
വിവരണം
സാമുഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ പ്രച്ചരിക്കുകെയാണ്. ഈ ചിത്രതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്- “ശിവലിംഗ് പുഷ്പം 99 വർഷത്തിലെരിക്കൽ ഹിമാലയത്തിൽ വിരിയുന്ന അൽഭുത പൂക്കൾ.” വാട്സാപ്പില്‍ ഞങ്ങള്‍ക്ക് ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു അഭ്യര്‍ത്ഥന ലഭിച്ചിരുന്നു.

ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഫെസ്ബൂക്കിലും, ഹെലോയിലും ഇതേ ചിത്രം ഇതേ വിവരണത്തോടെ പ്രച്ചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്.

Archived Link |
ഹെല്ലോയിലും ഈ പോസ്റ്റ് ഏറെ വൈറലാണ്. ഹെല്ലോയില്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന്‍റെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പുഷ്പം ഏതാണ്? എത്ര കൊല്ലം കൂടുമ്പോഴാണ് ഈ പുഷ്പം വിരിയുന്നത്? ഈ പുഷ്പതിനെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരണങ്ങള്‍ സത്യമാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രം ഞങ്ങള്‍ ബിംഗ് സെര്‍ച്ച് ഇഞ്ചിനില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ പുഷ്പതിനെ പോലെ സമാനമായ വേറെ ചില പുഷ്പങ്ങളുടെ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഈ ചിത്രങ്ങള്‍ സൈക്കട് (Cycad) വര്‍ഗത്തില്‍ ഉള്‍പെടുന്ന ഒരു സസ്യത്തിന്‍റെതാണ്. സൈക്കട് വര്‍ഗത്തില്‍ 111 വനസ്പതി ജാതികളുണ്ട്. ഇതില്‍ 11 ജാതികള്‍ ഇന്ത്യയില്‍ ലഭ്യമാണ്.

മുകളില്‍ കാണുന്ന ചിത്രം ഇന്ത്യയുടെ വടക്കന്‍ കിഴക്ക സംസ്ഥാനങ്ങളില്‍ കണ്ടെത്തുന്ന സായ്കാട് വര്‍ഗത്തില്‍ പട്ട സായ്ക്കാസ് പെക്ടീനാട്ട (Cycas Pectinata) എന്ന സസ്യത്തിന്‍റെതാണ്. പനയോട് സാമ്യമുള്ള ഈ വൃക്ഷങ്ങള്‍ നഗ്നബീജ വൃക്ഷങ്ങളാണ്. അണ്‌ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട് ഇലകളുടെ ഉപരിതലത്തിലാണ് ഉണ്ടാകുന്നത് എന്നത് അവയുടെ സവിശേഷതയാണ്. ഒരുകാലത്ത് ഭൂമുഖത്തെ സസ്യജാലത്തിന്‍റെ മുഖ്യഭാഗവും ഇവയായിരുന്നു. വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളില്‍ ഒന്ന്. അണ്‌ഡാശയത്തിനകത്തല്ല അണ്‌ഡങ്ങള്‍സ്ഥിതിചെയ്യുന്നത്.
ഈ വൃക്ഷങ്ങളില്‍ പൂക്കളുണ്ടാവില്ല. അതിനാല്‍ വൈറല്‍ ചിത്രം പുഷ്പത്തിന്‍റെതല്ല എന്ന് ഉറപ്പിക്കാം. 2015ല്‍ ഡോ. രീത സിംഗ്, ജെ.എസ്. ഖുരായിജം, പി. രാധ എന്നിവര്‍ സായ്കാടിന്‍റെ രണ്ട് പുതിയ പ്രജാതിയെ ഓടിഷയില്‍ കണ്ടെത്തി. സൈകാസ് സർക്കിനാലിസ് (Cycadaceae), സൈകാസ് നയാഗർഹെൻസിസ് എന്നി പ്രജാതികളാണ് പുതിയതായി ഈ സംഘം കണ്ടെത്തിയത്. ഡൈനോസരിന്‍റെ കാലം മുതല്‍ ഈ പ്രജാതി നമ്മുടെ പ്രിഥ്വിയിലുണ്ട്.

Cycads Wiki | Cycas Pectinata Wiki |
The Saturn Herald | Gymnosperm Wiki |
മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ കൺസൽട്ടന്‍റ് സയന്‍റിസ്റ്റായ ഡോ. മധുസൂദനൻ പിവി യുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു. അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ് : മലയാളത്തിൽ ഇതിനെ ഈന്ത് എന്ന് വിളിക്കും. കോൺ വർഗ്ഗത്തിൽ പെട്ട സസ്യമാണ്. പനയുടെ ഒരു വകഭേദം എന്ന് പറയാം. ആൺ പെൺ സസ്യങ്ങളുണ്ട്. ചിത്രം ആൺ സസ്യത്തിന്‍റെതാണ്. എല്ലാ വർഷവും ഇത് പൂക്കും. കേരളത്തിലും മിക്കയിടത്തും ഈ സസ്യങ്ങളുണ്ട്. ഈ സസ്യത്തിനെ പ്രത്യേകമായി ജിംനോസ്‌പേം സൈക്കാസ് (gymnosperm cycas) എന്ന് വിളിക്കുന്നു. നേക്കഡ് സീഡഡ് പ്ലാന്‍റ് വിഭാഗത്തിലെ സസ്യമാണിത്.
നിഗമനം
ചിത്രത്തില്‍ കാണുന്നത് 99 വര്‍ഷം കൂടുമ്പോള്‍ ഹിമാലയില്‍ കണ്ടെത്തുന്ന ശിവലിംഗ പുഷ്പമല്ല ഇതൊരു കോൺ വർഗ്ഗത്തിൽ പെട്ട സസ്യമാണ്. അതിനാല്‍ വസ്തുത അറിയാതെ ഇങ്ങനെയുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കരുത്. സംശയമുള്ള പോസ്റ്റുകള്‍ പരിശോധനക്കായി ഞങ്ങള്‍ക്ക് സമര്‍പ്പിക്കുക.

Title:ഈ ചിത്രം ശിവലിംഗ പുഷ്പത്തിന്‍റെതല്ല പകരം ഒരു കോണ്‍ വര്‍ഗത്തിലെ ഒരു സസ്യത്തിന്‍റെതാണ്.
Fact Check By: Mukundan KResult: False
