമാക്കുന്ന വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിലെ ഹിന്ദു ദൈവ നാമം ജപിക്കാൻ നിനക്ക് നാവ് വേണ്ട പൂജ ചെയ്യാൻ കൈകൾ വേണ്ട
നമ്മളെ കാത്തിരിക്കുന്ന നാളുകൾ ജാഗ്രതൈ കഴിയുന്നത്ര മൂഢന്മാരെ ബോധവാന്മാരാക്കാൻ സാധിച്ചാൽ ”
എന്നാല്‍ ശരിക്കും ഈ ദൃശ്യങ്ങളില്‍ കാണുന്ന കൂടും ക്രൂരത കാണിക്കുന്നത് ബംഗ്ലാദേശിലെ ഒരു ഹിന്ദു യുവാവിനോടാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വെബ്സൈറ്റില്‍ ഈ വീഡിയോ ലഭിച്ചു. 17 ഫെബ്രുവരി 2019നാണ് ഈ വീഡിയോ ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുള്ളത്. വീഡിയോയുടെ വിവരണം പ്രകാരം ഈ വീഡിയോ വെനീസ്വെലയിലെതാണ്.
വീഡിയോ കാണാന്‍ – Documenting Reality | Archived
ഈ ഊഹം വെച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ക്രൈസിസ് ഗ്രൂപ്പ് എന്ന NGOയിൽ അന്വേഷണാത്മക മാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്ന ബ്രാം എബസിന്‍റെ ഈ പോസ്റ്റ് Xൽ ലഭിച്ചു. ഈ സംഭവം വെനിസ്വലയിലെ എൽ കായാവോ (El Callau) ബൊളിവാർ എന്ന സ്ഥലത്തിൽ നടന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇതേ സംഭവത്തിനെ കുറിച്ച് വെനിസ്വലയിലെ ബൊളിവാറിൽ പ്രവർത്തിക്കുന്ന വനിത മാധ്യമ പ്രവർത്തക പാബ്ലെയ്സ ഓസ്‌തോസും 2019ൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ട്വീറ്റ് പ്രകാരം ബൊളിവാറിൽ പ്രവർത്തിക്കുന്ന മൈനുകളിൽ ഇയാൾ ഒരു സിപാഹിയായിരുന്നു. ഇയാളെ ഇടയ്ക്ക് വെച്ച് കാണാതായി. ഇയാളെ ഒളിച്ചോടിയവനായി പ്രഖ്യാപിച്ചു. പിന്നീട് ഇയാൾ തിരിച്ച് എത്തിയപ്പോൾ ഇയാൾ ജോലി ചെയ്തിരുന്ന മാഫിയകാർ ഇയാളുടെ രണ്ട് കൈകളും, നാവും വെട്ടി എടുത്തു. കൂടാതെ ഇയാളുടെ കണ്ണുകളും വലിച്ചെടുത്തു. ഗംഭീരമായ അവസ്ഥയിൽ ഇയാളെ ചികിത്സക്ക് വേണ്ടി ഡോക്ടർ യുവാൻ ജർമാൻ റോസിയോ ആശുപത്രിയിൽ ചേർത്തി.
നിഗമനം
ഹൈന്ദവ ദൈവങ്ങളുടെ നാമജപ്പവും പൂജയും നിരോധിക്കാൻ ബംഗ്ലാദേശിൽ ഹിന്ദു യുവാവിന്‍റെ നാവും രണ്ട് കൈകളും വെട്ടി എടക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് 5 കൊല്ലം മുന്‍പ് വെനിസ്വെലയില്‍ നടന്ന ഒരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ബംഗ്ലാദേശിൽ ഹിന്ദു യുവാവിനോട് ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 5 കൊല്ലം മുൻപ് വെനിസ്വേലയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ
Written By: Mukundan KResult: False


