
കാള്‍ ഒടിഞ്ഞു എന്ന് അഭിനയിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റു പോകുന്നത് നോക്കു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
പക്ഷെ ഈ വൈറല്‍ ചിത്രത്തിന്‍റെ സത്യാവസ്ഥ ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മമത ബാനര്‍ജി നടന്നു പോകുന്നത് കാണാം. മമതയുടെ പിന്നില്‍ പ്രവര്‍ത്തകരും ഒരു വീല്‍ചെയറും കാണുന്നുണ്ട്. പക്ഷെ എല്ലാവരും മാസ്ക്ക് ധരിച്ചാണ് ഉള്ളത്. മമത ബാനര്‍ജി മാത്രം മാസ്ക് ധരിച്ചിട്ടില്ല. പോസ്റ്റിന്‍റെ അടികുറിപ്പ് പറയുന്നത് ഇങ്ങനെയാണ്:
“മമ്തയുടെ മുഖംമൂടി യഴിഞ്ഞു വീണു .
തൻ്റെ പരിക്കിൻ്റെ ദയനീയ ദൃശ്യവും പതറിയ ശബ്ദവും പാർട്ടിക്കു വോട്ടാക്കാമെന്നു മനസിലാക്കിയ മമതാ ബാനർജിക്ക് ഇന്നലെ അബദ്ധം പിണഞ്ഞു. പരിക്കേറ്റ മമതയെ കാണാൻ റാലിയിൽ തടിച്ചുകൂടിയ തൻ്റെ അനുയായികളുടെ ബാഹുല്യം കണ്ട് മതിമറന്ന് ആവേശം മൂത്ത് വീൽചെയറിൽ നിന്നും കാറിലേക്ക് ചാടി എഴുന്നേറ്റ് നടന്നപ്പോൾ മണിക്കൂറുകൾക്ക് മുമ്പ് പ്ലാസ്റ്ററും പൊതിഞ്ഞുകെട്ടി ക്യാമറയ്ക്ക് പോസ് ചെയ്തു കിടന്നിരുന്ന കാര്യം ദീദി അങ്ങു മറന്നു.”
വസ്തുത അന്വേഷണം
ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രം റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് മമത ബാനര്‍ജിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭിച്ചു. മമത ബാനര്‍ജിയുടെ ഒരു പുതിയ ചിത്രവും ഒരു പഴയ ചിത്രവും കൂട്ടി ചേര്‍ത്തിട്ടാണ് ഈ വ്യാജ ചിത്രം നിര്‍മിച്ചത്. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി മമത ബാനര്‍ജി നന്ദിഗ്രാമില്‍ വീല്‍ചെയറില്‍ റാലി നയിക്കാന്‍ പോകുന്ന ചിത്രമാണ് യഥാര്‍ത്ഥ ചിത്രം.

Screenshot: HT article dated: 14th Mar 2021 titled: Mamta Banerjee leads procession in wheelchair on Nandigram Diwas.
ലേഖനം വായിക്കാന്‍- Hindustan Times I Archived Link
ഈ ചിത്രത്തില്‍ വീല്‍ചെയറിലിരിക്കുന്ന മമത ബാനര്‍ജിയെ മാറ്റി അവരുടെ ഒരു പഴയ ഫോട്ടോ എഡിറ്റ് ചെയ്ത് കയറ്റി. മമത ബാനര്‍ജീയുടെ ആ പഴയ ചിത്രം നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: HT article, dated: 18th Jun 2012, titled: Mamata to formally name TMC prez candidate today
ലേഖനം വായിക്കാന്‍-Hindustan Times I Archived Link
അങ്ങനെ മമത ബാനര്‍ജീയുടെ രണ്ട് ചിത്രങ്ങള്‍ ഒന്നിച്ച് ഒരു വ്യാജ ചിത്രം നിര്‍മിക്കുകയുണ്ടായി. ഈ ചിത്രം ഉപയോഗിച്ചിട്ടാണ് മമത ബാനര്‍ജി കാല്‍ ഒടിഞ്ഞതിന്‍റെ നാടകം കളിച്ചു എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.

Horizontal Image Comparisons: The fake image has been created by replacing wheelchair bound Mamata Banerjee with an old photo of a walking Mamata Banerjee.
ഈ ഫാക്റ്റ് ചെക്ക് തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക
FACT CHECK: வீல் சேரில் இருந்து எழுந்து நடந்தாரா மம்தா?- ஃபோட்டோஷாப் வதந்தி
നിഗമനം
മമത ബാനര്‍ജി വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റു നടക്കാന്‍ തുടങ്ങി എന്ന പ്രചരണം നടത്തുന്നത് ഒരു വ്യാജ ചിത്രം ഉപയോഗിച്ചിട്ടാണ്.

Title:പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റു നടക്കുന്നു എന്ന് കാണിക്കുന്ന ചിത്രം എഡിറ്റഡാണ്…
Fact Check By: Mukundan KResult: Altered
