
തന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച എ.ഐ.എം.ഐ.എം. നേതാവ് അസ്സദ്ദുദിന് ഒവൈസിയി യോഗി ആദിത്യനാഥ് ശാസിച്ച് ഇരുത്തി എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ എഡിറ്റ് ചെയ്ത് വീഡിയോ വെച്ച് തെറ്റായ പ്രചാരണമാണിത് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു പ്രസംഗം നമുക്ക് കാണാം. പ്രസംഗത്തിനിടെ ഹൈദ്രാബാദ് എം.പി. ആസ്സദുദ്ദിന് ഒവൈസി ഇടയില്‍ എന്തോ പറയാന്‍ ശ്രമിക്കുന്നു. ഇത് കണ്ട് യോഗി ആദിത്യാനാഥ് ഒവൈസിയി ശാസിച്ച് ഇരിക്കാന്‍ പറയുന്നു ഒവൈസി ഇരിക്കുകയും ചെയ്യുന്നു എന്ന് നമുക്ക് കാണാം. യോഗി 2017ല്‍ ആദ്യമായി യു.പി. മുഖ്യമന്ത്രി ആവുന്നവരെ ഗോരഖ്പൂര്‍ എം.പിയായിരുന്നു. അതിനാല്‍ ഈ സംഭവം ഒരുപാട് പഴയതാണ് എന്ന് മനസിലാകുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ വിവിധ കീ ഫ്രാമുകളില്‍ വിഭജിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഓഗസ്റ്റ് 2014ന് ഭാരതിയ ജനത പാര്‍ട്ടി(BJP) അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.
വീഡിയോയില്‍ നല്കിയ തീയതി 12 ഓഗസ്റ്റ് 2014 എന്നാണ്. വര്‍ഗീയ കലാപങ്ങളെ നേരിടാന്‍ കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണ് എന്നാണ് ചര്‍ച്ചയുടെ വിഷയം വീഡിയോയുടെ ശീര്‍ഷകത്തില്‍ പറയുന്നു. യോഗി ആദിത്യനാഥ് വര്‍ഗീയതയുടെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നത്. സിഖ് കലാപത്തില്‍ കോണ്‍ഗ്രസിന്റെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. 10:27നാണ് പ്രസംഗത്തിനിടെ ബഹളമുണ്ടാക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളെ ഇരിക്കാന്‍ യോഗി ആദിത്യനാഥ് പറയുന്നത്. അസ്സദുദ്ദിന്‍ ഒവൈസി ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രദ്ധിക്കണം.

യോഗി ആദിത്യനാഥ് പറയുന്നത് കോണ്‍ഗ്രസ് ഹിന്ദുകള്ക്കെതിരെയുണ്ടായ കലാപങ്ങളില്‍ മൌനം പാലിച്ചു. സ്വന്തം നാട്ടില്‍ കുടിയിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ആസ്സാമില്‍ ബോഡോകള്ക്കെതിരെയുണ്ടായ കലാപങ്ങളിലും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ബീഹാറിലെ ഭഗല്‍പ്പൂരില്‍ നടന്ന കലാപങ്ങളിലും കോണ്‍ഗ്രസ് മൌനം പാലിച്ചു എന്ന് അദ്ദേഹം ആരോപിക്കുന്നു. 13:16നാണ് നമ്മള് ഒവൈസി എഴുന്നേറ്റ് എന്തോ പറയാന്‍ ശ്രമിക്കുന്നതായി കാണുന്നത്.

13:22ന് ഡപ്പ്യുട്ടി സ്പീകര്‍ ഡോ. തമ്പിദുരൈ യോഗിയെ പ്രസംഗം കുറച്ച് നേരം നിര്‍ത്തി ഒവൈസിക്ക് പറയാന്‍ അനുവദിച്ചത്. യോഗി ആദിത്യനാഥ് വര്‍ഗീയ കലാപങ്ങളെ കുറിച്ച് പ്രസംഗിക്കുമ്പോള്‍ കൊടുത്ത കണക്കുകളില്‍ തിരുത്തലുണ്ട് എന്ന് ഒവൈസി ചൂണ്ടി കാണിക്കുന്നു. 2011നെ സംബന്ധിച്ച് അദ്ദേഹം കൊടുത്ത കണക്കുകള്‍ തെറ്റാണ് എന്ന് ഒവൈസി വാദിക്കുന്നു. ഇതിനു ശേഷം ഡപ്പ്യുട്ടി സ്പീക്കര്‍ അദ്ദേഹത്തിനെ വിലക്കുന്നു. നിങ്ങള്‍ക്ക് അവരുടെ കണക്കുകളിലുള്ള തെറ്റുകളെ കുറിച്ച് നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ പറയാം നിലവില്‍ അദ്ദേഹം (യോഗി) പ്രസംഗിക്കട്ടെ എന്ന് ഡോ. തമ്പിദുരൈ നിര്‍ദേശിക്കുന്നു. പിന്നിട് 14:46 മുതല്‍ യോഗി തന്റെ പ്രസംഗം പുനരാരംഭിക്കുന്നു.
നിഗമനം
അങ്ങനെ യോഗി ആദിത്യനാഥ് വീഡിയോയില്‍ കാണിക്കുന്ന പോലെ ഒവൈസിയെ ശാസിച്ച് ഇരുത്തിയില്ല എന്ന് വ്യക്തമാകുന്നു. പ്രസംഗത്തിന്റെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്തിട്ട് വ്യാജപ്രചരണമാണ് വീഡിയോയിലൂടെ നടത്തുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പാര്‍ലിമെന്റില്‍ യോഗി ആദിത്യനാഥിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച ഒവൈസിയെ യോഗി ശാസിച്ച് ഇരുത്തി എന്ന് വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
