‘മയക്കുമരുന്ന്-റാഗിംഗ് കൊലപാതകങ്ങള്‍ക്ക് വധശിക്ഷ’..? – ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

Altered ദേശീയം | National സാമൂഹികം

കേരളത്തിലെ കൌമാരക്കാരുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതോടൊപ്പം അക്രമ സംഭവങ്ങളും പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലഹരി ഉപയോഗത്തിനും റാഗിംഗിനും ഇനിമുതല്‍ വധശിക്ഷ ആയിരിക്കുമെന്ന അറിയിപ്പുമായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

“ശിക്ഷ കുറഞ്ഞു പോയെന്നു പറഞ്ഞ് ഇനി ആരും കരയരുത് 

മയക്കു മരുന്നിനും റാഗിംങ്ങ് കൊലപാതകത്തിനും ഇനി 

വധശിക്ഷ 

കേന്ദ്ര സർക്കാരിന്റെ മയക്കുമരുന്ന് മുക്ത ഭാരതം* 

മാഫിയക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും 

അമിത് ഷാ 

കേന്ദ്ര ആഭ്യന്തരമന്ത്രി” എന്ന വാചകങ്ങളും  അമിത് ഷായുടെ ചിത്രവും ചേര്‍ത്തുള്ള ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ എഡിറ്റ് ചെയ്ത ന്യൂസ് കാര്‍ഡ് ആണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

പ്രചരിക്കുന്ന ന്യൂസ് കാർഡിൽ വ്യത്യസ്തങ്ങളായ ഫോണ്ടുകളിലാണ് വാചകങ്ങൾ എഴുതിയിരിക്കുന്നത്. അതായത് ഈ ന്യൂസ് കാര്‍ഡ് എഡിറ്റഡ് ആയിരിക്കാം. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ജനം ടിവി 2025 മാര്‍ച്ച് രണ്ടിന് ഫേസ്ബുക്കില്‍ പങ്കുവച്ച മറ്റൊരു ന്യൂസ് കാര്‍ഡ് ലഭിച്ചു. 

A screenshot of a social media post

AI-generated content may be incorrect.

“കേന്ദ്ര സർക്കാരിൻറെ ലക്ഷ്യം മയക്കുമരുന്ന് മുക്ത ഭാരതം
അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി” എന്ന വാചകങ്ങള്‍ മാത്രമാണ് ന്യൂസ് കാര്‍ഡിലുള്ളത്. വാര്‍ത്താ കാര്‍ഡില്‍ വധശിക്ഷയെക്കുറിച്ചോ റാഗിംഗ് അക്രമങ്ങളെ കുറിച്ചോ യാതൊരു പരാമര്‍ശവുമില്ല. 

വാര്‍ത്തയുടെ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. 

“മയക്കുമരുന്ന് മുക്ത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി വ്യാപാരത്തിന് എതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വില്‍പനയിലൂടെയുള്ള ലാഭം ഭീകര വാദത്തിന് വളമാകുന്നു. മയക്കുമരുന്ന് വില്‍പനയ്‌ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് നടപടി എടുക്കണം. ലഹരി വ്യാപനത്തെ തടയുന്നതില്‍ വിട്ടു വീഴ്ചയില്ല. മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് ഏതു പ്രായത്തില്‍ ഉളളവരായാലും വെറുതെ വിടാന്‍ ആകില്ല….” തുടങ്ങിയ കാര്യങ്ങളാണ് വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ X ഹാന്‍റിലില്‍ മയക്കുമരുന്നിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുറിപ്പ് നല്‍കിയിട്ടുണ്ട്. 

പരിഭാഷ: “പണത്തിനായുള്ള അത്യാഗ്രഹത്തിനായി നമ്മുടെ യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചിഴയ്ക്കുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി സർക്കാർ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല.

അന്വേഷണ ഫലമായി, ഇന്ത്യയിലുടനീളമുള്ള 12 വ്യത്യസ്ത കേസുകളിലായി 29 മയക്കുമരുന്ന് കടത്തുകാരെ കോടതി ശിക്ഷിച്ചു.

മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിന് കൃത്യവും  സൂക്ഷ്മവുമായ അന്വേഷണങ്ങളിലൂടെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.”

എല്ലാത്തരം മയക്കു മരുന്ന് കേസുകളും റാഗിങ് കൊലപാതകങ്ങളും വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളായി കേന്ദ്ര സര്‍ക്കാരോ ജുഡിഷ്യറിയോ  പരിഗണിച്ചതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. കേസിന്‍റെ സ്വഭാവമനുസരിച്ചാണ് ശിക്ഷ തീരുമാനിക്കുന്നത്. 

നിഗമനം 

മയക്കുമരുന്ന് കേസുകള്‍ക്കും റാഗിംഗിനും ഇനിമുതല്‍ വധശിക്ഷ എന്ന് പ്രചരിപ്പിക്കുന്ന ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘മയക്കുമരുന്ന്-റാഗിംഗ് കൊലപാതകങ്ങള്‍ക്ക് വധശിക്ഷ’..? – ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

Fact Check By: Vasuki S 

Result: Altered