FACT CHECK: ആര്‍.ജെ.ഡി. എം.പിയുടെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

രാഷ്ട്രീയം | Politics

“മോദി, മോദി” എന്ന മുദ്രാവാക്യങ്ങള്‍ ബിജെപിയുടെ പ്രസംഗങ്ങളില്‍ കേള്‍ക്കുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ഒരു പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിന്‍റെ ഇടയില്‍ ജനങ്ങള്‍ “മോദി, മോദി” എന്ന വിളിക്കാന്‍ തുടങ്ങുന്നു എന്നിട്ട്‌ വേദിയില്‍ പ്രസംഗിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവിന്‍റെ പാന്‍റ് ഊരി പോകുന്നു എന്ന് പ്രത്യേകതയുണ്ട്”. ആശ്ചര്യപെടുത്തുന്ന ഈ വാദം ഉന്നയിച്ചു ചില ഫെസ്ബൂക് പോസ്റ്റുകള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ വ്യജമാന്നെന്ന്‍ കണ്ടെത്തി. വീഡിയോയിലും പോസ്റ്റിലും എന്താണുള്ളത് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒരു നേതാവ് വേദിയില്‍ CAAയിനെ കുറിച്ച് പ്രസംഗിക്കുന്നതായി നമുക്ക് കാണാം. പ്രസംഗത്തിന്‍റെ ഇടയില്‍ “മോദി, മോദി…” എന്ന് വിളികള്‍ നമുക്ക് കേള്‍ക്കാം ഇതിനിടയിലാണ് പ്രസംഗിക്കുന്ന നേതാവിന്‍റെ പാന്‍റ് ഊരി പോകുന്നത്. വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: “മോദി,മോദി,മോദി എന്ന വിളി കേൾക്കുമ്പോഴേക്കും “ഞമ്മന്‍റെ കാക്ക”യുടെ കളസം അഴിഞ്ഞു വീണുപോയി🤭😂🤣”

ഇതേ അടിക്കുറിപ്പും വീഡിയോയും ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ :

എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അറിയാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ച് അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളില്‍ ഞങ്ങള്‍ക്ക് ഡല്‍ഹി ബിജെപിയുടെ പ്രവക്താവായ തജിണ്ട൪ സിംഗ് ബഗ്ഗയുടെ ഒരു ട്വീറ്റ് ലഭിച്ചു. ട്വീറ്റില്‍ ഇതേ സംഭവത്തിന്‍റെ വീഡിയോ ഉപയോഗിച്ചിട്ടുണ്ട്, എന്നാല്‍ വീഡിയോയില്‍ മോദി, മോദി… എന്ന വിളികള്‍ കേള്‍ക്കുന്നില്ല. 

വീഡിയോയില്‍ പ്രസംഗിക്കുന്ന നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ആര്‍.ജെ.ഡി പാര്‍ട്ടിയുടെ എം.പിയാണ്. ആഷ്ഫാക് കരിം എന്നാണ് അദേഹത്തിന്‍റെ പേര്. അദേഹം രാജ്യ സഭയിലെ ആര്‍.ജെ.ഡി. എം.പിയാണ്. NRC-CAAക്കെതിരെ അദേഹം ഒരു പ്രസംഗം നടത്തുന്നതിന്‍റെ ഇടയില്‍ അദേഹത്തിന്‍റെ പാന്‍റ് അഴിഞ്ഞു പോയി. ഈ സംഭവത്തിന്‍റെ വീഡിയോയാണ് സമുഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. പക്ഷെ ഫെസ്ബൂക് പോസ്റ്റുകളില്‍ പ്രചരിപ്പിക്കുന്ന പോലെ അദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഇടയില്‍ മോദി, മോദി എന്ന വിളികളുണ്ടായിരുന്നില്ല. 

ഞങ്ങള്‍ യുട്യൂബിലും ഈ സംഭവത്തിനെ കുറിച്ച് വീഡിയോകള്‍ അന്വേഷിച്ചപ്പോള്‍, അതില്‍ ലഭിച്ച വീഡിയോകളിലും ഇത്തരത്തില്‍ ഒരു വിളി കേള്‍ക്കുന്നില്ല എന്ന വ്യക്തമായി.

രണ്ട് വീഡിയോകല്‍ തമ്മില്‍ താരതമ്യം താഴെ നല്‍കിട്ടുണ്ട്. പ്രസ്തുത ഫെസ്ബൂക്ക് പോസ്റ്റുകളില്‍ തെറ്റായ വിവരണം ചേര്‍ത്ത് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡ് ആണെന്ന്‍ വ്യക്തമാണ്.

നിഗമനം

“മോദി, മോദി…” എന്ന വിളികള്‍ കേട്ട് വേദിയില്‍ പ്രസംഗിക്കുന്ന ആര്‍.ജെ.ഡി. എം.പിയുടെ പാന്‍റ് അഴിഞ്ഞു പോയി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാന്നെന്ന്‍ അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. 

Avatar

Title:FACT CHECK: ആര്‍.ജെ.ഡി. എം.പിയുടെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

Fact Check By: Mukundan K 

Result: False