
വിവരണം
ഖുർആൻ അർഥം അറിയാത്തവർ പോലും ലയിച്ചിരിക്കുന്ന മഹാ സാഗരം.. എന്ന തലക്കെട്ട് നല്കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ബ്രട്ടണ്‍ ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയില്‍ ഒരു യുവാവ് ഖുറാന് ചൊല്ലുമ്പോള്‍ ഇത് കേട്ട് വളരെ വൈകാരികമായി പ്രതികരിക്കുന്ന പരിപാടിയുടെ ജഡ്ജസും കാണികളും എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഫര്‍ഹാന റിയ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 5,800ല്‍ അധികം ഷെയറുകളും 2,700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 1,50,000ല്‍ അധികം തവണ ഇതിനോടകം ഈ വീഡിയോ ജനങ്ങള്‍ കണ്ടിട്ടുമുണ്ട്.
എന്നാല്‍ യഥാര്‍ഥത്തില്‍ ഈ വീഡിയോ ബ്രിട്ടണ് ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയില്‍ ഖുറാന് ചൊല്ലുന്ന യുവാവിന്റേത് തന്നെയാണോ? ഇയാള്‍ ഖുറാന് ചൊല്ലുന്നത് കേട്ട് വൈകാരികമായി പ്രതികരിക്കുന്ന ജഡ്ജസിന്റെയും കാണികളുടെയും ദൃശ്യങ്ങള്‍ തന്നെയാണോ വീഡിയോയിലുള്ളത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
വീഡിയോയുടെ താഴെയുള്ള ഇടത് കോണില്‍ കാണുന്ന അയ ഇബ്രാഹിം എന്ന ഇന്‍സ്റ്റാഗ്രാം പ്രഫൈല്‍ ഐഡി ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ അയാ ഇബ്രാഹിം ചാനല്‍ എന്ന വേരിഫൈഡ് യൂട്യൂബ് ചാനല്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ 10 മിനിറ്റും 59 സെക്കന്റും ദൈര്‍ഘ്യമുള്ള ഒരു വീഡിയോയുടെ കുറച്ച് ഭാഗം മാത്രം ക്രോപ്പ് ചെയ്തെടുത്താണ് ഫെയ്സ്ബുക്കില്‍ ഖുറാന് ചൊല്ലുന്നത് കേട്ട് ലയിച്ചിരിക്കുന്നവര്‍ എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോയുട 5.13 മുതലുള്ള ഭാഗമാണ് ക്രോപ്പ് ചെയ്ത് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ ബ്രിട്ടണ് ഗോട്ട് ടാലന്റിന്റേതല്ലെന്നതാണ് യാഥാര്‍ഥ്യം. യൂട്യൂബ് വീഡിയോയുടെ തലക്കെട്ടില്‍ തന്നെ ഇതൊരു പാരഡി അധവ ഹാസ്യരൂപേണയുള്ള അനുകരണം മാത്രമാണെന്ന് എഴുതിയിട്ടുമുണ്ട്. അപ്പോള്‍ പിന്നിലെ സൈമണ്‍ കൊവെല്ലിനെ പോലെയുള്ള പ്രമുഖര്‍ ഖുറാന് പാരായണം കേട്ട് കണ്ണുനിറയുന്ന രംഗം എവിടെ നിന്നും വന്നു എന്നതാവും അടുത്ത ചോദ്യം. ദ് എക്സ് ഫാക്ടര്‍ യുകെ എന്ന പരിപാടിയില്‍ ജോഷ് ഡാനിയല്‍ എന്ന ഗായകന് തന്റെ മരണപ്പെട്ട സുഹൃത്തിന് വേണ്ടി ആലപിക്കുന്ന ഗാനം കേട്ട് കരയുന്ന പരിപാടിയുടെ ജഡ്ജസിന്റെ വീഡിയോയാണ് യഥാര്‍ഥത്ത വീഡിയോ. ജോഷ് പാടുന്ന ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയും ഒപ്പം മറ്റ് ഏതൊക്കെയോ വീഡിയോകളില്‍ ആരൊക്കെയോ കണ്ണുനിറയുന്നതും കരയുന്നതുമെല്ലാം കൂട്ടിച്ചേര്‍ത്താണ് പാരഡി വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വ്യക്തം. ദ് എക്സ് ഫാക്ടര്‍ യുകെയിലെ ജോഷിന്റെ വൈറലായ ഗാനത്തിന്റെ വീഡിയോ മ്യൂസിക് ടാലന്റ് നൗ എന്ന യൂട്യൂബ് ചാനലില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. ജോഷ് ഡാനിയല്‍ പാടുന്ന വീഡിയോയുടെ 2.15 മുതലുള്ള ഭാഗങ്ങളിലെ പരിപാടിയുടെ ജഡ്ജസിന്റെ പ്രതികരണവും ജനങ്ങളുടെ പ്രതികരണവും അതേപടി ക്രോപ്പ് ചെയ്താണ് പാരഡി വീഡിയോയിലും ഉപയോഗിച്ചിരിക്കുന്നതെന്ന് രണ്ട് വീഡിയോകളും തമ്മില്‍ താരതമ്യം ചെയ്തതില്‍ നിന്നും വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതായത് ബ്രിട്ടണ് ഗോട്ട് ടാലന്റുമായിട്ടോ അല്ലെങ്കില്‍ അത്തരമൊരു റിയാലിറ്റി ഷോയുമായിട്ടോ യാതൊരു ബന്ധവുമില്ലാത്ത വെറുമൊരു പാരഡി വീഡിയോ യാഥാര്‍ഥ വീഡിയോ എന്ന് തെറ്റ്ദ്ധരിപ്പിക്കും വിധം ഖുറാന് ചൊല്ലുന്നത് കേട്ട് ലയിച്ചിരുന്ന് പോകുന്ന വീഡിയോ എന്ന പേരില്‍ പ്രചരിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.
അയ ഇബ്രാഹിം ഖുര്‍ആന്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബ് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ലഭിച്ച റിസള്‍ട്ട്-

