പ്രിത്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിന്‍റെ ആദ്യ ദിനം മുതല്‍ വിവാദ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. രാഷ്ട്രീയ സമ്മര്‍ദ്ടത്തെയും പരക്കെ ഉയര്‍ന്ന പ്രതിഷേധത്തെയും തുടര്‍ന്ന് ആദ്യ പതിപ്പില്‍ നിന്നും പല ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഇനി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് ചിത്രം എഡിറ്റ് ചെയ്ത ശേഷം നീക്കം ചെയ്ത ഭാഗങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
രണ്ടുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ ട്രെയിന്‍ ആക്രമിക്കുന്നതും തീയിടുന്നതുമായ, സിനിമയില്‍ നിന്നും പകര്‍ത്തി എടുത്ത ദൃശ്യങ്ങള്‍ കാണാം. എമ്പുരാന്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്ത സീനുകളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:
എന്നാല്‍ പ്രചരിക്കുന്ന സീനുകള്‍ക്ക് എമ്പുരാന്‍ സിനിമയുമായി യാതൊരു ബന്ധവുമില്ല. 2024 നവംബറില്‍ പുറത്തിറങ്ങിയ ദി സബര്‍മതി റിപ്പോര്‍ട്ട് എന്ന ഹിന്ദി ചിത്രത്തിലെ ദൃശ്യങ്ങളാണിത്.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ ദൃശ്യങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ യുട്യൂബില്‍ സമാന ദൃശ്യങ്ങളുള്ള വീഡിയോ ലഭിച്ചു. ഗോദ്ര സംഭവം പ്രമേയമാക്കിയ ദി സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമയിലെ ദൃശ്യങ്ങളാണിത്.
പ്രചരിക്കുന്ന വീഡിയോയില്‍ മുസ്ലിം മതാചാര പ്രകാരമുള്ള വേഷം ധരിച്ച യുവാക്കളാണ് അക്രമം നടത്തുന്നത്. എന്നാല്‍ എമ്പുരാന്‍ സിനിമയില്‍ മുസ്ലിങ്ങളോട് ഹിന്ദുക്കള്‍ ചെയ്ത അക്രമമാണ് പ്രമേയമാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ ഈ ദൃശ്യങ്ങള്‍ക്ക് എമ്പുരാന്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് അനുമാനിക്കാം. സബര്‍മതി റിപ്പോര്‍ട്ട് സിനിമയില്‍ രാമ് രാമ് ജയ് രാജാറാം എന്ന് തുടങ്ങുന്ന ഗാനത്തില്‍ വൈറല്‍ വീഡിയോയില്‍ കാണുന്ന പല ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിഗമനം
എമ്പുരാന്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് 2024 നവംബറില്‍ പുറത്തിറങ്ങിയ ദി സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമയിലെ ദൃശ്യങ്ങളാണ്. എമ്പുരാന്‍ സിനിമയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:എമ്പുരാന്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് മറ്റൊരു ചലച്ചിത്രത്തിലെ സീനുകള്‍…
Written By: Vasuki SResult: False
