AAP എം.പി. സഞ്ജയ് സിംഗ് ഈ പ്രസംഗം നടത്തിയത് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിലല്ല 

Altered Social

പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെയും മുന്നിൽ പ്രസംഗം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിംഗ് പാർലാമെന്‍റില്‍ ഒരു പ്രസംഗം നടത്തുന്നതായി കേള്‍ക്കാം. ഈ പ്രസംഗത്തില്‍ അദ്ദേഹം ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. പ്രസംഗത്തിന്‍റെ ഇടയില്‍ അഭ്യന്തര മന്ത്രി അമിത് ഷാ എഴുന്നേറ്റ് നില്‍കുന്നതായികാണാം. ദൃശ്യങ്ങളില്‍ നമുക്ക് പ്രധാനമന്ത്രി മോദിയും ഇരിക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “പാർലമെൻറ്നെ പിടിച്ചു കുലുക്കിയ പ്രസംഗം.മോഡിയും കൂട്ടരും അടപടലം ഇളകിയാടിയ നിമിഷങ്ങൾ.” 

എന്നാൽ ശരിക്കും പ്രധാനമന്ത്രി മോദിയും അഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നില്‍ സഞ്ജയ്‌ സിംഗ് ഇങ്ങനെയൊരു പ്രസംഗം നടത്തിയോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ യുട്യൂബില്‍ വീഡിയോയുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഈ പ്രസംഗം സഞ്ജയ്‌ സിംഗ് 17 ഡിസംബര്‍ 2024ന് രാജ്യസഭയില്‍ നടത്തിയതാണെന്ന് മനസിലായി. ഞങ്ങള്‍ ഈ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ കണ്ടു. പക്ഷെ ഈ വീഡിയോയില്‍ എവിടെയും പ്രധാനമന്ത്രി മോദിയെയോ അമിത് ഷായെയോ കണ്ടില്ല. ബിജെപിയുടെ രാജ്യ സഭ നേതാവ് ജഗത് പ്രകാശ് നഡ്ഡ്യാണ് സഞ്ജയ്‌ സിംഗിനോട് ഇടയില്‍ തര്‍ക്കിക്കുന്നത്.

അങ്ങനെ പ്രധാനമന്ത്രി മോദിയുടെയും അഭ്യെന്തര മന്ത്രി അമിത് ഷായുടെയും ദൃശ്യങ്ങള്‍ എഡിറ്റ്‌ ചെയ്തിട്ടാണ് പ്രസ്തുത വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്. ഞങ്ങള്‍ അമിത് ഷായുടെ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ഭാഗം അഭ്യന്തര മന്ത്രി അമിത് ഷാ രാജ്യ സഭയില്‍ വയനാട് ദുരന്തത്തിനെ കുറിച്ച് നടത്തിയ പ്രസംഗത്തിന്‍റെതാണ് എന്ന് കണ്ടെത്തി. ഈ പ്രസംഗം അദ്ദേഹം 31 ജൂലൈ 2024നാണ് അമിത് ഷാ രാജ്യ സഭയില്‍ നടത്തിയത്.

പ്രസംഗത്തിന്‍റെ വീഡിയോ – YouTube

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് അമിത് ഷാ ധരിച്ച വസ്ത്രങ്ങളും വൈറല്‍ വീഡിയോയില്‍ കാണുന്ന അദ്ദേഹത്തിന്‍റെ വസ്ത്രങ്ങളും ഒന്നാണ് എന്ന് കാണാം. കുടാതെ അദ്ദേഹത്തിന്‍റെ പിന്നില്‍ നമുക്ക് ബിജെപി എം.പി.ഡോ.ഭഗവത് കാരാഡിനെയും കാണാം.  കുടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങളും ഞങ്ങള്‍ക്ക് യുട്യൂബില്‍ ലഭിച്ചു. ലോകസഭയില്‍ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനെകുറിച്ച് നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രി മോദി ലോകസഭയില്‍ ഉണ്ടായിരുന്നു. ഈ സമയത്ത് എടുത്ത ദൃശ്യങ്ങളാണ് വൈറല്‍ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രസംഗവും ജൂലൈ 2024ലേതാണ്. ഈ പ്രസംഗത്തിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്. 

വീഡിയോ കാണാന്‍ – YouTube

വീഡിയോയിൽ നമുക്ക് പ്രധാനമന്ത്രി വെള്ള വസ്ത്രങ്ങളും സ്വർണ്ണ ബോർഡറുള്ള ഷോളും ധരിച്ചിരിക്കുന്നത് കാണാം. വൈറൽ വീഡിയോയിലും ഇതേ വസ്ത്രങ്ങളാണ് പ്രധാനമന്ത്രി ധരിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ പിന്നിൽ വലത് ഭാഗത്ത് ഇരിക്കുന്ന മന്ത്രി പ്രഹ്ലാദ് ജോഷിയും ഇടത്തോട്ട് മന്ത്രി കിരൺ റിജിജുവും ഇരിക്കുന്നതായി കാണാം. ഇവരെ തന്നെയാണ് വൈറൽ വീഡിയോയിലും നമ്മൾ കാണുന്നത്. 

നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ മുന്നിൽ ആം ആദ്മി പാർട്ടി എം.പി. നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എഡിറ്റ്ഡാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. സഞ്ജയ് സിംഗ് രാജ്യസഭയിൽ ഈ പ്രസംഗം നടത്തിയപ്പോൾ പ്രധാനമന്ത്രി മോദിയും ആഭ്യന്ത്ര മോദി അമിത് ഷായും സഭയിലുണ്ടായിരുന്നില്ല.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:AAP എം.പി. സഞ്ജയ് സിംഗ് ഈ പ്രസംഗം നടത്തിയത് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിലല്ല

Written By: Mukundan K  

Result: Altered