
മുസ്ലിംകൾക്കെതിരെ പരാമർശം നടത്തുന്ന ഹിന്ദു ഗുരു ധീരേന്ദ്ര ശാസ്ത്രിയുടെ സഹോദരി വിവാഹം കഴിച്ചത് ഒരു മുസ്ലിം വ്യക്തിയെയാണ് എന്ന തരത്തിൽ അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കാണുന്ന യുവതി ഹിന്ദു ഗുരു ധീരേന്ദ്ര ശാസ്ത്രിയെ കുറിച്ച് ഹിന്ദിയിൽ പറയുന്നതായി കേൾക്കാം. യുവതി പറയുന്നത് ഇങ്ങനെയാണ്: “ധീരേന്ദ്ര ശാസ്ത്രിയുടെ സ്വന്തം സഹോദരി വിവാഹം കഴിച്ചത് ഒരു മുസ്ലിം വ്യക്തിയെയാണ്.” ഈ കാര്യം എവിടെയിൽ നിന്നാണ് മനസിലായത് എന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ ആ യുവതി പറയുന്നു, “ഇത് ദേശിയ മാധ്യമങ്ങളിൽ റിപ്പോർട്ട് ആയിട്ടുണ്ട്. അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.അദ്ദേഹത്തിൻ്റെ കൈയ്യിൽ പണം ഇല്ലാത്തപ്പോഴ് അദ്ദേഹത്തിൻ്റെ മുസ്ലിം സുഹൃത്ത് (അദ്ദേഹത്തെ സഹായിച്ചു)…” പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ മുസ്ലിം വിരോധം തലയിൽ പേറി നടക്കുന്നവർക്ക് ചിന്തിക്കാൻ ഒരു വകയുണ്ട്. 😜😂”.
ഈ വീഡിയോയിൽ താഴെ ഒരു ദമ്പതിയുടെ ചിത്രവും നൽകിയിട്ടുണ്ട്. ഈ ദമ്പതി ധീരേന്ദ്ര ശാസ്ത്രിയുടെ സഹോദരിയും സഹോദരിയുടെ ഭർത്താവുമാണ് എന്ന് തോന്നുന്നു. എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം ധീരേന്ദ്ര ശാസ്ത്രിയുടെ സഹോദരിയുടേതല്ല എന്ന് കണ്ടെത്തി. ഈ ചിത്രം ഹിന്ദി ടിവി/ഓടിടി പരിപാടികളിൽ അഭിനയിച്ച നടി വന്ദന തിവാരി ഏലിയാസ് ഗെഹ്ന വശിഷ്ടിൻ്റെതാണ്. ഗെഹ്ന വശിഷ്ട ഇൻഫ്ലുവെൻസർ ഫൈസാൻ അൻസാരിയെ വിവാഹം കഴിച്ചപ്പോൾ എടുത്ത ചിത്രമാണിത് താഴെ നൽകിയ ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിൽ നിന്ന് വ്യക്തമാകുന്നു.
