‘മിസോറാം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി’- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

Misleading ദേശീയം | National രാഷ്ട്രീയം | Politics

മിസോറാമിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റും പിടിച്ചെടുത്തു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“ഡിൽഹിക്കും, ഹരിയാനക്കും ശേഷം മിസ്സോറാമിലും കോൺഗ്രസ്സിന് #_പൂജ്യം 

87% ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള 

മിസോറാം തൂത്തുവാരി 

ബിജെപി 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 

ബിജെപി – 364 സീറ്റ് 

കോൺഗ്രസ് – 2 സീറ്റ് “

എന്ന വാചകങ്ങളാണ് പ്രചരിക്കുന്ന പോസ്റ്ററിൽ കാണുന്നത്.  

FB postarchived link

തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ബിജെപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവിടെ ഒരു മണ്ഡലത്തിൽ മാത്രമാണ് നടന്നതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ് 

വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ മിസോറാമില്‍ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് ചില റിപ്പോർട്ടുകൾ ലഭിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മിസോറാം മുഴുവനുമായി ആയിരുന്നില്ല നടന്നത്. 2025 മാർച്ച് 12ന് ചാക്മ ഓട്ടോണമസ് കൗൺസിൽ   പ്രദേശത്താണ് തെരഞ്ഞെടുപ്പ് നടന്നത്. 

അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍  സ്വയംഭരണ ജില്ലാ കൗൺസിലുകളും സ്വയംഭരണ പ്രാദേശിക കൗൺസിലുകളുമുണ്ട്. അവയ്ക്ക് അതത് പ്രദേശങ്ങൾക്കുള്ളിൽ സ്വയംഭരണം അധികാരമുണ്ട്. എക്സിക്യൂട്ടീവ്, നിയമനിർമ്മാണ അധികാരങ്ങൾ, ജുഡീഷ്യൽ അധികാരങ്ങൾ, നികുതിയും വരുമാനവും സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അധികാരം തുടങ്ങിയവ ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട ഇത്തരം സ്വയംഭരണ കൌണ്‍സിലിന് ഉണ്ടായിരിക്കും.  88 വില്ലേജ് കൗൺസിലുകളാണ് സിഎഡിസിയില്‍ (ചാക്മ വില്ലേജ് കൌണ്‍സില്‍) ഉള്ളത്. ഇത്തരത്തിൽ മൂന്ന് കൗൺസിലുകൾ മിസോറമിലുണ്ട്. ചാക്മ കൗൺസിലിലേക്ക് മാത്രമാണ് 12ന് തിരഞ്ഞെടുപ്പ് നടന്നത്. 

മിസോറാമിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുണ്ട് എങ്കിലും തിരഞ്ഞെടുപ്പ് നടന്ന ചാക്മ ഓട്ടോണമസ് മേഖലയിൽ ഭൂരിഭാഗം ജനങ്ങളുടെ മതവിശ്വാസം തേരാവാദ ബുദ്ധമതമാണ്.

നിഗമനം 

തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാം ബിജെപി തൂത്തുവാരി എന്ന തരത്തിലുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മിസോറാമിലെ മൂന്ന് ഓട്ടോണമസ് കൗൺസിലുകളിൽ ഒരെണ്ണത്തിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ മേഖലയിൽ തേരാവാദ ബുദ്ധമതക്കാരാണ് കൂടുതലുള്ളത്, ക്രിസ്ത്യാനികളല്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘മിസോറാം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി’- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

Fact Check By: Vasuki S 

Result: Misleading