
പഴയെ പാര്‍ലമെന്‍റ കെട്ടിടത്തില്‍ എല്ലാ എം.പിമാരെ അവസാനമായി സന്ദര്‍ശിക്കുന്നത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ സോണിയ ഗാന്ധിയെ അവഗണിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം അറിയുക.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നടത്തുന്നതായി കാണാം. ആദ്യത്തെ ചിത്രത്തിന്‍റെ ശീര്‍ഷകമാണ് ‘പഴയ ഇന്ത്യ’. ഈ ചിത്രത്തില്‍ കാണിക്കുന്നത് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സോണിയ ഗാന്ധിയുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നു പക്ഷെ സോണിയ ഗാന്ധി തിരിച്ച് അഭിവാദ്യം നല്‍കുന്നില്ല. രണ്ടാമത്തെ ചിത്രത്തിന്‍റെ ശീര്‍ഷകമാണ് ‘പുതിയ ഭാരതം’, ഇതില്‍ കാണുന്നത് കൈകുപ്പി നില്‍ക്കുന്ന സോണിയ ഗാന്ധിയെ അവഗണിച്ച് മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്.
എന്നാല്‍ ഈ രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഈ പ്രചരണം എത്രത്തോളം സത്യമാണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ രണ്ട് ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പ്രകാരം ആദ്യത്തെ ചിത്രം 4 ഫെബ്രുവരി 2014ലേതാണ്. സച്ചിന്‍ തെണ്ടുല്‍ക്കറിനെയും പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവിനെയും ഭാരത് രത്നം സമ്മാനിക്കാന്‍ രാഷ്‌ട്രപതി ഭവനത്തില്‍ ഒരുക്കിയ പരിപാടിയുടെ ചിത്രമാണ് ആദ്യത്തെത്. ഈ പരിപാടിയില്‍ സോണിയ ഗാന്ധി മന്‍മോഹന്‍സിംഗിനെ അഭിവാദ്യം നല്‍കിയില്ല എന്നത് പൂര്‍ണമായും തെറ്റാണ്. സോണിയ ഗാന്ധി കൈകൂപ്പി മന്‍മോഹന്‍സിംഗിനെ അഭിവാദ്യം നല്‍ക്കുന്ന ചിത്രം നമുക്ക് താഴെ കാണാം.

രണ്ടാമത്തെ ചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി മോദി പഴയ പാര്‍ലമെന്‍റില്‍ സോണിയ ഗന്ധിയടക്കം എല്ലാ എം.പിമാരെ അഭിവാദ്യം നല്‍കിയിരുന്നു. പഴയ പാര്‍ലമെന്‍റില്‍ അവസാന പ്രസംഗമായിരുന്നു പ്രധാനമന്ത്രിയുടേത്. അദ്ദേഹം സോണിയ ഗാന്ധിക്ക് ആദ്യം അഭിവാദ്യം നല്‍കി പിന്നിട് സോണിയ ഗാന്ധി എഴുനേറ്റ് നിന്ന് പ്രധാനമന്ത്രിക്ക് തിരിച്ച് അഭിവാദ്യങ്ങള്‍ നല്‍കി. പരിപാടിയുടെ വീഡിയോയില്‍ നമുക്ക് താഴെ കാണാം.
3: 31 മിനിറ്റില്‍ പ്രധാനമന്ത്രി മോദി സോണിയ ഗാന്ധിയെ കൈകൂപ്പി അഭിവാദ്യം നല്‍കുന്നതായി കാണാം. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ ആദ്യം സോണിയ ഗാന്ധി എഴുന്നേറ്റു നിന്ന് പ്രധാനമന്ത്രിയെ അഭിവാദ്യം നല്‍കുമ്പോള്‍ എടുത്തതാണ്. ഇതിനെ ശേഷം പ്രധാനമന്ത്രിയും ചിരിച്ച് അവരെ കൈകൂപ്പി അഭിവാദ്യം നല്‍കി.

ഈ സംഭവം സംസദ് ടിവിയുടെ ക്യാമറയില്‍ കാണാം പറ്റുന്നില്ല. പക്ഷെ ഈ സംഭവം PTI എടുത്ത ചിത്രം വ്യക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയെ അഭിവാദ്യങ്ങള്‍ നല്‍കുന്നതിന്‍റെ ചിത്രം നമുക്ക് താഴെ കാണാം. ഈ ചിത്രം Livemint, ABP ന്യൂസ് എന്നി വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

വാര്‍ത്ത വായിക്കാന്‍ – Livemint | Archived
അങ്ങനെ ഈ രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നമുക്ക് മനസിലാക്കാം. പ്രചരണവും യഥാര്‍ത്ഥ്യവും എന്താണെന്ന് താഴെ നല്‍കിയ നാലു ചിത്രങ്ങള്‍ കണ്ടാല്‍ നമുക്ക് വ്യക്തമാകും.

നിഗമനം
സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്‍റെയും പ്രധാനമന്ത്രി മോദിയുടെയും വിവിധ സന്ദര്‍ഭത്തിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയെ പാര്‍ലമെന്‍റില്‍ അവഗണിച്ചു എന്ന് തെറ്റായ പ്രചരണം…
Written By: K. MukundanResult: Misleading
