
തുപ്പിയ ജ്യുസ് കൊടുത്ത മുസ്ലിം കടക്കാരനെ ഉപഭോക്താവ് തല്ലുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ ഒരു പ്രാങ്കിന്‍റെ ഭാഗമാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ജ്യുസ് കടയിലെ രംഗങ്ങള്‍ കാണാം. ജ്യുസ് കടകാരന്‍ ജ്യുസ് കുടിച്ച ശേഷം ഉപഭോക്താവിന് കൊടുക്കുന്നു. ഇത് കണ്ട് രോഷാകുലരായ ഉപഭോക്താവ് കടക്കാരനെ മര്‍ദിക്കുന്നതും നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “തുപ്പിയ ശേഷം ജ്യൂസ് കൊടുത്ത ജിഹാദി ….. പിന്നീട് സംഭവിച്ചത് !!!…”
എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കീ ഫ്രെയിമുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഒരു അറബി ചാനലില്‍ ഈ വീഡിയോ ലഭിച്ചു. സഫാവത് മുസ്ഥാഫ ദാഹിര്‍ എന്നാണ് ചാനലിന്‍റെ പേര്. വീഡിയോ നിങ്ങള്‍ക്ക് താഴെ കാണാം.
ഈ വീഡിയോയുടെ ശീര്‍ഷക പ്രകാരം തായെര്‍ അബു സുബെദയുടെ ഒരു പ്രാങ്കാണ് ഈ വീഡിയോ. ഞങ്ങള്‍ തായെര്‍ അബു സുബെദയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഗാസയിലെ ഒരു കോമഡിയാനാണെന്ന് മനസിലായി. അദ്ദേഹം ടിവി പരിപാടികളിലും, സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ثائر أبو زبيدة Thaer Abu Zbeda
ഞങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രാങ്കിന്‍റെ ഒരു നീണ്ട വീഡിയോ TikTokല്‍ ലഭിച്ചു. ഈ വീഡിയോ നമുക്ക് താഴെ കാണാം. ഈ വീഡിയോയില്‍ അവസാനം അബു സുബെദയും ആ ഉപഭോക്താവും ഒരുമിച്ച് ചിരിച്ച് കളിക്കുന്നതായി കാണാം.
ഈ വീഡിയോ ഷൂട്ട് ചെയ്തത് ഗാസയിലെ ഒരു സര്‍വ്വകലാശാലയിലാണ്. ഈ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ സംഭവം കണ്ട് ചിരിക്കുന്നതും നമുക്ക് കാണാം.
നിഗമനം
ഒരു പാലസ്തീനി കലാകാരന്‍ ചെയ്ത പ്രാങ്കിന്‍റെ വീഡിയോ എഡിറ്റ് ചെയ്ത് തുപ്പിയ ജ്യുസ് കൊടുത്തപ്പോള്‍ മുസ്ലിം കടക്കാരന്‍ ഉപഭോക്താവ് മര്‍ദിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:എഡിറ്റ് ചെയ്ത പ്രാങ്ക് വീഡിയോ ഉപയോഗിച്ച് വര്‍ഗീയ പ്രചരണം…
Written By: Mukundan KResult: False
