
വിവരണം
Namo Idukki നമോ ഇടുക്കി എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 27 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 500 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചന്ദ്രയാൻ – 2 ആദ്യമായി അയച്ച ഭൂമിയുടെ മനോഹര ചിത്രങ്ങൾ” എന്ന അടികുറിപ്പോടെ ബഹിരാകാശത്തു നിന്നും ചിത്രീകരിച്ച ഭൂമിയുടെ ഏതാനും ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.

archived link | FB post |
ജൂലൈ 22 നാണ് വിവിധ പരീക്ഷണങ്ങൾക്ക് ഒടുവിൽ ചന്ദ്രയാൻ വിജയകരമായി ലക്ഷ്യം കണ്ടത്. അതിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ ചന്ദ്രയാൻ അയച്ചത് എന്ന പേരിൽ നിരവധി പേർ ചിത്രങ്ങൾ പ്രചരിപ്പിച്ചു വരുന്നു. ചന്ദ്രയാൻ 2 ബഹിരാകാശത്തു നിന്നും അയച്ച ഭൂമിയുടെ ചിത്രങ്ങളാണോ ഇത്..? നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഇതേ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ആദ്യം തിരഞ്ഞു നോക്കി. എന്നാൽ ചന്ദ്രയാൻ 2 ഭൂമിയിലേയ്ക്ക് എന്തെങ്കിലും ചിത്രങ്ങൾ അയച്ചതായി വാർത്തകൾ പുറത്തു വന്നിട്ടില്ല. അതിനാൽ ഈ ചിത്രങ്ങൾ ചന്ദ്രയാൻ അയച്ചതല്ല എന്ന് ഉറപ്പിക്കാം. പിന്നെ ഈ ചിത്രങ്ങൾ എവിടെ നിന്നുള്ളതാണ് എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.
ചിത്രം 1

We are all here on earth to help others; what on earth the others are here for I don’t know – W. H. Auden c @lynn_nich #photography #travel pic.twitter.com/xUzQfJJPMI
— Britannia PR (@Britanniacomms) June 21, 2017
ഈ ചിത്രം 3-ഡി വാൾപേപ്പർ ചിത്രമാണ്. ഇത് കഴിഞ്ഞ കുറേ വർഷങ്ങളായി ഇൻറർനെറ്റിൽ ലഭ്യമാണ്. 2017 ജൂൺ 21 ന് ബ്രിട്ടാനിയ പിആർ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഇത് പ്രസിദ്ധീകരിച്ചിരുന്നു.. pinterest ലെ നിരവധി പ്രൊഫൈലുകളിൽ വാൾ പേപ്പർ എന്ന പേരിൽ തന്നെ ഇതേ ചിത്തത്തിന്റെ നിവധി പോസ്റ്റുകൾ ലഭ്യമാണ്.
ചിത്രം 2

ഭൂമിയിലെ സൂര്യോദയത്തിന്റെ ചിത്രം എന്ന പേരിലാണ് ഈ ചിത്രം കൂടുതൽ പ്രചരിച്ചിരിക്കുന്നത്.

archived link | knitting paradise |
ചിത്രം 3

ഈ വാൾപേപ്പർ ഡേവിയന്റ് ആർട്ട് എന്ന വെബ്സൈറ്റിൽ ഭൂമിയിലെ രാത്രി എന്ന പേരിൽ കാണാം.. ഈ ആർട്ട് ഇമേജ് 2010 ഡിസംബർ 21 നാണ് അപ്ലോഡ് ചെയ്തത്. അതിനാൽ കഴിഞ്ഞ ഒൻപത് വർഷമായി ഈ ചിത്രം ഇന്റർനെറ്റിൽ ലഭ്യമാണ്.
താഴെ കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ള ദിവസം ശ്രദ്ധിക്കുക

archived link | FB post |
ചിത്രം 4

ഈ ഫോട്ടോ 2017 ഫെബ്രുവരി 27 ന് നാസ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റഷ്യയിലെ കൂരിൽ ദ്വീപ സമൂഹത്തിലെ സാരിച്ചേവ് അഗ്നി പർവതത്തിൽ 2009 ജൂണ് 11 മുതൽ 21 വരെ ഉണ്ടായ സ്ഫോടനത്തിന്റെ ആകാശ ചിത്രം ബഹിരാകാശ യാത്രികർ ചിത്രീകരിച്ചതാണിത് എന്ന് പറയപ്പെടുന്നു. ഏതായാലും petapixel എന്ന വെബ്സൈറ്റ് 2013 മാർച്ച് 9 ന് ഇതേ ചിത്രവുമായി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നാസയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇതിന്റെ വീഡിയയും വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്.

archived link | petapixel |
archived link | youtube |
ചിത്രം 5

അകലത്തിൽ നിന്നുള്ള ഭൂമിയുടെയും ചന്ദ്രന്റെയും ദൃശ്യങ്ങൾ എന്ന പേരിൽ pinterest ൽ ചിത്രം മുമ്പ് തൊട്ടു തന്നെ പ്രചരിച്ചു പോരുന്നുണ്ട്.
archived link |
ചിത്രം 7

ബഹിരാകാശത്ത് നിന്ന് അന്റാർട്ടിക്കയുടെ ചിത്രം കാണുന്നത് വളരെ അപൂർവമാണ്, ഈ ചിത്രം പാഴാക്കരുത് എന്ന അടിക്കുറിപ്പിൽ 2016 ജൂലൈ 19 ന് imgur എന്ന വെബ്സൈറ്റിൽ നിന്നും ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | imgur |
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് ചന്ദ്രയാൻ 2 ബഹിരാകാശത്തു നിന്നും അയച്ച ഭൂമിയുടെ ചിത്രങ്ങളല്ല. വർഷങ്ങൾക്ക് മുമ്പുതന്നെ പല സന്ദർഭങ്ങളിൽ വിവിധ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച ഏതാനും ബഹിരാകാശ ചിത്രങ്ങളാണിത്. തെറ്റിധാരണ സൃഷ്ടിക്കാൻ ചന്ദ്രയാൻ 2 വിക്ഷേപണം കഴിഞ്ഞപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നു എന്ന് മാത്രം. യഥാർത്ഥത്തിൽ ചന്ദ്രയാൻ 2 ഒരു ചിത്രം പോലും ഇതുവരെ ഭൂമിയിലേയ്ക്ക് അയച്ചിട്ടില്ല.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി പൂർണ്ണമായും തെറ്റാണ്. പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രങ്ങൾ ചന്ദ്രയാൻ 2 ബഹിരാകാശത്തു നിന്നും ഭൂമിയിലേയ്ക്ക് അയച്ച ഭൂമിയുടെ ചിത്രങ്ങളല്ല. വിവിധ വെബ്സൈറ്റുകളിൽ പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുള്ള ഇവയിൽ ചിലതിനു 10 വര്ഷം വരെ പഴക്കമുണ്ട്. ചന്ദ്രയാൻ 2 ഒരു ചിത്രം പോലും ഇതുവരെ ഭൂമിയിലേയ്ക്ക് അയച്ചിട്ടില്ല.

Title:ചന്ദ്രയാൻ – 2 ആദ്യമായി അയച്ച ഭൂമിയുടെ മനോഹര ചിത്രങ്ങളാണോ പോസ്റ്റിൽ കാണുന്നത്…?
Fact Check By: Vasuki SResult: False
