
വിവരണം

Archived Link |
സിംഹകുട്ടിയെ ആന തുമ്പികൈയില്‍ എടുത്തു നടക്കുന്നു ഒപ്പം പെൺസിംഹവും നടക്കുന്ന ഒരു വിസ്മയപെടുത്തുന്ന ചിത്രം King Fisher Online എന്ന ഫെസ്ബൂക്ക് പേജ് 2019 ജനുവരി 23, മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫോട്ടോഗ്രഫി എന്ന് കണക്കാക്കപ്പെടുന്ന ചിത്രമാണിത്. ആഫ്രിക്കന്‍ സാവന്നയില്‍ കൊടും ചുടില്‍ നടക്കാന്‍ വയ്യാതായ ഒരു സിംഹകുട്ടിയെ തു മ്പിക്കൈയില്‍ എടുത്ത് അടുത്തുള്ള ചെരു കുളത്തിനരികിലെക്ക് നടക്കുന്ന ആനയും പെണസിംഹവും. ഇവരെയാണ് നാം “വന്യ” മൃഗങ്ങളെന്ന് വിളിക്കുന്നത്; നമ്മളെ മനുഷ്യന്‍ എന്നും….”
ഹൃദയത്തിനെ സ്പര്‍ശിക്കുന്ന ഈ ചിത്രവും അതിന്‍റെ ഒപ്പം ചേര്‍ത്തിയ വാചകവും എത്ര മനോഹരം ആയാലും നിര്‍ഭാഗ്യവശാല്‍ ഈ ചിത്രം വ്യാജം ആണ്. അതെ നമ്മളെ വിസ്മയപ്പെടുത്തുന്ന ഈ ചിത്രം വ്യാജം ആണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെതിട്ടുണ്ട്. അന്വേഷനത്തിനെ കുറിച്ച് വി ശദാംശങ്ങൾ വായിക്കാം.
വസ്തുത വിശകലനം
ചിത്രത്തിനെ കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങല്‍ ഈ ചിത്രം Yandex ഉപയോഗിച്ച് reverse image search നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങൾ പരിശോധിച്ചപ്പോള്‍ ഈ ചിത്രം വ്യാജം ആണ് എന്ന് ഞങ്ങല്‍ കണ്ടെത്തി.
ഈ ചിത്രം ആദ്യം പ്രസിദ്ധികരിച്ചത് ട്വിട്ടരില്‍ ആണ്. ക്രുഗ൪ സൈട്ടിങ്ങ്സ് എന്ന ട്വിട്ട൪ അക്കൗണ്ട് ആണ് ഏറ്റവും ആദ്യം ഈ ചിത്രം ട്വീറ്റ് ചെയ്തത്. ചിത്രം ആദ്യം പ്രസിദ്ധികരിച്ച ആ ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.
ഈ അക്കൗണ്ട് ദക്ഷിണ അഫ്രിക്കയിലെ ക്രുഗര്‍ നേഷനല്‍ പാര്‍ക്കിലെ കാഴ്ചകൾ ട്വിട്ടരില്‍ പോസ്റ്റ് ചെയ്യാനായി ഉണ്ടാക്കിയത് ആണ്. എന്നാല്‍ മുകളില്‍ നല്‍കിയ ട്വീറ്റ് ഇവ൪ ചെയ്തത് ഏപ്രില്‍ ഒന്നിനാണ്. താമശക്കായി സൃഷ്ടിച്ച ഈ ട്വീറ്റ് ചില൪ ശരിയായി കരുതി ഇതിനെ വൈറല്‍ ആക്കി.
യഥാര്‍ത്ഥത്തില്‍ ഈ ചിത്രം മൂന്നു വ്യത്യസ്ത ചിത്രങ്ങല്‍ ചേർത്തിട്ടാണ് ഉണ്ടാക്കിയത്. ആനയുടെ ചിത്രം 2005ല്‍ ക്രുഗര്‍ നേഷനല്‍ പാര്‍ക്കില്‍ ഫെലിക്സ് ആന്ദൃസ് എന്ന ഫോട്ടോഗ്രാഫ൪ എടുത്തതാണ്. ഈ ചിത്രം wikimediaയില്‍ ലഭ്യമാണ്.

പെൺസിംഹത്തിന്‍റെ ചിത്രം londolozi blog എന്ന വെബ്സൈറ്റില്‍ 2012ല്‍ പ്രസിദ്ധികരിച്ച ചിത്രമാണ്.

മുന്നാമത്തെ ചിത്രം Werribee Open Range മൃഗശാലയിൽ ജനിച്ച സിംഹകുട്ടികളില്‍ ഒന്നിന്‍റെതാണ്. ഈ ചിത്രം zoo.org.au എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Felix Andrews/Wikimedia | Blog.londolzi.com | Zoo.org.au |
ഈ മൂന്ന് ചിത്രങ്ങൾ ഒപ്പം ചേർത്തിട്ടാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം സൃഷ്ടിച്ചത്.
Letsgogeography | Archived Link |
Brightside | Archived Link |
Observers.france24 | Archived Link |
ഈ ചിത്രം പ്രസിദ്ധികരിച്ചത് ഏപ്രില്‍ ഒന്നിനാണ്. ഇത് ഒരു തമാശയായിരുന്നു. പക്ഷെ പലരും ഇതിനെ യഥാര്‍ത്ഥം എന്ന് കരുതി ഷെയര്‍ ചെയ്തിരുന്നു. ഈ ചിത്രം കുറേ നാളായി യഥാർത്ഥമാന് എന്ന് വിചാരിച്ച് പലരും ഷെയ൪ ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്‍റെ മുകളില്‍ പല വസ്തുതന്വേഷണ വെബ്സൈറ്റുകല്‍ അന്വേഷണം നടത്തി ചിത്രം വ്യാജം ആണ് എന്ന് കണ്ടെതിട്ടുണ്ട്. ചിത്രത്തിന്‍റെ മുകളില്‍ നടത്തിയ വിവിധ വസ്തുതന്വേഷന റിപ്പോര്‍ട്ടുകല്‍ താഴെ നല്‍കിയ ലിങ്കുകല്‍ ഉപയോഗിച്ച് വായിക്കാം.
Letsgogeography | Archived Link |
Brightside | Archived Link |
Observers.france24 | Archived Link |
നിഗമനം
പോസ്റ്റില്‍ പറയുന്നത് പൂർണ്ണമായി വ്യാജമാണ്. ഇത് ഒരു ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നു പോസ്റ്റില്‍ കാണുന്ന ചിത്രം മൂന്നു ചിത്രങ്ങൾ കൂട്ടി ചേർത്ത് ഉണ്ടാക്കിയ വ്യാജ ചിത്രമാണ്.
ചിത്രങ്ങള്‍ കടപ്പാട്: wikimedia, londolzi blog, zoo.org.au

Title:ആന സിംഹകുട്ടിയെ തു മ്പിക്കയ്യില്‍ എടുത്ത് കൊണ്ട്പോകുന്ന ഈ ഫോട്ടോ ഏപ്രില്‍ ഫൂല്‍ പ്രാങ്ക് ആണ്!!
Fact Check By: Harish NairResult: False