വാർത്ത വായിക്കാൻ – Hindustan Times | Archived Link
ധീരേന്ദ്ര ശാസ്ത്രിക്ക് ഒരേയൊരു സഹോദരിയാണുള്ളത്. അവരുടെ പേര് റീറ്റ ഗർഗ് എന്നാണ്. കമലേഷ് ചൗരാഹ എന്ന ബ്രാഹ്മൺ വ്യക്തിയുമായി 2015ലാണ് റീറ്റ വിവാഹം ചെയ്തതെന്ന് ആജ് തക് റിപ്പോർട്ട് ചെയ്യുന്നു. ഷെയ്ഖ് മുബാറക് എന്ന ബാല്യകാല സുഹൃത് സഹോദരിയുടെ വിവാഹത്തിന് ധനസഹായം നൽകിയിരുന്നു എന്ന് ബാഗേശ്വർ ധാമിൻ്റെ വക്താവും ഷെയ്ഖ് മുബാറകും ആജ് തകിനോട് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയിൽ പറയുന്ന അഭിമുഖത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ അഭിമുഖം ഇന്ത്യ ടിവിയുടെ യുട്യൂബ് ചാനലിൽ കണ്ടെത്തി. 11 ഫെബ്രുവരി 2023ന് ഇന്ത്യ ടിവി ധീരേന്ദ്ര ശാസ്ത്രിയുടെ രജത് ശർമ്മക്കൊപ്പമുള്ള അഭിമുഖം യുട്യൂബിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
33:46ന് രജത് ശർമ്മ ചോദിക്കുന്നു, “ഞാൻ കേട്ടിട്ടുണ്ട് നിങ്ങളുടെ സഹോദരിയുടെ വിവാഹത്തിന് ഒരു മുസ്ലിമാണ് ധനസഹായം ചെയ്തത്..” അപ്പോൾ ധീരേന്ദ്ര ശാസ്ത്രി പറയുന്നു, “അതെ ശരിയാണ്. എൻ്റെ വളരെ അടത്തുള്ള ഒരു സുഹൃത്താണ് അദ്ദേഹം. ഞാൻ കുറച്ച് ദിവസം മുൻപ് അദ്ദേഹത്തെ കണ്ടിരുന്നു.” സഹോദരിയുടെ വിവാഹത്തിനായി മുസ്ലിം സുഹൃത്ത് ധനസഹായം നൽകി എന്നാണ് അദ്ദേഹം സമ്മതിച്ചത്. ഈ കാര്യം അദ്ദേഹത്തിൻ്റെ ആ സുഹൃത് ഷെയ്ഖ് മുബാറക്കും ഒരു അഭിമുഖത്തിൽ സ്ഥിരീകരിക്കുന്നുണ്ട്. അഭിമുഖത്തിൻ്റെ വീഡിയോ നിങ്ങൾക്ക് താഴെ കാണാം.
സ്കൂളിൽ പഠിക്കുന്ന സമയം മുതൽ ധീരേന്ദ്ര ശാസ്ത്രി തൻ്റെ സുകൃതാണ് എന്ന് ഷെയ്ഖ് മുബാറക് പറയുന്നു. അദ്ദേഹത്തിന് ഒരേയൊരു സഹോദരിയെയുള്ളു. ആ സഹോദരി ഷെയ്ഖ് മുബാറക്കിനും രാഖി കെട്ടാറുണ്ട് (അതായത് തന്നെ സഹോദരനെ പോലെ കണ്ടിരുന്നു) എന്നും അഭിമുഖത്തിൽ നിന്ന് മനസിലാക്കുന്നു. സഹോദരിയുടെ വിവാഹത്തിന് 20000 രൂപ കുറഞ്ഞപ്പോൾ മുബാറക് ധനസഹായം നൽകി എന്നും അഭിമുഖത്തിൽ നിന്ന് വ്യക്തമാകുന്നു.
നിഗമനം
മുസ്ലിങ്ങൾക്കെതിരെ പരാമർശം നടത്തുന്ന ഹിന്ദു ഗുരു ധീരേന്ദ്ര ശാസ്ത്രിയുടെ സഹോദരി വിവാഹം കഴിച്ചത് ഒരു മുസ്ലിം വ്യക്തിയെയാണ് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. സഹോദരിയുടെ വിവാഹത്തിൽ തൻ്റെ മുസ്ലിം സുഹൃത് പണം നൽകി സഹായം ചെയ്തിരുന്നു എന്നാണ് ധീരേന്ദ്ര ശാസ്ത്രി പറഞ്ഞത്. അദ്ദേഹത്തിൻ്റെ ഒരേയൊരു സഹോദരി 2015ൽ ഒരു ഹിന്ദു വ്യക്തിയെയാണ് വിവാഹം കഴിച്ചത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മുസ്ലിംകൾക്കെതിരെ പരാമർശം നടത്തുന്ന ഹിന്ദു ഗുരു ധീരേന്ദ്ര ശാസ്ത്രിയുടെ സഹോദരി വിവാഹം കഴിച്ചത് ഒരു മുസ്ലിം വ്യക്തിയെന്ന വ്യാജ പ്രചരണം
Fact Check By: Mukundan KResult: False
