പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ ഇന്ത്യയുടെ ദേശിയ പതാക കാണിക്കുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു.

പക്ഷെ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ച വ്യാജ ചിത്രമാന്നെന്ന്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരണം

FacebookArchived Link

ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക റാലിയുടെ നടുവില്‍ നമുക്ക് ചിത്രത്തില്‍ കാണാം. ദേശിയ പതാകയെ മഞ്ഞ വട്ടത്തില്‍ അടയാളപെടുത്തിയിട്ടുമുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യൻ #ജെയിംസ് #ബോണ്ടിൻ്റ് പണി പാളിയ ചരിത്ര മുണ്ടോ..?

#പാക്കിസ്ഥാൻ #തകരുന്നു..! അഭ്യന്തര കലാപം രൂക്ഷം..!

പോലീസും പട്ടാളവും നേർക്കുനേർ #യുദ്ധം ..! #സ്വയംഭരണാവകാശത്തിനായി പ്രവിശ്യകൾ #കലാപം അഴിച്ചുവിടുന്നു ..ഇമ്രാൻ്റ് ദുർഭരണത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ റോഡിലെങ്ങും റാലികൾ തീർക്കുന്നു ..!!! റാലിക്കിടയിലും ഇന്ത്യൻ #ദേശീയപതാക #പാറിപ്പറക്കുന്നു .. !!!

രാജ്യസ്നേഹികൾ #കരഘോഷം മുഴക്കുന്നു.!

രാജ്യ വിരുദ്ധ കോഴി ശശി ഉൾപ്പെടെയുള്ള കോംഗി, കമ്മി, സുഡുക്കൾ #തേങ്ങി #മോങ്ങുന്നു..!

Congratulation #Ajith #Dovel #G..

ജയ്.. ഹിന്ദ്‌.”

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് പാകിസ്ഥാനില്‍ റാലിയില്‍ ഇന്ത്യയുടെ പതാകയെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ലേഖനം ലഭിച്ചു. ഈ ലേഖനത്തില്‍ ട്വിട്ടറില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നടന്ന പ്രതിപക്ഷത്തിന്‍റെ റാലിയില്‍ ഇന്ത്യയുടെ ദേശിയ പതാക ഉയര്‍ത്തിയതിനെ കുറിച്ചാണ്. ഈ ലേഖനത്തില്‍ പോസ്റ്റില്‍ ക്രോപ്പ് ചെയ്തിട്ട ഫോട്ടോയുടെ പൂര്‍ണരൂപമുണ്ട്.

Screenshot: The Eurasian Times Report

ലേഖനം വായിക്കാന്‍-The Eurasian Times | Archived Link

ഇതേ വാര്‍ത്ത‍യില്‍ യഥാര്‍ത്ഥ ചിത്രവും നല്‍കിട്ടുണ്ട്. പാകിസ്ഥാനില്‍ കറാച്ചിയില്‍ പാകിസ്ഥാനിലെ ഒമ്പത് പ്രതിപക്ഷ പാര്‍ട്ടികള്‍ പാകിസ്ഥാന്‍ ഡെമോക്രാറ്റിക്‌ മോവ്മെന്‍റ് എന്നൊരു മഹാസഖ്യം രൂപികരിച്ചു. ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്‍റെ പിന്തുന്നയുടെ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തി എന്നാണ് ഇവരുടെ ആരോപണം. ഈ റാലിയുടെ ചിത്രങ്ങള്‍ പാക്‌ പത്രകാരന്മാര്‍ ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു. താഴെ നല്‍കിയ ട്വീറ്റ് സമാ ടി.വി. എന്ന പ്രശസ്ത പാക്‌ മാധ്യമ പ്രസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പത്രകാരന്‍ രൂഹാന്‍ അഹമ്മദ് ചെയ്തതാണ്.

രൂഹാനിന്‍റെ ട്വീറ്റില്‍ നല്‍കിയ ചിത്രത്തിനെ തന്നെ എഡിറ്റ്‌ ചെയ്ത് അതില്‍ ഇന്ത്യന്‍ ദേശിയപതാക ചേര്‍ക്കുകയാണ് ചെയ്തത്. എഡിറ്റ്‌ ചെയ്ത ചിത്രവും രൂഹാന്‍ ട്വീറ്റ് ചെയ്ത ചിത്രവും തമ്മില്‍ താരതമ്യം ചെയ്താല്‍ നമുക്ക് ഈ കാര്യം വ്യക്തമാകുന്നു.

കുടാതെ രൂഹാന്‍ ട്വീറ്റ് ചെയ്ത ചിത്രത്തില്‍ പല ത്രിവര്‍ണ്ണ പതാകകളുണ്ട്. അതിനാല്‍ പലരും ഈ പതാകകള്‍ ഇന്ത്യയുടെ ദേശിയ പതാകയായിരിക്കും എന്ന് കരുതി. പക്ഷെ പാകിസ്ഥാനിലുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പതാകകളാണ് ഇവ.

Screenshot: Pakistan Awami Tehreek flag, source: crwflags.com

Screenshot: Pushtunkuwa National Awami Party flag, source: crwflags.com

Screenshot: Pushtunkuwa National Awami Party flag, source: crwflags.com

ഈ പ്രതിപക്ഷ പാര്‍ട്ടികളുടെ പതാകകള്‍ ആയിരിക്കാം നാം ചിത്രത്തില്‍ കാണുന്നത്. ഈ റാലിയില്‍ ഇന്ത്യയുടെ ദേശിയ പതാക കണ്ടെത്തി എന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. പാക്‌ മാധ്യമമായ എ.ആര്‍. വൈ. ന്യൂസിന്‍റെ റിപ്പോര്‍ട്ട്‌ നമുക്ക് താഴെ കാണാം.

നിഗമനം

പാകിസ്ഥാനില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ കാണുന്ന ഇന്ത്യന്‍ പതാകയുടെ ചിത്രം വ്യാജമാണ്. എഡിറ്റ്‌ ചെയ്ത് യഥാര്ത ചിത്രത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ചേര്‍ക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ ദേശിയ പതാകയുടെ പോലെയുള്ള പാകിസ്ഥാനിലെ ചില രാഷ്ട്രിയ പാര്‍ട്ടികളുടെ പതാക ഇന്ത്യന്‍പതാകയാണ് എന്ന് പലരും തെട്ടിദ്ധരിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.

Avatar

Title:പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരെ നടന്ന റാലിയില്‍ ഇന്ത്യന്‍ ദേശീയപതാക കാണിക്കുന്ന ചിത്രം വ്യാജമാണ്...

Fact Check By: Mukundan K

Result: False