
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ്. സ്ഥാനാർത്ഥി നിർണയത്തിനുള്ള ഉള്‍പ്പാര്‍ട്ടി ചർച്ചകളും തീരുമാനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇലക്ഷൻ കമ്മീഷൻ ഡൽഹിയിലെ തിരഞ്ഞെടുപ്പ് തീയതി വിജ്ഞാപനം പുറപ്പെടുവിച്ചു എന്ന് അവകാശപ്പെട്ട് ഒരു ഇതിനിടെ സർക്കുലർ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഡൽഹിയിലെ ലോക്സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ക്രസംബന്ധിച്ച് ഡൽഹി ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കിഎന്ന നിലയിലാണ് പ്രചരണം നടക്കുന്നത്. ഏപ്രിൽ 16 തിരഞ്ഞെടുപ്പ് തീയതി എന്ന് അതിൽ വ്യക്തമാക്കിയിരിക്കുന്നു എന്നാണ് പ്രചരണം.

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിത് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
സർക്കുലറിനെ കുറിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ പ്രചരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് ട്വിറ്ററിൽ നൽകിയ വിശദീകരണം ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരം റഫറൻസിനായി കൊടുത്ത തീയതി മാത്രമാണ് ഏപ്രിൽ 16 എന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിനു മുമ്പുള്ള നടപടികൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു റഫറൻസ് തീയതി നൽകിയിട്ടുള്ളത് എന്നാണ് വിശദീകരണം. “സർക്കുലറിനെ പരാമർശിച്ച് ചില മാധ്യമങ്ങളുടെ ചോദ്യങ്ങൾ വരുന്നു
16.04.2024 #LSElections2024-ന്‍റെ താൽക്കാലിക വോട്ടെടുപ്പ് ദിവസമാണോ എന്ന് വ്യക്തമാക്കാൻ ഇസിഐയുടെ ഇലക്ഷൻ പ്ലാനർ പ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഉദ്യോഗസ്ഥർക്കുള്ള ‘റഫറൻസിനായി’ മാത്രമാണ് ഈ തീയതി സൂചിപ്പിച്ചതെന്ന് വ്യക്തമാക്കുന്നു.” എന്നാണ് ട്വീറ്റിന്‍റെ പരിഭാഷ.
ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിൽ നിന്നുതന്നെ കുറച്ചുകൂടി വ്യക്തത വരുത്തിയ മറ്റൊരു വിശദീകരണക്കുറിപ്പും ട്വീറ്റിൽ നൽകിയിട്ടുണ്ട്.
“16/04/2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-ലെ താൽക്കാലിക വോട്ടെടുപ്പ് ദിവസമാണോ എന്ന് വ്യക്തമാക്കാൻ ഡൽഹിയിലെ ഓഫീസ് ഓഫ് സിഇഒ 19/01/2024-ന് നൽകിയ കത്ത് പരാമർശിച്ച് ചില മാധ്യമ ചോദ്യങ്ങൾ വരുന്നു.
ഇക്കാര്യത്തിൽ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും പൂർത്തിയാക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. ECI പ്ലാനർ അത്തരം പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്തുകയും ആ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള റഫറൻസ് പോയിന്‍റായി ഒരു സാങ്കൽപ്പിക വോട്ടെടുപ്പ് തീയതിയെ പരാമർശിച്ച് ആരംഭ തീയതിയും അവസാന തീയതിയും നൽകുന്നു.
അതിനാൽ, കത്തിൽ 16.04.2024 എന്ന തീയതി താൽക്കാലിക വോട്ടെടുപ്പ് തീയതിയായി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇസിഐയുടെ ഇലക്ഷൻ പ്ലാനർ പ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള റഫറൻസ് ആവശ്യത്തിന് മാത്രമാണിത്. കൂടാതെ ഇസിഐ പ്രഖ്യാപിക്കുന്ന യഥാർത്ഥ തിരഞ്ഞെടുപ്പ് ഷെഡ്യൂളുമായി ഈ തിയതിക്ക് യാതൊരു ബന്ധവുമില്ല.”
അതായത് സർക്കുലറിൽ ഉള്ളത് റഫറൻസിനായുള്ള ഒരു സാങ്കല്പിക തിയതി മാത്രമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ യഥാർഥ തീയതികൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പ് മുൻനിർത്തി ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനായി റഫറൻസിന് മാത്രമായി ഒരു താൽക്കാലിക തിരഞ്ഞെടുപ്പ് തീയതി കാണിച്ച് ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ ആണിത്. ഇതിൽ നൽകിയിരിക്കുന്ന തീയതി സാങ്കൽപ്പികം മാത്രമാണ്. യഥാർത്ഥ തീയതി ഇനിയും പ്രഖ്യാപിക്കാൻ പോകുന്നതേയുള്ളൂ.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Title:ഡല്‍ഹിയില്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് വരുന്ന ഏപ്രില്‍ 16 നാണോ..? പ്രചരിക്കുന്ന സര്‍ക്കുലറിന്‍റെ സത്യമിതാണ്…
Written By: Vasuki SResult: Misleading
