
വിവരണം
രാഹുല്‍ ഗാന്ധി നിലവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറയുന്നത് ഇങ്ങനെ- “എനിക്ക് ഒരു കാര്യം മനസിലാക്കി തരു…ഈ കഴുകന്മാര്‍ ഇവിടെ എന്താണ് പറക്കുന്നത്? ഈ കഴുകന്മാര്‍ ഇവിടെ എന്താണ് ചെയ്യുന്നത്, പറയു…ആർക്കെങ്കിലും പറയാന്‍ സാധിക്കുമോ ഈ കഴുകന്മാര്‍ ഇവിടെ എന്തിനാണ് പറക്കുന്നത്? കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ക്ക് തൊഴിലില്ല…ഇതിന്‍റെ കാരണം നരേന്ദ്ര മോദിയാണ്…ഇതിന്‍റെ കാരണം ആര്‍.എസ്.എസ്. ആണ്…ഇതിന്‍റെ കാരണം ബിജെപിയാണ്. ” ഇതിനോടൊപ്പം തമാശക്കായി ചില സൌണ്ട് ഈഫകറ്റുകളും ചേർത്തിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ ഒരു പ്രസംഗം യഥാര്‍ത്ഥത്തില്‍ നടത്തിയിരുന്നോ? ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റഡ് ആണെന്ന് മനസിലായി. രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ യാതൊരു പ്രസ്താവന നടത്തിയിട്ടില്ല. സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം
Archived Link |
വീഡിയോയോടൊപ്പം നല്‍കിയ വാചകം ഇപ്രകാരമാണ്: “ഇത് ട്യൂബ് ഒന്നുമല്ല, അതുക്കും മുകളിലാണ് ട്ടോ…മോഡി ഭരണത്തിൽ കഴിഞ്ഞ 5 വർഷമായി തൊഴിൽ നഷ്ടമായ കിളികളാണ് ആ പറക്കുന്നത് !!! ആകാശത്തു പക്ഷികൾ പറക്കുന്നതിന്റ പോലും കാരണക്കാർ BJP യും RSS ഉം ആണ് 😪”
വസ്തുത അന്വേഷണം
ഞങ്ങള്‍ പ്രസംഗതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഫെബ്രുവരി 5, 2020ന് ഡല്‍ഹിയിലെ കോണ്ടലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണെന്ന് മനസിലായി. ഡല്‍ഹിയില്‍ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുമ്പോഴാണ് രാഹുല്‍ ഗാന്ധി ഈ പ്രസംഗം നടത്തുന്നത്. മുഴുവന്‍ പ്രസംഗത്തിന്‍റെ വീഡിയോ ഞങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ ലഭിച്ചു. മുഴുവന്‍ പ്രസംഗം ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ വൈറല്‍ വീഡിയോ ഈ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു കൂട്ടി ചേര്‍ത്തിയുണ്ടാക്കിയതാണെന്ന് മനസിലായി. പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ താഴെ നല്‍കിട്ടുണ്ട്.
