
രാഹുല്‍ ഗാന്ധി അമ്പതും പതിനഞ്ചും എഴുപത്തി മൂന്നാണെന്ന് പറയുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ അദ്ദേഹം അമ്പതും പതിനഞ്ചും കൂടി എഴുപത്തി മുന്നാണ് എന്ന് പറയുന്നു.
എന്നാല്‍ ശരിക്കും രാഹുല്‍ ഗാന്ധിയുടെ കണക്ക് തെറ്റിയോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ഓഡിഷയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ലഭിച്ചു.
രാഹുല്‍ ഗാന്ധി തന്‍റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഫെബ്രുവരി 8ന് ഛ്ത്തീഗഡിലെ റായ്ഗഡില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണിത്. വീഡിയോയില്‍ 19:51നാണ് വൈറല്‍ ഭാഗം നമുക്ക് കാണാം കഴിയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “…ഇങ്ങനെ കെട്ടിയിട്ടുണ്ട്, ഇന്ത്യയില്‍ 50-55% പിനോക്ക വിഭാഗത്തില്‍ പെട്ടവരാണ്, 15% ദളിതരാണ്, 8% ആദിവാസികളാണ്. എത്രയായി? പറയു? അമ്പത്തും, പതിനഞ്ചും എട്ടും കൂടി എത്രയായി? എഴുപതിമൂന്ന്!”
യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യയില്‍ എല്ലാ സാമാജിക വിഭാഗങ്ങളുടെ ജനസംഖ്യയുടെ ശതമാനത്തെ കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തിന്‍റെ പ്രകാരം ഇന്ത്യയില്‍ 50 ശതമാനം പിന്നോക്ക വിഭാഗത്തില്‍ പെട്ടവരും, 15 ശതമാനം പട്ടികജാതിയില്‍ പെട്ടവരും, 8 ശതമാനം ആദിവാസികളാണ്, ഇവര്‍ മൊത്തത്തില്‍ ഇന്ത്യയുടെ ജനസംഖ്യയുടെ 73 ശതമാനമാണ് ഉണ്ടാക്കുന്നത്. അദ്ദേഹം പറഞ്ഞ 8 എഡിറ്റ് ചെയ്ത് അദ്ദേഹം അമ്പത്തും പതിനഞ്ചും കൂടി എഴുപത്തി മൂന്നാണ് എന്ന് പറഞ്ഞ് തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുകയാണ്.
വൈറല്‍ വീഡിയോയും യഥാര്‍ത്ഥ വീഡിയോയും തമ്മില്‍ നല്‍കിയ താരതമ്യം കണ്ടാല്‍ ഈ കാര്യം നമുക്ക് വ്യക്തമാകും.
നിഗമനം
രാഹുല്‍ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വീഡിയോ വെച്ചാണ് അദ്ദേഹത്തെ ട്രോള്‍ ചെയ്യുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അദ്ദേഹം 50, 15, 8 കൂടി മൊത്തത്തില്‍ 73 ആകുന്നു എന്ന് പറഞ്ഞതില്‍ 8 എഡിറ്റ് ചെയ്ത് അദ്ദേഹം അമ്പത്തും പതിനഞ്ചും കൂടി എഴുപതിമൂന്ന് എന്ന് പറഞ്ഞ തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയുടെ കണക്ക് തെറ്റി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ…
Written By: K. MukundanResult: Altered
