ഫോണില്‍ സംസാരിക്കുമ്പോള്‍ ‘ഹലോ’ എന്ന് ചോദിച്ച് അഭിവാദ്യം നല്‍കുന്നത് ആഗോളമായുള്ള മര്യാദയാണ്. ആരുടെയെങ്കിലും ഫോണ്‍ വന്നാല്‍ നമ്മള്‍ അത് സ്വീകരിച്ച് ആദ്യം ഹലോ എന്ന് പറഞ്ഞു വിളിച്ച ആൾക്ക് അഭിവാദ്യം നല്‍കും ഈ മര്യാദ കാലങ്ങളായി നിലവിലുണ്ട്. കാലങ്ങളായി ഇതിനെ പിന്നിലുള്ള കഥകളും ഏറെ പ്രസിദ്ധമാണ്. അലക്സാണ്ടര്‍ ഗ്രഹം ബെല്‍ ടെലിഫോണ്‍ ആവിഷ്കരിച്ചതിനു ശേഷം ഏറ്റവും മുമ്പേ വിളിച്ചത് അദേഹത്തിന്‍റെ കാമുകിയായ മാര്‍ഗരറ്റ് ഹലോ എന്ന സ്ത്രിയെയാണ്. അതിനാല്‍ അദേഹം ഫോണില്‍ ആദ്യം ചൊല്ലിയ വാക്ക് ‘ഹെല്ലോ’ എന്നായിരുന്നു എന്ന കഥകള്‍ വര്‍ഷങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ കഥ വെറും കെട്ടുകഥയാണ്. ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ കഥ വസ്തുതാപരമായി തെറ്റാണെന്ന് കണ്ടെത്തി. കുടാതെ ഹലോ എന്ന് ചൊല്ലി സംബോധനം ചെയ്യുന്നതിന്‍റെ തുടക്കത്തിനെ കുറിച്ചും ഞങ്ങള്‍ക്ക് ചില രസകരമായ വസ്തുതകള്‍ അറിയാന്‍ സാധിച്ചു. ഹലോ ചൊല്ലി അഭിവാദ്യം നല്‍കുന്ന ഈ ആചാരത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

Troll Garage എന്ന പ്രൊഫൈല്‍ ഇന്‍സ്റ്റാഗ്രാം, ഫെസ്ബൂക്ക് എന്നി മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്.

InstagramArchived Link
FacebookArchived Link

പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “ഫോൺ ഉപയോഗിക്കുന്ന നമ്മൾ തീർചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം 😊.മാർഗ്ഗരറ്റ് ഹലോ അതാണ് അവരുടെ മുഴുവൻ പേര്”

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ വാദത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുമ്പോള്‍ ആദ്യം ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ സ്ത്രീയുടെ ചിത്രം റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ചിത്രത്തില്‍ കാണുന്നത് അലക്സാണ്ടര്‍ ബെല്ലിന്‍റെ കാമുകിയും പിന്നിട് ഭാര്യയുമായി സ്ത്രി തന്നെയാണ്. പക്ഷെ അവരുടെ പേര് മാര്‍ഗരെറ്റ് ഹലോ എന്നല്ല പകരം മേബല്‍ ഗാര്‍ഡിനര്‍ ഹബ്ബാര്‍ഡ് എന്നാണ്. ഈ ചിത്രം 1915ല്‍ കാനഡയില്‍ എടുത്തതാണ്.

Wikimedia

സ്നോപ്സ് എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ പ്രകാരം അലക്സാണ്ടര്‍ ഗ്രാഹം ബെല്‍ ആദ്യം വിളിച്ചത് അദേഹത്തിന്‍റെ അസിസ്റ്റന്റ്‌ വാട്ട്സ്സനെയാണ് എന്ന് വ്യക്തമാക്കുന്നു. കുടാതെ New York Times പ്രസിദ്ധികരിച്ച ഒരു ലേഖനം പ്രകാരം ഹലോ എന്ന അഭിവാദ്യം ഉപയോഗിക്കാന്‍ സുചിപ്പിച്ചത്‌ തോമസ്‌ എടിസനായിരുന്നു.

ROA TimesArchived Link

1992ല്‍ ന്യൂ യോര്‍ക്ക്‌ ടൈംസില്‍ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട്‌ പ്രകാരം ബ്രോക്ക്ലിന്‍ കോളേജിലെ പ്രൊഫസര്‍ അലന്‍ കൊയിങ്ങ്സ്ബര്ഗ് അമേരിക്കന്‍ ടെലിഫോണ്‍ ആന്‍ഡ്‌ ടെലിഗ്രാഫ് കമ്പനി ആര്‍ക്കൈവ്സില്‍ തോമസ്‌ എടിസണ്‍ എഴുതിയ ഒരു കത്ത് കണ്ടെത്തി. ഓഗസ്റ്റ്‌ 15, 1877ന് എടിസണ്‍ എഴുതിയ കത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ-

“എന്‍റെ സുഹൃത്തായ ഡേവിഡ്‌, നമുക്ക് കാള്‍ ബെല്ലിന്‍റെ ആവശ്യമുണ്ടാക്കില്ല എന്ന് എനിക്ക് തോന്നുന്നു കാരണം ‘ഹലോ’ 10 മുതല്‍ 20 അടി വരെ നമുക്ക് വ്യക്തമായി കേള്‍ക്കാം. നിങ്ങളുടെ അഭിപ്രായം എന്താണ്?” 1880 ന് ശേഷം ഹലോ പറയുന്നത് ഒരു പതിവായി മാറി.

നിഗമനം

അലക്സാണ്ടര്‍ ഗ്രാഹം ബെലിന്‍റെ മാര്‍ഗരെറ്റ് ഹെലോ എന്ന് പേരുള്ള കാമുകിയുണ്ടായിരുന്നില്ല. മാര്‍ഗരെറ്റ് ഹെലോയുടെ പേര് മൂലമല്ല. നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യം വാക്ക് ഹലോ ആയിരുന്നു എന്നതു കൊണ്ടാണ് എന്ന പ്രചരണവും കെട്ടുകഥയാണ്.

Avatar

Title:FACT CHECK: ഗ്രഹാം ബെല്ലിന്റെ കാമുകിയുടെ പേരിന്റെ സ്മരണാർത്ഥമല്ല ഹലോ എന്ന സംബോധന നിലവിൽ വന്നത്...

Fact Check By: Mukundan K

Result: False