പാരഡി എന്ന് വീഡിയോയുടെ തലക്കെട്ടില്‍ തന്നെ നല്‍കിയിട്ടുണ്ട്-

അയ ഇബ്രാഹിമിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന പാരഡി വീഡിയോ-
ദ് എക്സ് ഫാകടര്‍ യുകെയില്‍ ജോഷ് ഡാനിയല്‍ പാടുന്ന യഥാര്‍ഥ വീഡിയോ മ്യൂസിക് ടാലന്റ് നൗ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്-
രണ്ട് വീഡിയോകളും തമ്മിലുള്ള താരതമ്യം കാണാം-
മാത്രമല്ല അയ ഇബ്രാഹിം എന്ന വ്യക്തി തന്നെയാണ് ഖുര്‍ആന്‍ ആലപിക്കുന്ന ആ യുവാവ് എന്നതാണ് മറ്റൊരു വസ്തുത. തന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് പാരഡി എന്ന പേരില്‍ അയ ഇബ്രാഹിം ഈ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. ഇയാളുടെ യൂട്യൂബ് ചാനല്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാണ് പ്രാങ്ക് തമാശ വീഡിയോകള്‍ മാത്രം അപ്ലോഡ് ചെയ്യുന്ന ഒരു വ്ളോഗറാണ് അയ എന്നത്. ഇയാള്‍ ബ്രിട്ടണ്‍സ് ഗോട്ട് ടാലന്റില്‍ പങ്കെടുത്തു എന്ന് അവാകാശപ്പെടാന് തക്കമുള്ള യാതൊരു വിവരവും ഇന്റര്‍നെറ്റില്‍ ലഭ്യമല്ലയെന്നതാണ് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായ മറ്റൊരു വസ്തുത. അയ ഇബ്രാഹിമിന്റെ യൂട്യൂബ് ചാനല്‍ സ്ക്രീന്‍ഷോട്ട് (ധാരാളം പ്രാങ്ക് വീഡിയോകള്‍ കാണാം)-

സമാനമായയി എഡിറ്റ് ചെയ്ത് ദ് എക്സ് ഫാക്ടര്‍ യുകെയുടെ അതെ വീഡിയോ ക്രോപ്പ് ചെയ്ത് അമേരിക്ക ഗോട്ട് ടാലന്റിന്റെ ഒരു വീഡിയോയും ഇതുപോലെ തന്നെ യൂട്യൂബിലും മറ്റും പ്രചരിക്കുന്നുണ്ട്-
നിഗമനം
ഒരു പാരഡി വീഡിയോ മാത്രമായിട്ടാണ് അയ ഇബ്രാഹിം എന്ന വ്യക്തി ഖുര്‍ആന്‍ ബ്രിട്ടണ് ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയില്‍ ആലപിക്കുന്ന എന്ന രീതിയില്‍ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. അതിന്റെ ചില ഭാഗങ്ങളാണ് ഫെയ്സ്ബുക്കില്‍ യഥാര്‍ഥ വീഡിയോ എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ദ് എക്സ് ഫാക്ടര്‍ യുകെ പരിപാടിയില്‍ ജോഷ് എന്ന ഗായകന് തന്റെ മരണപ്പെട്ട സുഹൃത്തിന് വേണ്ടി ആലപിക്കുന്ന ഗാനത്തിന്റെ വീഡിയോയുടെ പ്രതികരണ രംഗം ക്രോപ്പ് ചെയ്താണ് പാരഡി വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:FACT CHECK : ബ്രിട്ടണ്’സ് ഗോട്ട് ടാലന്റ് വേദിയില്‍ ഖുര്‍ആന്‍ ചൊല്ലുന്ന യുവാവിന്റെ വീഡിയോ അല്ല ഇത്.
Fact Check By: Dewin CarlosResult: False
