
കായ് പോ ചെ, പി.കെ., എം.എസ്. ധോണി-ദി അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങിയ ഹിറ്റ് സിനിമയില്‍ നിന്ന് തന്‍റെ പേരുണ്ടാക്കിയ പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പൂത് ഞായറാഴ്ച ഉച്ചക്ക് മുംബൈയിലെ തന്‍റെ ഫ്ലാറ്റില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാസങ്ങളായി സുശാന്ത് വിഷാദരോഗം കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. ഒടുവില്‍ സുശാന്ത് അതമഹത്യ ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ വരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പോലീസ് ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇത്ര ചെറിയ പ്രായത്തില്‍ ഇങ്ങനെ ജീവന്‍ ആവസാനിപ്പിച്ച ബോളിവൂഡിന്‍റെ ഈ യുവ താരത്തിന് പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി നിരവധി പേരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇതില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗന്ധിയുമുണ്ടായിരുന്നു. ട്വിട്ടറിലൂടെയാണ് രാഹുല്‍ ഗാന്ധി സുഷന്തിനെ ആദരാഞ്ജലികള്‍ സമര്‍പ്പിച്ചത്. പക്ഷെ സുശാന്ത് സിംഗ് രാജ്പൂതിനെ രാഹുല്‍ ഗാന്ധി നടന്‍ എന്ന് സംബോധിക്കുന്നതിനെ പകരം ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തു എന്ന് ആരോപ്പിച്ച് ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ സ്ക്രീന്‍ഷോട്ടും, സ്ക്രീന്‍ഷോട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന ഈ വാദവും തെറ്റാണെന്ന് കണ്ടെത്തി. യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് നോക്കാം.
പ്രചരണം
വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റ്-

മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “😜😜. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ആണ്.. നിങ്ങൾ തന്നെ വിലയിരുത്തുക.. 🤪🤪🤪🤪. പോസ്റ്റിന്‍റെ ലൈക്കും നോക്കുക..”
വസ്തുത അന്വേഷണം
ഈ ട്വീറ്റ് വ്യാജമാണെന്ന് സംശയം തോന്നാന്‍ പല കാരണങ്ങളുണ്ട്. അതില്‍ പ്രധാന കാരണം ട്വീറ്റിലുള്ള ഗ്രാമ്മര്‍ മിസ്റ്റെക്കും ഫോണ്ടുകള്‍ തമ്മിലുള്ള വ്യത്യവസവും. ട്വീറ്റില്‍ ക്രിക്കട്ടര്‍ എന്ന വാക്ക് എഡിറ്റ് ചെയ്ത് കയറ്റിയതാന്നെന്ന്‍ തോന്നുന്നു. ഇത്തരത്തില്‍ ഒരു ട്വീറ്റ് രാഹുല്‍ ഗാന്ധി ചെയ്തുവോ എന്നറിയാന്‍ ഞങ്ങള്‍ അദേഹത്തിന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ട് പരിശോധിച്ചു. ഇന്നലെ അദേഹം സുശാന്ത് സിംഗ് രാജ്പൂത്തിനെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇട്ട ട്വീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു. പക്ഷെ അതില്‍ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ ക്രിക്കട്ടര്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ട്വീറ്റ് നമുക്ക് താഴെ കാണാം.
I am sorry to hear about the passing of #SushantSinghRajput. A young & talented actor, gone too soon. My condolences to his family, friends & fans across the world.
— Rahul Gandhi (@RahulGandhi) June 14, 2020
ഈ ട്വീറ്റ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ സുശാന്തിന്‍റെ മരണ വാര്‍ത്ത വന്നപ്പോഴാണ് രാഹുല്‍ ഗാന്ധി ചെയ്തത്. ഈ ട്വീറ്റ് എഡിറ്റ് ചെയ്തതാണോ എന്ന് അന്വേഷിക്കാന്‍ ഞങ്ങള്‍ ഈ ട്വീറ്റിന്‍റെ ആര്‍ക്കൈവ് ചെയ്ത ലിങ്കുകള്‍ പരിശോധിച്ചു. Wayback machine എന്ന വെബ്‌സൈറ്റില്‍ ഈ ട്വീറ്റ് ആര്‍ക്കൈവ് ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി. ഇന്നലെ രണ്ടേ ഒമ്പതിനാണ് ഈ ട്വീറ്റ് ആര്‍ക്കൈവ് ചെയ്തത്. അതായത് ഈ ട്വീറ്റ് ചെയ്തതിന്‍റെ ആദ്യ മിനിട്ടുകളില്‍ ആര്‍കൈവ് ചെയ്ത ട്വീടിലും ക്രിക്കട്ടര്‍ എന്ന വാക്ക് രാഹുല്‍ ഗാന്ധി ഉപയോഗിച്ചിട്ടില്ല.

സുശാന്ത് സിംഗ് രാജ്പൂത് ഒരു പ്രതിഭയുള്ള യുവ നടനായിരുന്നു വളരെ നേരത്തെ ഈ ലോകം വിട്ടു പോയി. അദേഹത്തിന്‍റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു, എന്ന് തന്നെയാണ് യഥാര്‍ത്ഥ ട്വീറ്റില്‍ എഴുതിയിട്ടുള്ളത്.

നിഗമനം
രാഹുല്‍ ഗാന്ധി സുശാന്ത് സിംഗ് രാജ്പൂതിനെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചു എന്ന്‍ വാദിച്ച് ഷെയര്‍ ചെയുന്ന ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്തതാണ്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി സുശാന്ത് സിംഗ് രാജ്പൂത്തിനെ പ്രതിഭയുള്ള ഒരു യുവ നടന്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

Title:രാഹുല്‍ ഗാന്ധി സുശാന്ത് സിംഗ് രാജ്പുത്തിനെ ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചു കാണിക്കുന്ന ട്വീറ്റ് വ്യാജമാണ്…
Fact Check By: Mukundan KResult: False
