
മലമ്പുഴയിൽ കൂട്ടുകാരോടൊപ്പം ട്രക്കിംഗ് നടത്തുമ്പോൾ മലമുകളിൽ കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരനെ ഇന്ത്യൻ സൈന്യം അതി സാഹസികമായി രക്ഷപ്പെടുത്തിയ വാർത്ത, പ്രാർത്ഥനയോടെ കാത്തിരുന്ന മലയാളികൾക്ക് ഒട്ടേറെ ആശ്വാസകരമായി. ഏകദേശം 48 മണിക്കൂറാണ് യാതന സഹിച്ച് ബാബുവിന് മലമുകളിലെ ഒരു ഇടുക്കില്‍ ഇരിക്കേണ്ടി വന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്താമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി വരുന്നുണ്ട്. ഇതിനിടയിൽ ഇടതുപക്ഷ സഹയാത്രികനും ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി ട്രഷററുമായ എസ്. കെ.സജീഷ് രക്ഷാപ്രവർത്തനം നടത്തിയ സേനയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്
പ്രചരണം
സൈനികർ രക്ഷാപ്രവർത്തനം നടത്തിയപ്പോൾ ഉപയോഗിച്ച വസ്ത്രവും ധരിച്ച് അവർക്കൊപ്പം സജീഷ് നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അതായത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാതെ സംഭവം നടന്ന സ്ഥലത്ത് ചെന്ന് ഫോട്ടോയിൽ കയറിപ്പറ്റി എന്നാണ് ചിത്രത്തിൽ പരിഹാസരൂപേണ വ്യക്തമാക്കുന്നത്.

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ഒരു എഡിറ്റഡ് ചിത്രമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു
വസ്തുത ഇങ്ങനെ
ബാബുവിന്‍റെ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഓൺലൈൻ പരിശോധിച്ചപ്പോൾ യഥാർത്ഥ ചിത്രം പല മാധ്യമങ്ങളും വാർത്തയില്‍ ഉൾപ്പെടുത്തിയതായി കണ്ടു. ഈ ചിത്രത്തിൽ സജീഷിന്‍റെ തല എഡിറ്റ് ചെയ്ത് ഈ ചിത്രത്തിൽ ചേർത്തിരിക്കുകയാണ്.

മനോരമ ഇതേ ചിത്രമാണ് രക്ഷാ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അവരുടെ ഒരു ലേഖനത്തില്‍ നല്‍കിയിട്ടുള്ളത്.
പോസ്റ്റ് പരിഹാസരൂപേണ പ്രചരിപ്പിക്കുകയാണ്. സജീഷ് സംഭവസ്ഥലത്ത് ഇല്ല എന്നതാണ് വസ്തുത. താരതമ്യ ചിത്രം ശ്രദ്ധിയ്ക്കുക

ബാബു രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന വൈറല്‍ ചിത്രം സജീഷ് തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പോസ്റ്റിലെ ചിത്രം എഡിറ്റഡാണ്. ഇടതു സഹയാത്രികൻ സജീഷിനെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തതാണ്. യഥാർത്ഥ ചിത്രത്തിൽ നിന്നും സജീഷ് ഇല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മലമ്പുഴയില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന എസ്. കെ. സജീഷിന്‍റെ ഈ ചിത്രം എഡിറ്റഡാണ്…
Fact Check By: Vasuki SResult: Altered