മുകളില്‍ നല്‍കിയ വീഡിയോയില്‍ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ വരുന്നത്. വൈറല്‍ വീഡിയോയില്‍ കഴുകന്മാരെ കുറിച്ച് അദേഹം പറയുന്നത് ഒരു മണിക്കൂര്‍ 18 മിനിറ്റ് 21 സെകണ്ടിനാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ-
“എനിക്ക് ഒരു കാര്യം മനസിലാക്കി തെരു…ഈ കഴുകന്മാര്‍ ഇവിടെ എന്താണ് പറക്കുന്നത്? ഈ കഴുക്കന്മാര്‍ ഇവിടെ എന്താണ് ചെയ്യുനത്, പറയു…ആർക്കെങ്കിലും പറയാന്‍ സാധിക്കുമോ ഈ കഴുകന്മാര്‍ ഇവിടെ എന്തിനാണ് പറക്കുന്നത്? ഹാ…? ഈ മാലിന്യം ഇല്ലാതാക്കാൻ നിങ്ങള്‍ പറയു എത്ര കോടി രൂപ വേണ്ടി വരും? എത്ര വേണ്ടി വരും…5 കോടി…?10 കോടി…? 10 വയസായ ഈ കുട്ടി പറയുന്നു 5 കോടി…10 കോടി ചെലവ് വെറും എന്ന്. 50 കോടി വേണ്ടി വരും എന്ന് കരുതാം. കുറച്ച് ദിവസം മുമ്പേ നരേന്ദ്ര മോദിജി ഇന്ത്യയിലെ ഏറ്റവും ധനവാന്മാരുടെ ഒരു ലക്ഷത്തി മുപ്പത്തിനായിരം കോടി രൂപയുടെ ടാക്സ് മാപ്പ് ആക്കി. ” താഴെ നല്‍കിയ വീഡിയോയില്‍ രാഹുല്‍ ഗാന്ധിയുടെ 1.18.21 മുതല്‍ 1.19.20 വരെ നടത്തിയ പ്രസംഗത്തില്‍ നമുക്ക് ഈ പ്രസ്താവന കേള്‍ക്കാം. ധനവാന്മാരുടെ ടാക്സ് തിരികെ പിടിച്ച തുകയില്‍ നിന്ന് ഒരു ചെറിയൊരു ഭാഗം മാത്രം ഉപയോഗിച്ചാല്‍ ഡല്‍ഹിയിലെ മാലിന്യത്തിന്‍റെ പ്രശ്നങ്ങള്‍ തീർക്കാമായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി പറയാന്‍ ഉദ്ദേശിക്കുന്നത്.
രണ്ടാമത്തെ ഭാഗം ഇതേ വീഡിയോയില്‍ ഒരു മണിക്കുര്‍ 11 മിനിറ്റ് 58 സെകണ്ടിന് നമുക്ക് കേള്‍ക്കാം. യുവാക്കള്‍ക്ക് ഇപ്പോൾ ഒരു വഴി കാണാനില്ല. കൊല്ലങ്ങളോളം പഠിച്ചിട്ടും പരിക്ഷകള്‍ പാസായിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അവര്‍ക്ക് ജോലി കിട്ടുന്നില്ല. അദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ആ ഭാഗത്തിന്‍റെ ദൃശ്യങ്ങള്‍ താഴെ നല്‍കിട്ടുണ്ട്.
വൈറല്‍ വീഡിയോയുടെ മുന്നാമത്തെ ഭാഗം പ്രസംഗത്തിന്‍റെ വീഡിയോയിലെ ഒരു മണിക്കൂര്‍ 11 മിനിറ്റ് 04 സെകണ്ട് മുതല്‍ ഒരു മണിക്കൂര്‍ 12 മിനിറ്റ് 23 സെകണ്ട് വരെയുള്ള ദൃശ്യങ്ങലാണ്. പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തന്നെ അദേഹം പറയുന്നു – “നിങ്ങള്‍ ഇന്ത്യയിലെ നിലവിലുള്ള സ്ഥിതികൾ കണ്ടിട്ടുണ്ടാകും. കഴിഞ്ഞ അഞ്ച് കൊല്ലമായി ഇന്ത്യയുടെ സ്ഥിതികള്‍ വളരെ മോശമായി മാറിയിരിക്കുകയാണ്. (ആകൃതി എന്ന ഒരു പത്ത് വയസായ കുട്ടിയോട് അദേഹം സംസാരിക്കുന്നു) പത്ത് വയസായ ആകൃതിക്ക് ഈ കാര്യം മനസിലാകുന്നുവെങ്കില്‍ നിങ്ങള്‍ക്കും മനസിലായി കാണും. ഇതിനു കാരണം നരേന്ദ്ര മോദിയാണ്…ഇതിന്‍റെ കാരണം ആര്‍.എസ്.എസ്. ആണ്…ഇതിന്‍റെ കാരണം ബിജെപിയാണ്.”
നിഗമനം
പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി തെറ്റാണ്. വീഡിയോ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്തുണ്ടാക്കിയതാണ്. എഡിറ്റ് വീഡിയോ രാഹുല്‍ ഗാന്ധിയെ കുറിച്ച് തെറ്റിധാരണ സ്രിഷ്ടിക്കുകയാണ്.

Title:EDITED VIDEO: രാഹുല്‍ ഗാന്ധി പക്ഷികളുടെ തൊഴിലില്ലായ്മയ്ക്ക് മോദിയെ വിമര്‍ശിച്ചുവോ…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
