
വിവരണം

Archived Link |
“UP യിൽ പോയി സെൽഫി എടുക്കുമ്പോൾ ശ്രദ്ധിക്കുക..” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രദോശ് പ്രഭു ആര്യന്‍തൊടിക എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന്‍ പോരാളി ഷാജി (Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സെപ്റ്റംബര്‍ 18, 2019 മുതല്‍ പ്രചരിക്കുകയാണ്. ഈ ചിത്രത്തിന് ഇതുവരെ 2100കാലും അധിക ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. 155 പേര് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ബിജെപിയുടെ മുന്‍ നേതാവായ ഗോപിനാഥ് മുണ്ടെയുടെ മകളും മഹാരാഷ്ട്ര സര്‍ക്കാരില്‍ ഗ്രാമീണ വികസനവും സ്ത്രികളും കുട്ടികളുടെ ക്ഷേമം മന്ത്രിയുമായ പങ്കജ മുണ്ടെയുടെതാണ്. പങ്കജ മുണ്ടെ യുപിയില്‍ എടുത്ത സെല്‍ഫിയാണിത് എന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ നിന്ന് മനസിലാക്കുന്നത്. എന്നാല്‍ ഈ സെല്‍ഫി പങ്കജ മുണ്ടെ യുപിയിലാണോ എടുത്തത്? ഈ ചിത്രം യഥാര്‍ത്ഥ ചിത്രമാണോ? ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താന്നെണ് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന്‍ ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പങ്കജ മുണ്ടെ എടുത്ത യഥാര്‍ത്ഥ ചിത്രം ലഭിച്ചു.

News18 | Archived Link |
പങ്കജ മുണ്ടെ മഹാരാഷ്ട്രയിലെ ലാതുരില്‍ 2016ല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ എടുത്ത സെല്‍ഫിയാണ് പ്രസ്തുത പോസ്റ്റില്‍ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ചിത്രത്തില്‍ കാണുന്ന പോലെ മലം വിസര്‍ജനം ചെയ്യുന്ന ആളുകളുടെ പടം ഇതില്‍ എഡിറ്റ് ചെയ്തു ചേര്‍ത്തതാണ്.

യഥാര്‍ത്ഥ ചിത്രം 2016ല്‍ പങ്കജ മുണ്ടെ അദേഹത്തിന്‍റെ ഔദ്യോഗിക ട്വീട്ടര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തതാണ്. വരള്‍ച്ച കാരണം വെള്ളത്തിന് ക്ഷാമം അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ മറാഠ്വാടാ പ്രദേശത്തിലെ ലാത്തൂര്‍ ജില്ലയില്‍ ഒരു ബാരജില്‍ വെള്ളതിനോടൊപ്പം സെല്‍ഫി എടുത്ത് പങ്കജ മുണ്ടെ ട്വീറ്റ് ചെയ്തിരുന്നു.
Selfie with trench of said barrage Manjara .. one relief to latur .. pic.twitter.com/r49aEVxSSk
— Pankaja Gopinath Munde (@Pankajamunde) April 17, 2016
ഇതിനെ ശേഷം ട്വീടറില്‍ പലരും രൂക്ഷമായ വരള്‍ച്ച നേരിടുന്ന പ്രദേശത്തു പോയി സെല്‍ഫി എടുതതതിനാല്‍ പങ്കജ മുണ്ടെയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബാരാജില്‍ വെള്ളം കണ്ടപ്പോള്‍ വരള്‍ച്ചയില്‍ നിന്ന് തരണം ചെയ്യാനായി തന്‍റെ സര്‍ക്കാര്‍ എടക്കുന്ന നടപടികള്‍ ഫലം കാണുന്നു എന്നതിന്‍റെ സന്തോഷം കൊണ്ടാണ് ബാരാജിന്‍റെ വെള്ളതിനോടൊപ്പം സെല്‍ഫി എടുത്തത് എന്ന് വിശദികരണം മന്ത്രി നല്കുകയുണ്ടായി.

നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചിത്രം മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിയായ പങ്കജ മുണ്ടെ 2016ല്‍ മഹാരാഷ്ട്രയിലെ ലാത്തൂറില്‍ എടുത്ത സെല്‍ഫി എഡിറ്റ് ചെയ്ത് തെറ്റായ വിവരണത്തോടെ പ്രചരിക്കുകയാണ്.

Title:മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രി പങ്കജ മുണ്ടെയുടെ എഡിറ്റ് ചെയ്ത ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നു.
Fact Check By: Mukundan KResult: False
