വിവരണം

Archived Link

“ഇന്ത്യയിലെ എല്ലാം മതവിശ്വാസികളോടും നരേന്ദ്ര മോഡിയെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ദുബൈ രാജകുമാരൻ” എന്ന വാചകത്തോടൊപ്പം നരേന്ദ്ര മോഡിയുടെയും ദുബൈ ഷെയ്ഖിന്റെയും ചിത്രങ്ങളുള്ള ഒരു ചിത്രം സാമുഹിക മാധ്യമങ്കങ്ങളിൽ ഏറെ പ്രച്ചരിപ്പിക്കുകയാണ്. ഫേസ്‌ബുക്കിൽ 2019 ഏപ്രിൽ 22, ന് REN 4 YOU എന്ന ഒരു പേജ് ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് ഇതുവരെ ലഭിച്ചത് 9000 ക്കാളധികം ഷെയറുകളാണ്. ഈ പോസ്റ്റിന്‍റെ കമെന്റ് ബോക്സിൽ പലരും സംശയം പ്രകടിച്ചിട്ടുണ്ട്. ചിലർ വാ൪ത്തെയുടെ ലിങ്കും ആവശ്യപ്പെട്ടിരുന്നു. പക്ഷെ യാതൊരുവാർത്താ ലിങ്കും നല്കാത്ത ഈ പോസ്റ്റ് എത്രത്തോളം നമുക്ക് വിശ്വസിക്കാനാകും ? തെരഞ്ഞെടുപ്പ് സമയത്ത് ഇത്ര വലിയ ഒരു രാജ്യത്തിന്‍റെ മേധാവി മറ്റൊരു രാജ്യത്തെ മേധാവിക്കായി വോട്ട് അഭ്യർത്ഥന നടത്തിയോ? അതോ വെറും തെറ്റിദ്ധരിപ്പിക്കാനായി ഒരു വ്യാജ വാർത്ത സൃഷ്ടിച്ചിരിക്കുകയാണോ ..? വൈറലാകുന്ന ഈ പോസ്റ്റിന്‍റെ വാസ്തവമെന്താണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

യു.എ.ഇയുടെ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയുമാണ് ദുബൈ ഷേഖ് മൊഹമ്മദ് ബിന് റാഷിദ് അൽ മഖ്തൂം. ജേഷ്ഠനായ ഷേഖ് മഖ്തൂം 2006 ൽ അന്തരിച്ച ശേഷമാണ് ഷേഖ് മുഹമ്മദ് റാഷിദ് അൽ മഖ്തൂമിനെ ദുബൈയുടെ ഷേഖ് ആയി പ്രഖ്യാപിച്ചത്. ദുബൈനെ ഒരു ഗ്ലോബൽ സിറ്റി ആകി മാറ്റാനായി ഷേഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനാണ് ഉത്തരവാദിത്തം. എമിറേറ്റ് അയർലൈൻ , ഡിപി വേൾഡ്‌, ജുമേര ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചതും ഷേഖ് മുഹമ്മദ് തന്നെയാണ്

ചിത്രം കടപ്പാട്: ഗൂഗിള്‍

പ്രധാനമന്ത്രി ആയതിനു ശേഷം നരേന്ദ്ര മോദി രണ്ടു തവണയാണ് യു.എ.ഇ. സന്ദർശിച്ചത്. 34-വർഷത്തിനു ശേഷം യു.എ.ഇ. സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്. . .

കഴിന കൊല്ലം ഫെബ്രുവരി മാസത്തിലാണ് മോദി രണ്ടാം തവണ യു.എ.ഇ സന്ദര്‍ശിച്ചത്.

ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം നരേന്ദ്ര മോഡിക്ക് വേണ്ടി വോട്ട് അഭ്യർത്ഥന നടത്തിയോ എന്നറിയാൻ ഞങ്ങൾ ആദ്യം ഇതു സംബന്ധിച്ച് മുഖ്യധാര മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാർത്തകൾ പരിശോധിച്ചു. പക്ഷെ ഇത്തരത്തിൽ ഒരു ആഹ്വാനം ദുബൈ ഷേഖ് നടത്തിയതായി ഒരു വാർത്തയും മുഖ്യധാര മാധ്യമങ്കളിൽ പ്രസിദ്ധീകരിച്ചിട്ടില്ല. കൂടാതെ ഞങ്ങൾ ദുബൈ ഷെയ്ഖിന്റെ ഔദോഗിക ട്വിട്ടര്‍ അക്കൌണ്ടും ഫെസ്ബൂക്ക് പേജും പരിശോധിച്ചു നോക്കി. പക്ഷെ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതായി കണ്ടെത്തില്ലയു.എ.ഇ. ഭരണകൂടം ഇന്ത്യയും യു.എ.ഇ. തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കാൻ മുൻകൈയ്യെടുത്തതിന് നരേന്ദ്ര മോദിയെപ്രശംസിച്ചിട്ടുണ്ട്. ഇതേ സന്ദർഭത്തിൽ അബുദാബിയുടെ ഷേഖ് മുഹമ്മദ് ബിൻ സയെദ് അൽ നഹ്യാൻ ഇങ്ങനെ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു..

രണ്ടു രാജ്യങ്ങൾ തമ്മിൽ സൗഹൃദവും സഹകരണവും കൂട്ടിയതിനാൽ ഞങ്ങളുടെ പ്രിയ സുഹൃത്തായ നരേന്ദ്ര മോദിയെ യു.എ.ഇ. രാഷ്ട്രപതി സയെദ് മെടൽ നല്കി അഭിനന്ദിക്കുന്നു എന്നും ട്വീറ്റിൽ പറയുന്നു. ഇതല്ലാതെ നരേന്ദ്ര മോദിക്ക് വേണ്ടി വോട്ട് ചെയ്യൂ എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പ്രസ്താവന അദ്ദേഹത്തിൻ്റെ സാമുഹിക മാധ്യമങ്ങളിലുള്ള അക്കൌണ്ടുകളിൽ നടത്തിയിട്ടില്ല. ദേശിയ, അന്തർദേശീയ മാധ്യമങ്ങളും ഇങ്ങനെയുള്ള ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഈ വാർത്ത വ്യാജമാണ് എന്ന് മനസ്സിലാകുന്നു....

Arabian BusinessArchived Link
Sheikh Mohammad Bin Rashid WikiArchived Link
Narendramodi.inArchived Link
Khaleej TimesArchived Link
BBC Archived Link

നിഗമനം

ഈ വാർത്ത വ്യാജമാണ്. നിലവിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മോദിക്ക് എല്ലാ മത വിശ്വാസികള് വോട്ട് ചെയണം എന്നൊരു ആഹ്വാനം ദുബൈ ഷേഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം നടത്തിയിട്ടില്ല. ഇങ്ങനത്തെ ഒരു വാർത്ത മധ്യമങ്ങൾ പുറത്ത് ഇറക്കിയിട്ടില്ല. സാമുഹിക മാധ്യമങ്ങളിലുള്ള ഔദോഗിക അക്കൌണ്ടുകൾ വഴിയും ഇത്തരത്തിൽ ഒരു പ്രസ്താവന ദുബൈ ഷേഖ് നടത്തിയിട്ടില്ല. ഈ പോസ്റ്റ് തെറ്റി ദ്ധാരണ സൃഷ്ടിക്കുകയാണ്. അതിനാൽ വായനക്കാർ ഇത് ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു..

Avatar

Title:ദുബൈ രാജകുമാരന്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തോ...?

Fact Check By: Harish Nair

Result: False