ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രെലിയ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ലോകകപ്പ് സ്വന്തമാക്കി. ഇതിന് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍നര്‍ക്ക് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യം ഉന്നയിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ഡേവിഡ്‌ വാര്‍നര്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ബൌണ്ടറിയുടെ അടുത്ത് ഫീല്‍ഡിങ് ചെയ്യുന്നതായി കാണാം. പിന്നില്‍ നിന്ന് സ്റ്റേഡിയത്ത് വന്ന പ്രേക്ഷകര്‍ ജയ്‌ ശ്രീ രാം മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായി കേള്‍ക്കാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഈ വിളിക്കുന്നതിന്‍റെ അർത്ഥം പോലും അറിയാത്ത ആസ്ട്രേലിയക്കാരനോട് 🙏🙏😃😃

എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ വീഡിയോ ലഭിച്ചു. യഥാര്‍ത്ഥ വീഡിയോയില്‍ ഓഡിയോ വേറെയാണ് എന്ന് മനസിലാകുന്നു.

യഥാര്‍ത്ഥ വീഡിയോയില്‍ ജയ്‌ ശ്രീ റാമിന്‍റെ മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നില്ല. ‘ദസ്‌ രൂപയെ കി പെപ്സി...’, ‘പുഷ്പ’ എന്നി വിളികളാണ് നമ്മള്‍ കേള്‍ക്കുന്നത്. കുടാതെ ഈ വീഡിയോയില്‍ 27 സെക്കന്‍റിന് ശേഷം നമുക്ക് സ്ഥലത്തിന്‍റെ പേരും കാണാം. ഈ വീഡിയോ ഡല്‍ഹിയിലെ ഫെറോസ് ഷാ കോട്ട്ല സ്റ്റേഡിയതില്‍ എടുത്തതാണ്.

25 ഒക്ടോബര്‍ 2023ന് ലോകക്കപ്പ് മത്സരത്തില്‍ ഓസ്ട്രേലിയ നെതര്‍ലന്‍ഡ്‌സിനെ നേരിട്ടിരുന്നു. ഈ മത്സരം ഡല്‍ഹിയിലാണ് നടന്നത്. ഈ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ യുട്യൂബില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിന്‍റെ ഇന്നി ഒരു വീഡിയോ ലഭിച്ചു.

https://youtu.be/5MaCMUnjSAI

ഈ രണ്ട് വീഡിയോയില്‍ നിന്ന് വൈറല്‍ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് വ്യക്തമാകുന്നു. യഥാര്‍ത്ഥ വീഡിയോയും എഡിറ്റ്‌ ചെയ്ത വീഡിയോ തമ്മില്‍ വ്യത്യാസം നമുക്ക് താഴെ നല്‍കിയ താരതമ്യത്തില്‍ കാണാം.

ഡേവിഡ്‌ വാര്‍ണറിന്‍റെ ഇന്ത്യന്‍ സിനിമ പ്രത്യേകിച്ച് തെലുങ്ക് സിനിമയയോടുള്ള സ്നേഹം രഹസ്യമല്ല. അല്ലു അര്‍ജുനിന്‍റെ സൂപ്പര്‍ ഹിറ്റ്‌ സിനിമ പുഷ്പയിലെ ഡാന്‍സും, സ്റ്റൈലും ഉപയോഗിച്ച് അദ്ദേഹം പല റീലുകള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മൈതാനത്തിലും സെഞ്ചുറി അടിച്ചാല്‍ അദ്ദേഹം ‘പുഷ്പ സ്റ്റൈലില്‍’ ആഘോഷിക്കാറുണ്ട്. ഈ കാരണം കൊണ്ടാണ് ക്രിക്കറ്റ്‌ ആരാധകര്‍ അദ്ദേഹത്തിനെ കണ്ടാല്‍ പുഷ്പ എന്ന് വിളിക്കുന്നത്. ഈ സംഭവം തന്നെയാണ് വീഡിയോയിലും നാം കാണുന്നത്.

നിഗമനം

ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍ണറിന് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍നര്‍ക്ക് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണ്...

Written By: K. Mukundan

Result: Altered