
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിക്കുന്നത്തിനിടെ മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവരുടെ നേര്‍ക്ക് രോഷം പ്രകടിപ്പിക്കുന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസംഗത്തിന്‍റെ വീഡിയോ കാണാം. ഈ വീഡിയോയില്‍ മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ നമുക്ക് കേള്‍ക്കാം. ഇതിനെ തുടര്‍ന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ മുദ്രാവാക്യം ഉയര്‍ത്തിയവരെ ശകാരിക്കുന്നതായി നമുക്ക് കാണാം.
എന്നാല്‍ ശരിക്കും ഖര്‍ഗെയുടെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദിയുടെ പേര് ശ്രോതാക്കള്‍ വിളിച്ചുവോ? ഈ കാരണം കൊണ്ട് ആണോ ഖര്‍ഗെ രോഷകുലനായത്? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് ബന്ധമുള്ള പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് യുട്യൂബില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ANI അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച ഈ പ്രസംഗത്തിന്‍റെ വീഡിയോ ലഭിച്ചു. ANI പ്രസിദ്ധികരിച്ച ഈ വീഡിയോയില്‍ വൈറല്‍ വീഡിയോയില്‍ കേള്‍ക്കുന്ന മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നില്ല.
കഴിഞ്ഞ മാസം തെലംഗാനയിലെ കലവകുരുത്തി എന്ന സ്ഥലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ വീഡിയോയാണിത് എന്ന് ANIയുടെ റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നു. ഈ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ ലഭ്യമാണ്.
മുകളില്‍ നല്‍കിയ വീഡിയോയില്‍ 21 മിനിറ്റിന് ശേഷമാണ് വൈറല്‍ വീഡിയോയില്‍ കാണുന്ന സംഭവമുണ്ടാവുന്നത്. പ്രസംഗത്തിനിടെ എവിടെയും മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നില്ല. പ്രസംഗം കേള്‍ക്കാന്‍ വന്ന ചിലര്‍ വേദിയിലെ നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടും ചിലര്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഖര്‍ഗെ ഇവരെ ശാസിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. മുഴുവന്‍ പ്രസംഗത്തിനിടെ എവിടെയും മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നില്ല.
വൈറല്‍ വീഡിയോ ഈ പ്രസംഗത്തിന്‍റെ ചെറിയ ക്ലിപ്പ് എടുത്ത് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് താഴെ നല്‍കിയ താരതമ്യം കണ്ടാല്‍ വ്യക്തമാകും. യഥാര്‍ത്ഥ വീഡിയോയില്‍ മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നില്ല.
നിഗമനം
പ്രസംഗത്തിനിടെ മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ ഉന്നയിക്കപെട്ടപ്പോള്‍ രോഷകുലമായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മലിക്കാര്‍ജുന്‍ ഖര്‍ഗെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ ശകാരിക്കുന്നു എന്ന അവകാശപെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ എഡിറ്റ് ചെയ്ത വീഡിയോ തെറ്റായി പ്രചരിപ്പിക്കുന്നു…
Written By: K. MukundanResult: Altered
